scorecardresearch

അമ്മ ആദ്യമായി വാങ്ങിയ വീട്, അച്ഛനുമായുള്ള രഹസ്യ വിവാഹം നടന്നതും ഇവിടെ; ശ്രീദേവിയുടെ ചെന്നൈ വസതി പരിചയപ്പെടുത്തി ജാൻവി

താൻ ആൺകുട്ടികളോട് ഫോണിൽ സംസാരിക്കുന്നത് ഇഷ്ടപ്പെടാത്തതിനാൽ ബാത്ത്റൂമിന്റെ വാതിൽ പൂട്ടാൻ അമ്മ ഒരിക്കലും അനുവദിച്ചില്ലെന്നും ജാൻവി

താൻ ആൺകുട്ടികളോട് ഫോണിൽ സംസാരിക്കുന്നത് ഇഷ്ടപ്പെടാത്തതിനാൽ ബാത്ത്റൂമിന്റെ വാതിൽ പൂട്ടാൻ അമ്മ ഒരിക്കലും അനുവദിച്ചില്ലെന്നും ജാൻവി

author-image
Entertainment Desk
New Update
sridevi, janhvi kapoor,sridevi chennai house, sridevi memories

ബോളിവുഡിലെ യുവനടിമാരിൽ മുൻനിരയിലാണ് ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായ ജാൻവി കപൂർ. 2018 ൽ പുറത്തിറങ്ങിയ 'ധടക്' സിനിമയിലൂടെയാണ് ജാൻവി ബോളിവുഡിലേക്കെത്തിയത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ജാൻവി.

Advertisment

തന്റെ മാതാപിതാക്കളായ ശ്രീദേവിയെയും ബോണി കപൂറിനെയും കുറിച്ച് സംസാരിക്കാൻ ജാൻവി എപ്പോഴും ഇഷ്ടപ്പെടാറുണ്ട്. അമ്മ ശ്രീദേവി ആദ്യമായി വാങ്ങിയ ചെന്നൈയിലെ വീട് ആരാധകർക്കായി പരിചയപ്പെടുത്തുകയാണ് ജാൻവി. "അച്ഛൻ വരുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പ് ഞാനും അമ്മയും ചെന്നൈയിലെ ഈ വീട്ടിലേക്ക് എത്തിച്ചേരുമായിരുന്നു, ​​കാരണം അച്ഛനെത്തും മുൻപ് വീട് പൂക്കൾ കൊണ്ട് അലങ്കരിക്കണമെന്നും അച്ഛനിഷ്ടപ്പെട്ട എല്ലാ വിഭവങ്ങളും തയ്യാറാക്കി വയ്ക്കണമെന്നും അമ്മയ്ക്ക് നിർബന്ധമായിരുന്നു," ചെന്നൈ വസതിയെ കുറിച്ചുള്ള ഓർമ പങ്കിട്ടുകൊണ്ട് ജാൻവി പറയുന്നു. ശ്രീദേവി ആദ്യമായി വാങ്ങിയ വീടുകളിൽ ഒന്നാണിത്. വോഗ് ഇന്ത്യയ്‌ക്ക് വേണ്ടിയാണ് ശ്രീദേവിയുടെ ഈ ബംഗ്ലാവ് വീട് ജാൻവി പരിചയപ്പെടുത്തിയത്.

വർഷങ്ങളായി ശ്രീദേവി ശേഖരിച്ചുവച്ച നിരവധി ചിത്രങ്ങളും കലാരൂപങ്ങളും വീടിന്റെ പ്രധാന ആകർഷണമായ 'മെമ്മോറബിലിയ' മതിലും ജാൻവി പരിചയപ്പെടുത്തി. “ഇത് അച്ഛന്റെയും അമ്മയുടെയും വിവാഹ ഫോട്ടോകളാണ്. ഇത് ഒരുതരം രഹസ്യ വിവാഹമാണെന്ന് ഞാൻ കരുതുന്നു, അതിനാൽ അവർ വളരെ സമ്മർദ്ദത്തിലായിരുന്നുവെന്ന് എനിക്കു തോന്നുന്നു. ഞാനിത് പറയാൻ പാടുണ്ടോ എന്നെനിക്കറിയില്ല,” തന്റെ മാതാപിതാക്കളുടെ വിവാഹ ഫോട്ടോകൾ ചൂണ്ടികാണിച്ചു കൊണ്ട് ജാൻവി പറഞ്ഞു.

Advertisment

താൻ ആൺകുട്ടികളോട് ഫോണിൽ സംസാരിക്കുന്നത് ഇഷ്ടപ്പെടാത്തതിനാൽ ബാത്ത്റൂമിന്റെ വാതിൽ പൂട്ടാൻ അമ്മ ഒരിക്കലും അനുവദിച്ചില്ലെന്നും ജാൻവി ഓർത്തെടുത്തു. ചോർച്ച കാരണം ബോണികപൂർ വീട് നവീകരിച്ചെടുത്തെങ്കിലും ഇപ്പോഴും തന്റെ കുളിമുറിയുടെ വാതിലിന് പൂട്ടില്ലെന്നും ജാൻവി പറയുന്നു.

ബോളിവുഡിൽ അഞ്ചു ദശാബ്ദത്തോളം തിളങ്ങി നിന്നിരുന്ന നടിയാണ് ശ്രീദേവി. 300 ലധികം സിനിമകളിൽ അഭിനയിച്ച ശ്രീദേവി ബോളിവുഡിന്റെ ആദ്യ ലേഡി സൂപ്പർ സ്റ്റാറാണ്. ഭർത്താവ് ബോണി കപൂർ നിർമ്മാണം ചെയ്ത 'മോം' ആയിരുന്നു ശ്രീദേവിയുടെ അവസാന ചിത്രം. 2018 ഫെബ്രുവരി 24നായിരുന്നു ശ്രീദേവിയുടെ മരണം. കുടുംബാംഗങ്ങളെയും ആരാധകരെയും ശ്രീദേവിയുടെ വേർപാട് ഇപ്പോഴും വേദനിപ്പിക്കുന്നതാണ്. ജാൻവി കപൂർ, ഖുഷി കപൂർ എന്നീ രണ്ടു മക്കളാണ് ശ്രീദേവിക്ക്.

അടുത്തിടെ മിലി എന്ന ചിത്രത്തിലാണ് ജാൻവിയെ കണ്ടത്. വരുൺ ധവാനൊപ്പം നിതേഷ് തിവാരിയുടെ 'ബവൽ', രാജ്കുമാർ റാവുവിനൊപ്പം ശരൺ ശർമ്മയുടെ 'മിസ്റ്റർ ആൻഡ് മിസിസ് മഹി' എന്നിവയാണ് അണിയറയിൽ പുരോഗമിക്കുന്ന ജാൻവി ചിത്രങ്ങൾ.

Janhvi Kapoor Sridevi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: