സാമന്ത-നാഗചൈതന്യ വിവാഹ ചിത്രങ്ങൾ കണ്ടാൽ സ്വപ്നം കാണുകയാണോയെന്നു തോന്നും. ഹിന്ദു-ക്രിസ്ത്യൻ ആചാര പ്രകാരം നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. വെളളിയാഴ്ച ഗോവയിൽ ഹിന്ദു ആചാരപ്രകാരവും ഇന്നലെ ക്രിസ്ത്യൻ ആചാരപ്രകാരവുമായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ലൈറ്റ് പർപ്പിൾ നിറത്തിലുളള ഗൗണാണ് സാമന്ത ഇന്നലെ ധരിച്ചത്. ഗൗണിനു ചേർന്ന ഡയമണ്ട് നെക്ലേസും കമ്മലുമാണ് സാമന്ത അണിഞ്ഞത്. ക്രിസ്ത്യൻ വരന് അനുയോജ്യമായ വിധമുളള വസ്ത്രമായിരുന്നു നാഗചൈതന്യ തിരഞ്ഞെടുത്തത്.

വെളളിയാഴ്ച ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹ ചടങ്ങിൽ വെളുത്ത ജുബ്ബ അണിഞ്ഞാണ് നാഗചൈതന്യ എത്തിയത്. നാഗചൈതന്യയുടെ മുത്തശ്ശിയുടെ ക്രീം നിറത്തിലുളള സാരിയിലാണ് സാമന്ത ചടങ്ങിനെത്തിയത്.

My beauties @meghnavinod @kreshabajaj @pallavi_85 #malavika

A post shared by Samantha Ruth Prabhu (@samantharuthprabhuoffl) on

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ