/indian-express-malayalam/media/media_files/2025/12/06/alia-bhatt-ranbir-kapoor-house-fi-2025-12-06-17-26-24.jpg)
/indian-express-malayalam/media/media_files/2025/12/06/alia-bhatt-ranbir-kapoor-house-2025-12-06-17-27-41.jpg)
രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും 250 കോടി രൂപയുടെ പുതിയ ബംഗ്ലാവ് വീടിന്റെ വിശേഷങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നവംബർ മാസത്തിൽ നടന്ന വീടിന്റെ പൂജ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് ആലിയ.
/indian-express-malayalam/media/media_files/2025/12/06/alia-bhatt-ranbir-kapoor-house-2-2025-12-06-17-27-41.jpg)
രൺബീറിന്റെ മുത്തശ്ശിയും പ്രശസ്ത സംവിധായകൻ രാജ് കപൂറിന്റെ ഭാര്യയുമായ കൃഷ്ണ കപൂറിന്റെ പേരാണ് ഈ ബംഗ്ലാവിന് നൽകിയിരിക്കുന്നത്. ആറുനിലകളിലായി വ്യാപിച്ചു കിടക്കുകയാണ് ഈ വീട്.
/indian-express-malayalam/media/media_files/2025/12/06/alia-bhatt-ranbir-kapoor-house-4-2025-12-06-17-28-21.jpg)
2022 ഏപ്രിലിൽ ഇരുവരും വിവാഹിതരാവുന്നതിനു മുൻപു തന്നെ ബംഗ്ലാവിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. വർഷങ്ങളായി രൺബീറും ആലിയയും ഈ ബംഗ്ലാവിന്റെ മേൽനോട്ടവുമായി തിരക്കിലായിരുന്നു. തിരക്കുകൾക്കിടയിലും ഇരുവരും നിരന്തരം സൈറ്റ് സന്ദർശിച്ച് നിർമാണ പുരോഗതി പരിശോധിക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ, ആലിയയുടെയും രൺബീറിന്റയും ആ വലിയ സ്വപ്നം സഫലമായിരിക്കുകയാണ്.
/indian-express-malayalam/media/media_files/2025/12/06/alia-bhatt-ranbir-kapoor-house-1-2025-12-06-17-27-41.jpg)
ബാന്ദ്രയിലാണ് ആറുനിലകളുള്ള കൃഷ്ണരാജ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 250 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ചിരിക്കുന്ന ഈ വീടിന്റെ ഓരോ ബാൽക്കണികളിലും പച്ചപ്പിന്റെ സാന്നിധ്യം കാണാം. അകത്തായി വലിയതും സുന്ദരവുമായ ഷാൻഡ്ലിയേഴ്സും കാണാം.
/indian-express-malayalam/media/media_files/2025/12/06/alia-bhatt-ranbir-kapoor-house-5-2025-12-06-17-29-17.jpg)
നവംബർ 8ന് മകൾ റാഹ കപൂറിന്റെ മൂന്നാം പിറന്നാൾ ആഘോഷവും ഈ വീട്ടിലാണ് നടന്നതെന്ന് റിപ്പോർട്ടുണ്ട്.
/indian-express-malayalam/media/media_files/2025/12/06/alia-bhatt-ranbir-kapoor-house-3-2025-12-06-17-27-41.jpg)
ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഒന്നാണ് കൃഷ്ണരാജ് ബംഗ്ലാവ്. ഈ ബംഗ്ലാവ് ആദ്യം രാജ് കപൂറിന്റെ ഭാര്യ കൃഷ്ണയുടേതായിരുന്നു. തുടർന്ന്, 1980ൽ അത് മകൻ ഋഷി കപൂറിനും ഭാര്യ നീതു കപൂറിനുമായി കൈമാറ്റം ചെയ്യപ്പെട്ടു. ഈ വീട്ടിലേക്ക് താമസം മാറും മുൻപ്, റൺബീറും ആലിയയും ബാന്ദ്രയിലെ വാസ്തു അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്. 2022ൽ വിവാഹം നടന്നതും ഈ വീട്ടിലാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us