ക്രിസ്ത്യന്‍ ആചാരപ്രകാരം വിവാഹം ചെയ്തതിന് പിന്നാലെ ഹിന്ദു ആചാരപ്രകാരവും വിവാഹിതരായ പ്രിയങ്ക ചോപ്രയുടേയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജോണാസിന്റേയും ചിത്രങ്ങള്‍ പുറത്ത്. പീപ്പിള്‍ മാഗസിനാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. സഭ്യാസച്ചി മുഖര്‍ജി അണിയിച്ചൊരുക്കിയ വസ്ത്രത്തിലാണ് പ്രിയങ്ക പ്രത്യക്ഷപ്പെട്ടത്.
പരമ്പരാഗതമായ രീതിയിലുളള ഇന്ത്യന്‍ സില്‍ക്ക് ഷെര്‍വാണിയാണ് നിക്ക് ധരിച്ചത്. സഭ്യാസച്ചി ഹെറിറ്റേജ് ജ്വല്ലറി കലക്ഷനില്‍ നിന്നുളള വജ്ര നെക്ലേഷും ഷെര്‍വാണിയില്‍ പതിച്ചിട്ടുണ്ട്. ഇതിന്റെ വിവരങ്ങള്‍ സഭ്യാസച്ചി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസിലാണ് രണ്ട് രീതിയിലുളള വിവാഹങ്ങളും നടന്നത്.

View this post on Instagram

Priyanka Chopra @priyankachopra makes for a stunning bride in a custom red Sabyasachi lehenga. Hand-embroidered and hand-cut organza flowers, French knots in silk floss, delicate Siam-red crystals and layer upon layer of threadwork embroidery creates this piece of impossible couture. 110 embroiderers from Calcutta, India took 3720 hours to create this modern masterpiece. As an ode to the resplendence of Mughal jewellery, her wedding jewellery was crafted with uncut diamonds, emeralds and Japanese cultured pearls in 22 karat gold and had delicate tiny stars in uncut diamonds to give a sense of whimsy to an important traditional piece. Nick Jonas @nickjonas wears a hand-quilted silk sherwani with a hand-embroidered chikan dupatta and a chanderi tissue safa. His rose cut kalgi and Syndicate diamond necklace are from the Sabyasachi Heritage Jewelry collection. @sabyasachijewelry Image Courtesy: People Magazine (c) Purple Pebble America, LLC and NJJ Entertainment, LLC 2018. @people Photography by @josevilla / @gettyimages Priyanka’s shoes by Sabyasachi Accessories @sabyasachiaccessories Nick’s shoes by Christian Louboutin @louboutinworld Wardrobe @stylebyami Makeup: @mickeycontractor Hair: @hairbypriyanka Wedding Design: Abu Jani Sandeep Khosla @abujanisandeepkhosla Venue: Umaid Bhawan Palace @umaidbhawanpalace #Sabyasachi #PriyankaChopra #NickJonas #Nickyanka #ChristianLouboutin #BridesOfSabyasachi #GroomsOfSabyasachi #SabyasachiBride #SabyasachiGroom #DestinationWedding #SabyasachiJewelry #SabyasachiAccessories #TheWorldOfSabyasachi @bridesofsabyasachi @groomsofsabyasachi

A post shared by Sabyasachi Mukherjee (@sabyasachiofficial) on

അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമടക്കം സിനിമാ സുഹൃത്തുക്കളുമടക്കം ചുരങ്ങിയ ആളുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. മുംബൈയില്‍ പ്രിയങ്കയുടെ വസതിയില്‍ നടന്ന വിവാഹ നിശ്ചയത്തിന് ശേഷം നാലുമാസം കഴിഞ്ഞാണ് വിവാഹം നടന്നത്.

View this post on Instagram

And forever starts now… @nickjonas

A post shared by Priyanka Chopra (@priyankachopra) on

ബോളിവുഡ് നടിയും മുന്‍ ലോകസുന്ദരിയുമായ പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകനും പാട്ടെഴുത്തുകാരനുമായ നിക് ജൊനാസും കഴിഞ്ഞ വർഷം ന്യൂയോർക്കിൽ വെച്ചാണ് പരിചയപ്പെട്ടത്. അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇരുവരും ജോഡ്പുർ സന്ദർശിച്ചിരുന്നു. ഈ സന്ദർഭത്തിലാണ് തങ്ങളുടെ വിവാഹ വേദി ഇതു തന്നെയാക്കാമെന്ന് കീരുമാനിച്ചത്.

ഇന്ത്യയിലെ വിവാഹ സത്കാരത്തിനും ആഘോഷത്തിനും ശേഷം ന്യൂയോര്‍ക്കിലും സുഹൃത്തുക്കള്‍ക്കായി പാര്‍ട്ടിയൊരുക്കാന്‍ യുവ ദമ്പതികള്‍ക്ക് പദ്ധതിയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. വിവാഹ സമയത്ത് താനേറെ പേടിച്ച നിലയിലായിരുന്നെന്ന് പ്രിയങ്ക പറഞ്ഞു. എന്നാല്‍ തന്നെ നിക്ക് കാത്തിരിക്കുന്നത് കണ്ടപ്പോഴാണ് തന്റെ പേടി മാറിയതെന്നും പ്രിയങ്കയെ ഉദ്ദരിച്ച് പിപ്പിള്‍.കോം റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് പേരുടേയും വ്യത്യസ്ത പശ്ചാത്തലം കണക്കിലെടുത്ത് രണ്ട് രീതിയിലായിരുന്നു വിവാഹം നടന്നത്. ‘ഞങ്ങളുടെ വിവാഹം ഒരു മത മാഷ്-അപ് ആയെന്നതില്‍ ഞാന്‍ ഏറെ സന്തോഷവതിയാണ്,’ എന്നാണ് പ്രിയങ്ക പ്രതികരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook