തന്റേയും രൺവീർ സിങ്ങിന്റേയും ഫാമിലി വാട്സാപ്പ് ഗ്രൂപ്പിലെ ചില ചാറ്റുകളുടെ സ്ക്രീൻഷോട്ടാണ് ബോളിവുഡ് താരം ദീപിക പദുക്കോൺ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. സ്‌ക്രീൻഷോട്ടിൽ ദീപികയുടെ “അമ്മ” ഉജ്ജ്വല പദുക്കോൺ രൺവീർ സിങ്ങിനെ, സമീപകാലത്ത് നടത്തിയ അഭിമുഖത്തിന് പ്രശംസിക്കുന്നത് കാണാം. “വളരെ രസകരമായ അഭിമുഖം. ഓരോ നിമിഷവും ആസ്വദിച്ചു,” ഉജ്ജ്വല പദുക്കോൺ എഴുതി.

ദീപികയുടെ ഫോണിൽ “ഹാൻഡ്‌സം” എന്നാണ് രൺവീറിന്റെ നമ്പർ സൂക്ഷിച്ചിരിക്കുന്നത്. രൺവീർ ഉജ്ജ്വലയ്ക്ക് നന്ദി പറയുന്നുണ്ട്. മറ്റൊരു വാചകത്തിൽ ദീപികയുടെ “പപ്പ” പ്രകാശ് പദുക്കോൺ പറയുന്നു, “വളരെ ആത്മാർത്ഥവും വിവരദായകവുമാണ്. വളരെ നന്നായി സംസാരിച്ചു,” എന്ന്.

Read More: അവൾക്ക് പൂക്കൾ വാങ്ങാൻ കുറേ പണം ചെലവാക്കിയിട്ടുണ്ട്; പ്രണയകാലമോർത്ത് രൺവീർ

രൺ‌വീറിന്റെ അച്ഛൻ ജഗ്‌ജീത് സിങ് ഭാവ്നാനിയുടെ മെസേജ് ഇങ്ങനെയായിരുന്നു, “സജീവമായ അഭിമുഖം .. സന്തോഷകരവും രസകരവുമാണ്.” രൺ‌വീറിന്റെ മറുപടി, “ഓ, കൊള്ളാം, കൊള്ളാം. ശ്ശോ. ഈ ഫീഡ്‌ബാക്ക് ലഭിച്ചതിൽ സന്തോഷം.”

അവരുടെ വാട്സാപ്പ് സംഭാഷണത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ട് ദീപിക എഴുതി, “ഞങ്ങൾ ഇങ്ങനെയാണ്… കുടുംബത്തിലെ ആർക്കെങ്കിലും സന്തോഷകരമായ എന്തെങ്കിലും സംഭവിക്കുമ്പോൾ ബാക്കി എല്ലാവരും അതിനെ കുറിച്ച് സംസാരിക്കുന്നു, മുകളിലുള്ളത് പോലെ. എല്ലാവരും എന്റെ ഭർത്താവിന്റെ അഭിമുഖം നന്നായിരുന്നുവെന്ന് അഭിനന്ദിച്ചു. അതുപോലെ തന്നെ, വ്യത്യസ്തമായി അല്ലെങ്കിൽ മെച്ചപ്പെട്ട രീതിയിൽ ചെയ്യാൻ കഴിയുമായിരുന്ന കാര്യങ്ങളെക്കുറിച്ച് ഞങ്ങൾ ഫീഡ്ബാക്ക് നൽകുമ്പോഴോ അല്ലെങ്കിൽ ഞങ്ങൾക്ക് ഫീഡ്ബാക്ക് ലഭിക്കുമ്പോഴോ അത് വളരെ വിലപ്പെട്ടതാണ്,” ദീപിക പറഞ്ഞു.

ലോക്ക്ഡൗണ്‍ കാലത്ത്‌ പലരേയും പോലെ തങ്ങളുടെ ജീവിതത്തിലെ രസകരമായ സംഭവങ്ങൾ ദീപികയും രൺവീറും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook