ഋഷി കപൂറിന്റെ മരണ ശേഷം വീണ്ടും ആലിയ ഭട്ടും, രൺബീർ കപൂറും, റിദ്ദിമ കപൂർ സാഹ്നിയും, നീതു കപൂറും ഒന്നിച്ച് കണ്ടുമുട്ടി. ശനിയാഴ്ച രാത്രിയിൽ ഏറെ നേരം ഒന്നിച്ച് ചെലവഴിച്ചു.
Read More: ആലിയയ്ക്കു പ്രത്യേക സമ്മാനവുമായി രണ്‍ബീറിന്റെ സഹോദരി റിദ്ദിമ
ഋഷി കപൂറിന്റെ മരണ ശേഷം ആദ്യമായാണ് ഇവർ എല്ലാവരും ഒത്തു ചേരുന്നത്
രൺബീറിനേയും ആലിയയേയും ആലിയയുടെ സഹോദരി ഷഹീനേയും ടാഗ് ചെയ്തുകൊണ്ട് റിദ്ദിമ കപൂറാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
പ്രശസ്ത ഡിസൈനറും ജുവലറി ഉടമയുമാണ് റിദ്ദിമ. ഡല്‍ഹിയിലെ ഏറ്റവും മികച്ച 25 സംരംഭകരില്‍ ഒരാളായി റിദ്ദിമ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഋഷി കപൂർ അന്തരിച്ചിട്ട് ഒരുമാസം കഴിഞ്ഞു. രക്താർബുദവുമായുള്ള രണ്ടുവർഷത്തെ നീണ്ട പോരാട്ടത്തിനൊടുവിൽ ഏപ്രിൽ 30നാണ് ഋഷി കപൂർ ലോകത്തോട് വിട പറഞ്ഞത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കുറച്ച് പേരെ മാത്രമേ അനുവദിച്ചുള്ളൂ.
ഏപ്രിൽ 30 ന് മുംബൈയിലെ എച്ച്എൻ റിലയൻസ് ഹോസ്പിറ്റലിൽ അച്ഛൻ മരിച്ചപ്പോൾ റിദ്ദിമ ഡൽഹിയിലായിരുന്നു. ലോക്ക്ഡൗൺ കാരണം പിതാവിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ മുംബൈയിലേക്ക് റോഡ് മാർഗം പോകാൻ അവർക്ക് അനുമതി ലഭിച്ചിരുന്നു. മകൾ സമാറയ്ക്കൊപ്പം ശനിയാഴ്ച മുംബൈയിലെത്തിയെങ്കിലും പിതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ റിദ്ദിമയ്ക്കായില്ല.
കരീന കപൂർ ഖാൻ, സെയ്ഫ് അലി ഖാൻ, അഭിഷേക് ബച്ചൻ, ആലിയ ഭട്ട്, അർമാൻ ജെയിൻ, ആധാർ ജെയിൻ, റിമ ജെയിൻ, മനോജ് ജെയിൻ, രൺധീർ കപൂർ, രാജീവ് കപൂർ, കുനാൽ കപൂർ എന്നിവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു.