വിരാട്-അനുഷ്‌ക വിവാഹ വിശേഷങ്ങള്‍ വന്നു, രണ്‍വീര്‍-ദീപിക വിവാഹ വാര്‍ത്തകളില്‍ തത്കാലം കഴമ്പൊന്നുമില്ലെന്നറിഞ്ഞു. ഇനി ബി ടൗണിന്റെ സംസാരവിഷയം അഭിഷേക് ബച്ചനും ഐശ്വര്യ റായി ബച്ചനും പുതുതായി നിര്‍മ്മിച്ച വീടിനെക്കുറിച്ചാണ്. ഇരുവരും എന്നും വാര്‍ത്തകളിലെ താരങ്ങളാണ്. മുംബൈ ബാദ്രയിലെ കുര്‍ള കെട്ടിടത്തിലാണ് ദമ്പതികളുടെ പുതിയ വീട്. 21 കോടി രൂപ മുടക്കിയാണ് വീട് പണികഴിപ്പിച്ചിരിക്കുന്നത്. ആര്‍ക്കിടെക്ച്ചറല്‍ ഡൈജസ്റ്റാണ് പുതിയ വീടിന്റെ വിശേഷങ്ങള്‍ പുറത്ത് വിട്ടത്.

2015ലാണ് വീടിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 5500 സ്‌ക്വയര്‍ ഫീറ്റിലുള്ള വീടാണ് ഇരുവരും നിര്‍മ്മിച്ചിരിക്കുന്നത്. അത്യാഢംബര സൗകര്യങ്ങളോടെയുള്ളതാണ് വീട്. ഒരു ഇന്‍ ഹൗസ് ടീം ആണ് വീടിന്റെ രൂപകല്‍പ്പന നിര്‍വ്വഹിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ഐശ്വര്യയും അഭിഷേകും താമസിക്കുന്നത് ജുഹുവിലെ ബച്ചന്റെ കുടുംബവീടായ ജല്‍സയിലാണ്. ഇരുവരുടേയും പുതിയ വീടിന്റെ അയല്‍വാസി മറ്റാരുമല്ല, മറ്റൊരു ബോളിവുഡ് താരം സോനം കപൂര്‍ ആണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ