ഫെമിനിസ്റ്റ് എന്ന വാക്കിനെ ഒന്ന് ‘മലയാളീകരിച്ച്’ ഫെമിനിച്ചി എന്നാക്കിയത് ഒരുപക്ഷേ കഴിഞ്ഞ ഒരു രണ്ട് വര്‍ഷത്തിനിടയ്ക്കായിരിക്കും. മലയാള സിനിമയില്‍ ഈ വിളി ഏറ്റവുമധികം കേട്ടത് നടി പാര്‍വ്വതിയുമായിരിക്കും. ഫെമിനിസ്റ്റ് എന്ന വാക്കിന്റെ അര്‍ത്ഥം മനസിലാക്കാതെ അതെന്തോ പാതകമാണെന്ന് കരുതിയാണ് പലരും, സ്വന്തം അഭിപ്രായങ്ങള്‍ പറയുന്ന സ്ത്രീകളെ ‘ഫെമിനിച്ചികള്‍’ എന്ന് വിളിക്കാറുള്ളത്.

ഒരു ഫെമിനിച്ചിയുടെ ബാഗില്‍ എന്തെല്ലാം സാധനങ്ങള്‍ ഉണ്ടാകും എന്ന് ചിന്തിച്ചിട്ടുണ്ടോ? വെറുതെയെങ്കിലും, കൗതുകത്തിനെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഫെമിനിസ്റ്റ് ആയ ആളുടെ ബാഗില്‍ ഇന്നയിന്ന സാധനങ്ങള്‍, അല്ലാത്തവരുടെ ബാഗില്‍ വേറെ കുറേ സാധനങ്ങള്‍ എന്നൊന്നും ഇല്ല. ഓരോരുത്തരും അവരുടെ ആവശ്യങ്ങള്‍ക്കും മുന്‍തൂക്കങ്ങള്‍ക്കും അനുസരിച്ച് സാധനങ്ങള്‍ കൊണ്ടു നടക്കും.

പാര്‍വ്വതിയുടെ ബാഗില്‍ എന്തൊക്കെയാണ് സാധാരണയായി ഉണ്ടാകാറുള്ളതെന്ന് പാര്‍വ്വതി തന്നെ പറയുന്നു. ഫെമിനിച്ചി എന്ന് എംബ്രോയ്ഡറി ചെയ്ത, കറുപ്പു നിറത്തിലുള്ള ഒരു ബാഗാണ് പാര്‍വ്വതിയുടേത്.

ഒബ്‌സേര്‍വേഴ്‌സ് നോട്ട് ബുക്ക് എന്ന് പേരിട്ടിട്ടുള്ള ഒരു നോട്ട് ബുക്കാണ് ആദ്യം തന്നെ പാര്‍വ്വതി പുറത്തേക്കെടുത്തത്. കുറേ രഹസ്യങ്ങള്‍ അതില്‍ ഉണ്ടെന്നാണ് താരം പറയുന്നത്. ഇങ്ങനെ ഒരു നോട്ട് ബുക്ക് ഒരു നടിക്ക് ആവശ്യമാണെന്ന് താന്‍ കരുതുന്നതായും പാര്‍വ്വതി പറയുന്നു.

പിന്നെ ഒരുപാട് സംസാരിക്കുന്ന ആളായതിനാല്‍ തൊണ്ട വേദന വരാതിരിക്കാനുള്ള മരുന്ന്, ലിപ് ബാം, ലിപ്സ്റ്റിക്, മുടി ചീകുന്ന ചീപ്പ്, ഒരു കൊച്ചു ബാഗ്, ഹെയര്‍ ക്രീം തുടങ്ങി പലതുമുണ്ട്. എന്നാല്‍ തന്റെ ബാഗില്‍ നിര്‍ബന്ധമായും ഉണ്ടാകാറുള്ള മൂന്ന് സാധനങ്ങള്‍ ഇയര്‍ ഫോണ്‍, പഴ്‌സ്, ഫോണ്‍ എന്നിവയാണെന്നും പാര്‍വ്വതി വെളിപ്പെടുത്തുന്നു. മഴവിൽ മനോരമയുടെ അഭിമുഖത്തിലാണ് പാർവ്വതി ഇക്കാര്യങ്ങൾ പറയുന്നത്. Parvathy, Uyare, Parvathy, പാർവ്വതി, Malayalam actor Parvathy, മലയാളം നടി പാർവ്വതി, Feminist, ഫെമിനിസ്റ്റ്, Feminichi, ഫെമിനിച്ചി, inside my bag, എന്റെ ബാഗിനുള്ളിൽ, uyare, ഉയരെ, asif ali, ആസിഫ് അലി, tovino, ടൊവിനോ, mazhavil manorama, മഴവിൽ മനോരമ, iemalayalam, ഐഇ മലയാളം

‘ഉയരെ’ എന്ന തന്റെ പുതിയ ചിത്രം റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ അതിന്റെ പ്രചാരണ പരിപാടികളുമായി തിരക്കിലാണ് പാര്‍വ്വതി. ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി രവീന്ദ്രന്‍ എന്ന കഥാപാത്രമായാണ് പാര്‍വ്വതി എത്തുന്നത്. കൂട്ടിന് ആസിഫ് അലിയും ടൊവിനോയുമുണ്ട്.

നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ സാരഥി പി.വി ഗംഗാധരന്റെ പെണ്‍മക്കള്‍ ഷെനുഗ,ഷെര്‍ഗ, ഷെഗ്ന എന്നിവര്‍ ചേര്‍ന്നാരംഭിച്ച എസ്.ക്യൂബ് എന്ന കമ്പനിയാണ്. ഏപ്രില്‍ 26ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Read More: Elections 2019: എല്ലാവരും വോട്ട് ചെയ്യണം, ശരിയായ തീരുമാനം എടുക്കണം: പാര്‍വ്വതി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook