/indian-express-malayalam/media/media_files/2025/12/27/innocent-ott-2025-12-27-19-58-08.jpg)
Innocent OTT Release
Innocent OTT Release Date and Platform: 'മന്ദാകിനി'ക്കു ശേഷം അൽത്താഫ് സലീം- അനാർക്കലി മരയ്ക്കാർ കോമ്പോ വീണ്ടും ഒന്നിച്ച ചിത്രമാണ് നവംബറിൽ തിയേറ്ററുകളിലെത്തിയ 'ഇന്നസെന്‍റ്.' സോഷ്യൽ മീഡിയ താരമായ ടാൻസാനിയൻ സ്വദേശി കിലി പോൾ ആദ്യമായി അഭിനയിച്ച മലയാള സിനിമ കൂടിയായ ഇന്നസെന്‍റ് ഇപ്പോൾ ഒടിടിയിൽ എത്തുകയാണ്.
അൽത്താഫ് സലീം, അനാർക്കലി മരയ്ക്കാർ എന്നിവർക്കൊപ്പം ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ എത്തുന്നത്.
Also Read: ഷെയിൻ നിഗത്തിന്റെ ബൾട്ടി ഒടിടിയിലേക്ക്
എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം. ശ്രീരാജ് എ.കെ.ഡി. നിർമിച്ച സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ, എഡിറ്റർ: റിയാസ് കെ ബദർ, സംഗീതം: ജയ് സ്റ്റെല്ലാർ, ഗാനരചന: വിനായക് ശശികുമാർ, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി സുരേന്ദ്രൻ എന്നിവർ നിർവഹിച്ചിരിക്കുന്നു.
Also Read: ഈ പത്താം ക്ലാസ്സുകാരി ഇന്ന് നമുക്കെല്ലാം സുപരിചിത; ആളെ മനസ്സിലായോ?
Innocent OTT: ഇന്നസെന്റ് ഒടിടി
സൈന പ്ലേയിലൂടെയാണ് ഇന്നസെന്റ് ഒടിടിയിലെത്തുന്നത്. ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കും.
Read More: അസിന്റെ ക്യൂട്ട്നെസ്സ്, നസ്രിയയുടെ വൈബ്; ഈ ഡെലൂലു പൊളിയാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us