scorecardresearch
Latest News

Innale Vare OTT: ആസിഫിന്റെ ‘ഇന്നലെ വരെ’ ഒടിടിയിൽ

Innale Vare OTT: ഫീൽ ഗുഡ് ചിത്രങ്ങളുടെ സംവിധായകൻ എന്ന രീതിയിൽ ശ്രദ്ധ നേടിയ ജിസ് ജോസ്​ ഇത്തവണ ഒന്നു ട്രാക്ക് മാറ്റിയിരിക്കുകയാണ്. അടിമുടി ആകാംക്ഷ നിറയ്ക്കുന്ന ത്രില്ലർ ചിത്രമാണ് ‘ഇന്നലെ വരെ’

Innale Vare, Innale Vare OTT Release, Innale Vare OTT Sony Live

Innale Vare OTT: ആസിഫ്, നിമിഷ സജയൻ, ആന്റണി വര്‍ഗ്ഗീസ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ജിസ് ജോയ് സംവിധാനം ചെയ്ത ‘ഇന്നലെ വരെ’ ഒടിടിയിൽ. സോണി ലിവിലാണ് ചിത്രം ഇപ്പോൾ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തിയേറ്റർ റിലീസിനു പോവാതെ നേരിട്ട് ഒടിടി വഴി റിലീസ് ചെയ്തിരിക്കുകയാണ് ചിത്രം.

ഡോ. റോണി ഡേവിഡ് രാജ്, ശ്രീഹരി, റേബ മോണിക്ക ജോണ്‍, അതുല്യ ചന്ദ്ര, ശ്രീലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ജിസ് ജോയ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഫീൽ ഗുഡ് ചിത്രങ്ങളുടെ സംവിധായകൻ എന്ന രീതിയിൽ ശ്രദ്ധ നേടിയ ജിസ് ജോസ്​ ഇത്തവണ ഒന്നു ട്രാക്ക് മാറ്റിയിരിക്കുകയാണ്. അടിമുടി ആകാംക്ഷ നിറയ്ക്കുന്ന ത്രില്ലർ ചിത്രമാണ് ‘ഇന്നലെ വരെ.’

സെന്‍ട്രല്‍ അഡ്വര്‍ടൈയ്‌സിംങ് ഏജന്‍സിയുടെ ബാനറില്‍ മാത്യു ജോര്‍ജ്ജ് ആണ് നിർമാണം. ഛായാഗ്രഹണം ബാഹുല്‍ രമേഷ്. ബോബി സഞ്ജയ്‌, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, കല- എം. ബാവ, ബി.ജി.എം.- 4 മ്യൂസിക്, മേക്കപ്പ്- ഷാജി പുല്‍പ്പള്ളി, വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യര്‍, എഡിറ്റര്‍- രതീഷ് രാജ്, സ്റ്റില്‍സ്- രാജേഷ് നടരാജന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രതീഷ് മൈക്കിള്‍, അസോസിയേറ്റ് ഡയറക്ടര്‍- ഫര്‍ഹാന്‍ പി. ഫൈസല്‍, അസിസ്റ്റന്റ് ഡയറക്ടര്‍- അഭിജിത്ത് കാഞ്ഞിരത്തിങ്കല്‍, ടിറ്റോ പി. തങ്കച്ചന്‍, ടോണി കല്ലുങ്കല്‍, ശ്യാം ഭാസ്‌ക്കരന്‍, ജിജോ പി. സ്‌ക്കറിയ, ജസ്റ്റിന്‍ ജോര്‍ജ്ജ് പാരഡയില്‍. ആക്ഷന്‍- മാഫിയ ശശി, രാജശേഖര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഷിബു പന്തലക്കോട്, ഡിസൈന്‍- ടെന്‍പോയിന്റ, പി.ആര്‍.ഒ.- എ.എസ്. ദിനേശ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Innale vare ott release movie review asif ali