മലയാളത്തിന്റെ അഭിമാനം; ഇന്ദ്രന്‍സിന് മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരം

ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത ‘വെയില്‍ മരങ്ങള്‍’ എന്ന ചിത്രത്തിലെ പ്രകടനമാണ് ഇന്ദ്രന്‍സിന് അവാര്‍ഡ് നേടിക്കൊടുത്തത്

Indrans, ഇന്ദ്രന്‍സ്,Indrans Wins Best Actor Award,ഇന്ദ്രന്‍സ് മികച്ച നടന്‍, International Award For Indrans,ഇന്ദ്രന്‍സിന് മികച്ച നടനുള്ള രാജ്യാന്തര അവാർഡ്, ie malayalam,

Malayalam Actor Indrans winds Best Actor Award in Singapore South Asian Film Festival: സിംഗപ്പൂര്‍: മലയാളത്തിന് അഭിമാനമായി വീണ്ടും ഇന്ദ്രന്‍സ്. സിംഗപ്പൂരില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള അവാര്‍ഡ് ഇന്ദ്രന്‍സിന്. ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത വെയില്‍ മരങ്ങള്‍ എന്ന ചിത്രത്തിലെ പ്രകടനമാണ് ഇന്ദ്രന്‍സിന് അവാര്‍ഡ് നേടിക്കൊടുത്തത്.

നേരത്തെ ഷാങ്ഹായി ചലച്ചിത്ര മേളയിലും വെയില്‍ മരങ്ങള്‍ പുരസ്‌കാരം നേടിയിരുന്നു. കേരളത്തില്‍ നിന്നും ഹിമാചലിലേക്ക് പാലായനം ചെയ്ത ദളിത് കുടുംബത്തിന്റെ കഥയാണ് വെയില്‍ മരങ്ങള്‍ പറയുന്നത്. ഓട്ട്‌സ്റ്റാന്റിങ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റായിരുന്നു ചിത്രത്തിന് ഷാങ്ഹായ് ചലച്ചിത്രമേളയില്‍ ലഭിച്ചത്.

ഇന്ദ്രന്‍സിന് പുറമെ സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പ്രകാശ് ബാരെ, മാസ്റ്റര്‍ ഗോവര്‍ധന്‍, അശോക് കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ബിജിബാലാണ് ചിത്രത്തിന്റെ സംഗീതം. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് എംജെ രാധാകൃഷ്ണനും.

Read Here: സ്വന്തം പടത്തിന്റെ ട്രെയിലർ നിലത്തിരുന്ന് കണ്ട് ഇന്ദ്രൻസ്; ഈ മനുഷ്യൻ എത്ര സിമ്പിളാന്ന് ആരാധകർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Indrans wins international award for best actor295465

Next Story
അഴകോടെ ഭാവന; അതിമനോഹരം ഈ ചിത്രങ്ങൾBhavana, ഭാവന, Bhavana photos, ഭാവന ചിത്രങ്ങൾ, Bhavana latest photos, Bhavana films, 99, 99 films, Indian express Malayalam, Ie Malayam, ഐ ഇ മലയാളം, ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com