എറണാകുളത്ത് ഏറെക്കാലമായി തുടരുന്ന ഗതാഗത കുരുക്കിന് പരിഹാരം കണ്ടുകൊണ്ടാണ്ട പുതുക്കിപണിത വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച നാടിന് സമർപ്പിച്ചത്. പാലത്തിലൂടെ ഡ്രൈവിന് പോകാനും ഫോട്ടോ എടുക്കാനും നിരവധി പേരാണ് എത്തുന്നത്. സോഷ്യൽ മീഡിയ മുഴുവൻ ഇതിന്റെ ചിത്രങ്ങളാണ്. ഇപ്പോഴിതാ കുണ്ടന്നൂർ മേൽപ്പാലം വഴി രാത്രി സവാരിക്കിറങ്ങിയ ഒരു ചിത്രം പങ്കുവയ്ക്കുകയാണ് നടൻ ഇന്ദ്രജിത്. മകൾ പ്രാർഥനയും അവതാരകയും നടിയും ഗായികയുമായ രഞ്ജിനി ഹരിദാസും ചിത്രത്തിലുണ്ട്.
Read More: തെറ്റിയത് 48 വർഷത്തെ പതിവ്; ഈ പിറന്നാളിന് യേശുദാസ് മൂകാംബികയിലെത്തില്ല
കുണ്ടന്നൂരിൽ അനുവദിച്ച തുകയിൽ നിന്നു 3 കോടി 34 ലക്ഷം രൂപയും വൈറ്റിലയിൽ 6.73 കോടി രൂപയും ലാഭിച്ചാണു മരാമത്ത് വകുപ്പ് പാലങ്ങൾ പൂർത്തിയാക്കിയത്. മേൽപാലങ്ങൾ തുറന്നതോടെ കുണ്ടന്നൂർ–വൈറ്റില യാത്ര എളുപ്പമായി. ഇന്നലെ രാവിലെ മേൽപാലങ്ങൾ തുറക്കുന്നതിനു മുൻപു കുണ്ടന്നൂരിൽ നിന്നു വൈറ്റില വരെ 5 കിലോമീറ്റർ യാത്ര ചെയ്യാൻ 14 മിനിറ്റു വേണ്ടി വന്നപ്പോൾ ഇന്നലെ ഉച്ചയ്ക്കു പുതിയ മേൽപാലങ്ങളിലൂടെ 5 മിനിറ്റു കൊണ്ട് ഈ ദൂരം പിന്നിടാൻ കഴിഞ്ഞു.
The Bridge Brigade !!!
#kundanoorbridge@sharathpulimood @indrajith_s @bunuelphotos @ashamarypaul @prarthanaindrajith…
Posted by Ranjini Haridas on Saturday, 9 January 2021
എന്‍എച്ച് 66, എന്‍എച്ച് 966ബി, എന്‍എച്ച് 85 എന്നിവ സംഗമിക്കുന്ന ഇടമാണ് കുണ്ടന്നൂർ. 701 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ 74.45 കോടി കോടി രൂപ ചെലവിട്ടാണ് പാലം പൂര്‍ത്തീകരിച്ചത്. 82.74 കോടിയായിരുന്നു എസ്റ്റിമേറ്റ്. 8.29 കോടി രൂപയാണ് നിർമാണ ചെലവിൽ ലാഭിച്ചത്. 450 മീറ്റർ നീളവും 6.50 മീറ്റർ ഉയരവുമാണ് കുണ്ടന്നൂർ മേൽപ്പാലത്തിന്റേത്.
ഇരു പാലങ്ങൾക്കും നൂറ് വർഷത്തെ ഗ്യാരണ്ടിയുണ്ടെന്നാണ് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നത്. ഏറ്റവും നൂതനമായ രീതിയിലാണ് പണികളെല്ലാം പൂർത്തിയാക്കിയതെന്നും നൂറ് വർഷത്തെ ഗ്യാരണ്ടി ഉറപ്പ് നൽകാമെന്നും പാലങ്ങളുടെ ഉദ്‌ഘാടനവേളയിൽ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ പറഞ്ഞു.
ദേശീയ പാതയാണെങ്കിലും ടോള്‍ ഒഴിവാക്കിയാണ് വൈറ്റിലയിലും കുണ്ടന്നൂരും മേല്‍പ്പാലങ്ങള്‍ നിര്‍മ്മിച്ചത്. ടോള്‍ ഒഴിവക്കാനായി ഇരു പാലങ്ങളുടെയും നിര്‍മ്മാണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. പാലങ്ങളുടെ ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി ഇക്കാര്യം പ്രത്യേകം എടുത്തുപറഞ്ഞിരുന്നു.