Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍

കാലങ്ങൾക്ക് ശേഷം നമ്മൾ വീണ്ടും കണ്ടു ഇന്ദ്രൂ… ജൂനിയർ ചിരുവിനെ കാണാൻ ഇന്ദ്രജിത്ത് എത്തിയപ്പോൾ

പൂർണിമയെ ഉടനെ കാണാനാകും എന്ന് പ്രതീക്ഷിക്കുന്നതായും മേഘ്ന കുറിച്ചു

meghana raj, മേഘ്ന രാജ്, Indrajith, ഇന്ദ്രജിത്ത്, meghana raj baby, meghana raj blessed with a baby boy, meghana raj baby photo, chiranjeevi sarja, ചിരഞ്ജീവി സർജ, chiranjeevi, arjun sarja, chiru sarja, മേഘ്ന രാജ്, dhruva sarja, chiranjeevi sarja wife, shakti prasad, chiranjeevi sarja death, kishore sarja, chiranjeevi sarja father, ചിരഞ്ജീവി സർജ മരണം, meghna raj, shakthi prasad, sundar raj, meghana raj age, arjun sarja family, kannada actor chiranjeevi sarja, chiranjeevi sarja family, chiranjeevi sarja age, chiranjivi sarja, dhruva sarja wife, druvasarja, meghana raj parents, yash, dhruva sarja age, ഐഇ മലയാളം, ie malayalam, indian express malayalam

മേഘ്ന രാജിനേയും ജൂനിയർ ചിരുവിനേയും സന്ദർശിച്ച് മലയാളികളുടെ പ്രിയ നടൻ ഇന്ദ്രജിത്ത്. ഇന്ദ്രജിത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത് മേഘ്ന തന്നെയാണ്. ഒരുപാട് കാലങ്ങൾക്ക് ശേഷം നമ്മൾ വീണ്ടും കണ്ടു ഇന്ദ്രൂ, ജൂനിയർ ചിരുവിന് നിങ്ങളുടെ കൂട്ട് ഇഷ്ടമായെന്നും ഉടൻ തന്നെ പൂർണിമയെയും കാണാൻ സാധിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നുവെന്നും മേഘ്ന പറയുന്നു.

Read More: ഞങ്ങളുടെ കുഞ്ഞു രഹസ്യങ്ങൾ; മേഘ്ന പറയുന്നു

 

View this post on Instagram

 

A post shared by Meghana Raj Sarja (@megsraj)

ഭർത്താവ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗത്തിൽ നിന്ന് കരകയറുകയാണ് മേഘ്ന. മകനൊപ്പമുള്ള നിമിഷങ്ങൾ ആസ്വദിക്കുകയാണ് താരം. മാതൃത്വത്തിന്റെ ചെറിയ സന്തോഷങ്ങൾ എന്നും ഞങ്ങൾ ചില രഹസ്യങ്ങൾ പങ്കിടുകയാണെന്നുമുള്ള അടിക്കുറിപ്പോട് കൂടി അടുത്തിടെ കുഞ്ഞിനൊപ്പമുള്ള ചിത്രം മേഘ്ന പങ്കുവച്ചിരുന്നു.

 

View this post on Instagram

 

A post shared by Meghana Raj Sarja (@megsraj)

അടുത്തിടെയാണ് തന്റെ കുഞ്ഞിനെ മേഘ്ന ആരാധകർക്ക് മുൻപിൽ പരിചയപ്പെടുത്തിയത്. ഫെബ്രുവരി 14ന് അർധരാത്രിയാണ് താരദമ്പതികളായ ചിരഞ്ജീവിയുടെ മേഘനയുടെയും മകനെ താരം തന്നെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചത്.

 

View this post on Instagram

 

A post shared by Meghana Raj Sarja (@megsraj)

“ഞാൻ ജനിക്കുന്നതിനു മുമ്പുതന്നെ നിങ്ങൾ എന്നെ സ്നേഹിച്ചിരുന്നു. ഇപ്പോൾ, നമ്മൾ ആദ്യമായി കണ്ടുമുട്ടുമ്പോൾ, അമ്മയോടും അപ്പയോടും വളരെയധികം സ്നേഹവും പിന്തുണയും ഊഷ്മളതയും പകർന്നതിന് എന്റെ ചെറിയ ഹൃദയത്തിന്റെ അടിയിൽ നിന്ന് നിങ്ങളോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ കുടുംബമാണ്, നിരുപാധികമായി സ്നേഹിക്കുന്ന കുടുംബം . #JrC #MCforever #oursimba ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു!” ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പാണിത്.

കഴിഞ്ഞ ജൂൺ ഏഴിനായിരുന്നു മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. ഭർത്താവിന്റെ വിയോഗത്തിലും മേഘ്ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമാണ്. കുഞ്ഞിന്റെ പേര് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജൂനിയർ ചീരുവെന്നാണ് കുഞ്ഞിനെ സ്നേഹത്തോടെ ആരാധകർ വിളിക്കുന്നത്. ബേബി സി എന്നാണ് മേഘ്ന മകനെ വിളിക്കുന്നത്.

ഒക്ടോബർ 22 നാണ് മേഘ്ന ആൺകുഞ്ഞിന് ജന്മം നല്കിയത്. കുഞ്ഞ് പിറന്നത് അച്ഛനമ്മമാരുടെ വിവാഹ നിശ്ചയം നടന്ന തീയതിയിൽ എന്ന പ്രത്യേകത കൂടിയുണ്ട്. കുഞ്ഞിന്റെ പോളിയോ വാക്സിനേഷൻ ചിത്രങ്ങളും നേരത്തേ നടി പങ്കുവെച്ചിരുന്നു. കുഞ്ഞിന്റെ തൊട്ടിൽ ചടങ്ങിന്റെ ചിത്രങ്ങളും വൈറലായിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Indrajith visited meghana raj and junior chiranjeevi

Next Story
പൂതനകളുടെ വാനപ്രസ്ഥംVanaprastham movie, Mohanlal Vanaprastham, Mohanlal, Shaji N Karun, Suhasini Maniratnam, വാനപ്രസ്ഥം, മോഹൻലാൽ, സുഹാസിനി, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com