നടന്‍ ഇന്ദ്രജിത്ത് കുറച്ചു ദിവസമായി യാത്രയിലാണ്.  ജപ്പാനിലെ വിവിധ സ്ഥലങ്ങളിലൂടെയാണ് യാത്രകള്‍ ഇഷ്ടപ്പെടുന്ന ഇന്ദ്രന്‍റെ ഇത്തവണത്തെ യാത്ര.  ഇതിന്‍റെ ചിത്രങ്ങളും വിശേഷങ്ങളും പലപ്പോഴായി ഇന്ദ്രന്‍ ആരാധകരോട് പങ്കു വയ്ക്കാറുമുണ്ട്.  ജപ്പാനിലെ ക്യോടോ നഗരത്തിലെ കിനാകു ബുദ്ധ വിഹാരത്തില്‍ വച്ച് ഇന്ന് ഇന്ദ്രജിത്ത് ഒരു സെലിബ്രിറ്റിയെ കണ്ടുമുട്ടി.  അയാള്‍ക്കൊപ്പം സെല്ഫി എടുക്കാനും ഇന്ദ്രന്‍ മറന്നില്ല.

മുകേഷ് അംബാനിയോടൊപ്പം

രാജ്യത്തെ ഏറ്റവും വലിയ ബിസിനസ്‌കാരനും  റിലയസ് ഇന്‍ഡസ്ട്രീസ്‌ ലിമിറ്റഡിന്‍റെ ചെയര്‍മാനുമായ മുകേഷ് അംബാനിയെയാണ് ഇന്ന് കിനാകു ഗോള്‍ഡന്‍ പവലിയനില്‍ വച്ച് ഇന്ദ്രജിത്ത് കണ്ടു മുട്ടിയത്‌.

ഇന്ദ്രന്‍റെ ജപ്പാന്‍ യാത്രയുടെ കൂടുതല്‍ ചിത്രങ്ങളിതാ.

ക്യോടോവിലെ ഗോള്‍ഡന്‍ പവിലിയന്‍

ടോക്ക്യോയിലെ നായര്‍ ഹോട്ടല്‍

നരഗാസൂരന്‍ എന്ന തമിഴ് ചിത്രത്തിലാണ് ഇന്ദ്രന്‍ ഒടുവില്‍ അഭിനയിച്ചത്. കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അരവിന്ദ് സ്വാമി, ശ്രിയ ശരണ്‍, സുദീപ് കൃഷ്ണ എന്നിവരുമുണ്ട്. നരഗാസൂരന്‍ ഒരു സസ്‌പെന്‍സ് ഡ്രാമയാണ്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഇന്ദ്രജിത്ത് വീണ്ടുമൊരു തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഇതുവരെയുള്ള കരിയറില്‍ അവതരിപ്പിച്ചിട്ടുള്ള പോലീസ് കഥാപാത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തനാണ് നരഗാസൂരനിലെ ലക്ഷ്മണ്‍ എന്നാണ് താരം തന്നെ പറഞ്ഞത്.

മലയാളത്തില്‍ ഇന്ദ്രജിത്തിന്‍റെ അടുത്ത ചിത്രം സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ലാല്‍’.  മഞ്ജു വാര്യരാണ് ഇതിലെ നായിക. ഒരു മോഹൻലാൽ ആരാധികയുടെ കഥ പറയുന്ന ചിത്രമാണിത്. മോഹന്‍ ലാലിന്‍റെ ഏയ് ഓട്ടോ എന്ന നിത്യഹരിത സിനിമയിലെ മീനുക്കുട്ടി എന്ന കഥാപാത്രത്തെയാണ് മഞ്ജുവാര്യര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ