കൊച്ചി: തമിഴകത്തെയും മലയാളക്കരയെയും ഒരു പോലെ ഞെട്ടിച്ചതാണ് 22കാരന്‍ കാര്‍ത്തിക് നരേന്‍ ഒരുക്കിയ ധ്രുവങ്ങള്‍ പതിനാറ് എന്ന ചിത്രം. ഓരോ നിമിഷവും സസ്‌പെന്‍സ് നിറഞ്ഞ ക്രൈം ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം സിനിമാപ്രേമികള്‍ ഒന്നടങ്കം സ്വീകരിച്ചു. രണ്ടാം ചിത്രത്തിനുള്ള ഒരുക്കത്തിലാണ് കാര്‍ത്തിക്ക്. നരഗസൂരന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത് അരവിന്ദ് സാമിയാണ്.
മലയാളത്തില്‍ നിന്നൊരു പ്രധാനതാരം കൂടി ചിത്രത്തിലുണ്ടാകുമെന്ന് കാര്‍ത്തിക പറഞ്ഞിരുന്നെങ്കിലും അത് ആരാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ ചിത്രത്തില്‍ ഒരു കേന്ദ്ര കഥാപാത്രത്തെ താന്‍ അവതരിപ്പിക്കുന്നതായി ഇന്ദ്രജിത്ത് സുകുമാരന്‍ പ്രഖ്യാപിച്ചു. താന്‍ ഏറെ അഭിമാനിക്കുന്നതായും ഗൗതം മേനോന്റെ ഓണ്‍ഡ്രാഗ എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുകയെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
2016ലെ ഏറ്റവും മികച്ച തമിഴ് ക്രൈം ത്രില്ലര്‍ എന്നാണ് ധ്രുവങ്ങള്‍ പതിനാറിനെ സിനിമാ പ്രേമികള്‍ വിശേഷിപ്പിക്കുന്നത്. 22കാരനായ സംവിധായകന്‍ കാര്‍ത്തിക് നരേന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വഹിച്ചത്. സുജിത് സാരംഗ് ക്യാമറയും ജേക്‌സ് ബിജോയ് സംഗീതവും കൈകാര്യം ചെയ്തു.