നടൻ എന്നതിനപ്പുറം നല്ലൊരു ഗായകൻ കൂടിയാണ് ഇന്ദ്രജിത്ത്. സിനിമകളിലും സോഷ്യൽ മീഡിയയിലൂടെയുമൊക്കെ പലപ്പോഴും ഇന്ദ്രജിത്തിന്റെ പാട്ട് മലയാളികൾ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ, പാട്ടുപാടി സദസ്സിനെ ചിരിപ്പിക്കുകയാണ് താരം.
‘ആഹാ’യുടെ വിജയാഘോഷത്തിനിടയിലായിരുന്നു ഇന്ദ്രജിത്തിന്റെ പാട്ട്. ‘അമർ അക്ബർ അന്തോണി’ എന്ന ചിത്രത്തിലെ തമാശരംഗങ്ങളിൽ ഒന്നിൽ ‘കടുവായെ കിടുവ പിടിക്കുന്നേ’ എന്ന പാട്ട് ഇന്ദ്രജിത്ത് സരസമായി പാടുന്നുണ്ട്. അതേ പാട്ടു തന്നെയാണ് വേദിയിലും പാടി സദസ്സിനെ കയ്യിലെടുത്തിരിക്കുകയാണ് താരം.
നവംബർ 19ന് തിയേറ്ററുകളിലെത്തിയ ഇന്ദ്രജിത്തിന്റെ ‘ആഹാ’ എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. തന്റെ പുതിയ സിനിമയായ ‘ആഹാ കാണാൻ’ കുടുംബത്തിനൊപ്പമാണ് ഇന്ദ്രജിത് തിയേറ്ററിലെത്തിയത്.
പുതിയ സിനിമയുമായി ബന്ധപ്പെട്ട് ബിഹൈന്ഡ്വുഡ്സിനു നൽകിയ അഭിമുഖത്തിൽ കുടുംബത്തെക്കുറിച്ച് ഇന്ദ്രജിത് പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു.
അമ്മയുമായാണ് മക്കള്‍ എല്ലാ കാര്യങ്ങളും സംസാരിക്കുന്നതെന്നും എല്ലായ്പ്പോഴും താൻ വീട്ടിലുണ്ടാവാറില്ലെന്നും ഇന്ദ്രജിത് പറഞ്ഞു. പാരന്റിങ് ടിപ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ കമ്യൂണിക്കേഷൻ എന്നാണ് താരം പറഞ്ഞത്. അവരോട് സംസാരിക്കുക. അവരോട് ഓപ്പൺ ആണെങ്കിൽ പകുതി ജോലി കഴിയും. നമുക്ക് അവരെ ഗൈഡ് ചെയ്യാനേ കഴിയൂ. ഈയൊരു ജനറേഷനെ തെറ്റും ശരിയും പറഞ്ഞ് കൊടുത്ത് അവരെ ഗൈഡ് ചെയ്യാനേ സാധിക്കൂ. അവരെ ഗൈഡ് ചെയ്യണമെങ്കില്‍ അവരുമായി കമ്യൂണിക്കേഷന്‍ വേണം. കമ്യൂണിക്കേഷന്‍ കട്ടാവാതെ ശ്രദ്ധിക്കുക
കയ്യിലെ ടാറ്റൂവിനെക്കുറിച്ചും ഇന്ദ്രജിത്ത് അഭിമുഖത്തിൽ പറഞ്ഞു. ”ഇത് മൂന്നാല് വര്‍ഷമായി ചെയ്തിട്ട്. സിമ്പോളികായിട്ടുള്ളൊരു കാര്യമുണ്ട് ഇതിന് പിന്നില്‍. ഫുള്‍ മൂണുണ്ട് അത് പൂര്‍ണിമ. സ്റ്റാര്‍സ് ഉണ്ട് നക്ഷത്ര. പ്രയര്‍ സിമ്പലുണ്ട് അത് പ്രാര്‍ത്ഥന. റോഡ്, ട്രാവല്‍ കോമ്പസ് അങ്ങനെ എല്ലാം കൂടിയൊരു സിംപോളിക് ടാറ്റുവാണ്.”
പ്രാര്‍ത്ഥനയ്ക്ക് സംഗീതത്തോട് പ്രത്യേക താല്പര്യമുണ്ട്. വളരെ കുഞ്ഞിലേ മുതലേയുണ്ടായിരുന്നു. എക്സ്ട്രീമിലി ടാലന്റഡാണ്. നക്ഷത്രയ്ക്ക് പാചകത്തിനോടാണ് താൽപര്യമെന്നും ഇന്ദ്രജിത് പറഞ്ഞു.
മക്കളുടെ സിനിമാ പ്രവേശനത്തെക്കുറിച്ചും ഇന്ദ്രജിത് സംസാരിച്ചു. ”അവര്‍ക്കത് പറ്റുമെങ്കില്‍, അവരുടെ ദിനചര്യകളെ ബാധിക്കാത്ത രീതിയില്‍ ചെയ്യാം. അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള ഫ്രീഡമുണ്ട്. പ്ലസ് ടു പരീക്ഷയുടെ സമയത്ത് സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞാല്‍ അതിന് അനുവദിക്കില്ല. അതിന് പിന്നിലെ കാരണവും അവര്‍ക്ക് പറഞ്ഞ് കൊടുക്കുമെന്നും ഇന്ദ്രജിത് പറഞ്ഞു.
Read More: കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിച്ച് പൂർണിമ ഇന്ദ്രജിത്ത്; ചിത്രങ്ങൾ