/indian-express-malayalam/media/media_files/uploads/2022/03/Indrajith-.jpg)
'അമർ അക്ബർ അന്തോണി' എന്ന ചിത്രത്തിൽ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ഒന്നാണ് ഇന്ദ്രജിത്തിന്റെ കഥാപാത്രമായ അന്തോണിയുടെ 'പെണ്ണുങ്ങളെ വീഴ്ത്താനുള്ള നാല് വരി കവിത'. പ്രേക്ഷകർ ആഘോഷമാക്കിയ ആ രംഗം വീണ്ടും ആരാധകരെ ഓർമ്മിപ്പിക്കുകയാണ് ഇന്ദ്രജിത്ത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.
'നൈറ്റ് ഡ്രൈവ്‍' എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിന് ഒരു കോളേജിൽ എത്തിയപ്പോഴാണ് രസകരമായ സംഭവം. വിദ്യാർത്ഥികൾ ഒരു നാല് പാടാൻ ഇന്ദ്രജിത്തിനോട് ആവശ്യപ്പെട്ടപ്പോൾ, 'ആ നാല് വാരിയാണോ' എന്ന് ചോദിക്കുകയായിരുന്നു താരം. ചോദ്യത്തിന് കയ്യടിച്ച വിദ്യാർത്ഥികളോട് പെണ്ണുങ്ങളെ വീഴ്ത്താനുള്ള നാല് വരി അല്ലേ എന്ന് ചോദിച്ചുകൊണ്ട് പാട്ട് പാടുകയായിരുന്നു.
'കാതലൻ' എന്ന ചിത്രത്തിലെ 'എന്നവളെ അടി എന്നവളെ' എന്ന ഗാനമാണ് ഇന്ദ്രജിത്ത് പാടിയത്. ഇന്ദ്രജിത്തിന്റെ ഡയലോഗിനും ഗാനത്തിനും ഗംഭീര കയ്യടിയാണ് ലഭിക്കുന്നത്.
അന്ന ബെൻ, റോഷൻ മാത്യു എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നൈറ്റ് ഡ്രൈവ്’. അന്വേഷണ ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് എത്തുന്നത്. ഷാജികുമാർ ഛായാഗ്രാഹണവും സുനിൽ എസ് പിള്ള എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് നീത പിന്റോയും പ്രിയ വേണുവും ചേര്‍ന്നാണ്. ആൻ മെഗാ മീഡിയയുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. രഞ്‍ജിൻ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us