scorecardresearch
Latest News

ഫുള്‍ മൂൺ പൂര്‍ണിമ, സ്റ്റാര്‍സ് നക്ഷത്ര; കയ്യിലെ ടാറ്റുവിനെ പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഇന്ദ്രജിത്

പ്ലസ് ടു പരീക്ഷയുടെ സമയത്ത് സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞാല്‍ അതിന് അനുവദിക്കില്ല. അതിന് പിന്നിലെ കാരണവും അവര്‍ക്ക് പറഞ്ഞ് കൊടുക്കും

ഫുള്‍ മൂൺ പൂര്‍ണിമ, സ്റ്റാര്‍സ് നക്ഷത്ര; കയ്യിലെ ടാറ്റുവിനെ പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഇന്ദ്രജിത്

സിനിമാ തിരക്കുകൾക്കിടയിലും കുടുംബത്തിനൊപ്പം ചെലവിടാൻ സമയം കണ്ടെത്താറുണ്ട് ഇന്ദ്രജിത്. മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും സൂപ്പർ കൂൾ ഡാഡിയാണ് താരം. തന്റെ പുതിയ സിനിമയായ ‘ആഹാ കാണാൻ’ കുടുംബത്തിനൊപ്പമാണ് ഇന്ദ്രജിത് തിയേറ്ററിലെത്തിയത്. പുതിയ സിനിമയുമായി ബന്ധപ്പെട്ട് ബിഹൈന്‍ഡ്‌വുഡ്‌സിനു നൽകിയ അഭിമുഖത്തിൽ കുടുംബത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ദ്രജിത്.

അമ്മയുമായാണ് മക്കള്‍ എല്ലാ കാര്യങ്ങളും സംസാരിക്കുന്നതെന്നും എല്ലായ്‌പ്പോഴും താൻ വീട്ടിലുണ്ടാവാറില്ലെന്നും ഇന്ദ്രജിത് പറഞ്ഞു. പാരന്റിങ് ടിപ്പിനെക്കുറിച്ചു ചോദിച്ചപ്പോൾ കമ്യൂണിക്കേഷൻ എന്നാണ് താരം പറഞ്ഞത്. അവരോട് സംസാരിക്കുക. അവരോട് ഓപ്പൺ ആണെങ്കിൽ പകുതി ജോലി കഴിയും. നമുക്ക് അവരെ ഗൈഡ് ചെയ്യാനേ കഴിയൂ. ഈയൊരു ജനറേഷനെ തെറ്റും ശരിയും പറഞ്ഞ് കൊടുത്ത് അവരെ ഗൈഡ് ചെയ്യാനേ സാധിക്കൂ. അവരെ ഗൈഡ് ചെയ്യണമെങ്കില്‍ അവരുമായി കമ്യൂണിക്കേഷന്‍ വേണം. കമ്യൂണിക്കേഷന്‍ കട്ടാവാതെ ശ്രദ്ധിക്കുക

കയ്യിലെ ടാറ്റൂവിനെക്കുറിച്ചും ഇന്ദ്രജിത്ത് അഭിമുഖത്തിൽ പറഞ്ഞു. ”ഇത് മൂന്നാല് വര്‍ഷമായി ചെയ്തിട്ട്. സിമ്പോളികായിട്ടുള്ളൊരു കാര്യമുണ്ട് ഇതിന് പിന്നില്‍. ഫുള്‍ മൂണുണ്ട് അത് പൂര്‍ണിമ. സ്റ്റാര്‍സ് ഉണ്ട് നക്ഷത്ര. പ്രയര്‍ സിമ്പലുണ്ട് അത് പ്രാര്‍ത്ഥന. റോഡ്, ട്രാവല്‍ കോമ്പസ് അങ്ങനെ എല്ലാം കൂടിയൊരു സിംപോളിക് ടാറ്റുവാണ്.”

പ്രാര്‍ത്ഥനയ്ക്ക് സംഗീതത്തോട് പ്രത്യേക താല്‍പര്യമുണ്ട്. വളരെ കുഞ്ഞിലേ മുതലേയുണ്ടായിരുന്നു. എക്‌സ്ട്രീമിലി ടാലന്റഡാണ്. നക്ഷത്രയ്ക്ക് പാചകത്തിനോടാണ് താൽപര്യമെന്നും ഇന്ദ്രജിത് പറഞ്ഞു.

മക്കളുടെ സിനിമാ പ്രവേശനത്തെക്കുറിച്ചും ഇന്ദ്രജിത് സംസാരിച്ചു. ”അവര്‍ക്കത് പറ്റുമെങ്കില്‍, അവരുടെ ദിനചര്യകളെ ബാധിക്കാത്ത രീതിയില്‍ ചെയ്യാം. അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള ഫ്രീഡമുണ്ട്. പ്ലസ് ടു പരീക്ഷയുടെ സമയത്ത് സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞാല്‍ അതിന് അനുവദിക്കില്ല. അതിന് പിന്നിലെ കാരണവും അവര്‍ക്ക് പറഞ്ഞ് കൊടുക്കുമെന്നും ഇന്ദ്രജിത് പറഞ്ഞു.

Read More: കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിച്ച് പൂർണിമ ഇന്ദ്രജിത്ത്; ചിത്രങ്ങൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Indrajith reveals about his tattoo secret