Latest News
ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു
കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്
സിപിഎം സെക്രട്ടേറിയറ്റും സിപിഐ നിര്‍വ്വാഹ സമിതി യോഗവും ഇന്ന്
രാജ്യത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു, 2.63 ലക്ഷം പുതിയ കേസുകള്‍
തീർത്തും തെറ്റായ തീരുമാനം, സത്യപ്രതിജ്ഞ ഓൺലൈൻ ആക്കി സർക്കാർ മാതൃക കാട്ടണം: പാർവതി തിരുവോത്ത്
കോവിഡ് ചികിത്സ: പ്ലാസ്മ തെറാപ്പി ഒഴിവാക്കി, ഫലപ്രദമല്ലെന്ന് ഐസിഎംആര്‍

എനിക്ക് 21 അവന് 20, ഞാനൊരു നടിയും അവനൊരു വിദ്യാർഥിയും; പൂർണിമ പറയുന്നു

നാത്തൂന് ഒരുപാട് സ്നേഹം എന്ന് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും പൂർണിമയുടെ പോസ്റ്റിന് താഴെ എഴുതിയിട്ടുണ്ട്.

Poornima, Indrajith, iemalayalam

മലയാള സിനിമയിൽ ഒരുപാട് താരദമ്പതിമാരുണ്ട്. അതിൽ പൂർണിമയും ഇന്ദ്രജിത്തും അൽപ്പം സ്പെഷ്യലാണ്. മറ്റൊന്നുമല്ല, പ്രേക്ഷകർക്ക് അവരെ അത്രയധികം ഇഷ്ടമാണ് എന്നത് കൊണ്ടു തന്നെ. ഇന്ന് തങ്ങളുടെ വിവാഹ വാർഷിക ദിനത്തിൽ ഇന്ദ്രജിത്തിനോടുള്ള​ തന്റെ പ്രണയം ഒരിക്കൽ കൂടി പറഞ്ഞുവയ്ക്കുകയാണ് പൂർണിമ. ഒപ്പം പഴയ ഓർമകളെ പൊടിതട്ടിയെടുക്കുന്നുമുണ്ട് താരം. കൂടാതെ ഇന്ന് പൂർണിമയുടെ പിറന്നാൾ കൂടിയാണ്.

Read More: പൂർണിമയ്ക്ക് വേണ്ടി ഇന്ദ്രജിത് പാടുമ്പോൾ; വീഡിയോ പങ്കുവച്ച് നിമിഷ സജയൻ

“അന്ന് അവനെന്നോട് വിവാഹാഭ്യർഥന നടത്തി. ഞങ്ങൾ​ ആദ്യമായി ഒന്നിച്ച് ഒരു ഫൊട്ടോ എടുത്ത ദിവസം. എനിക്ക് 21 വയസായിരുന്നു. അവന് 20ഉം. ഞാൻ ഒരു നടിയായിരുന്നു. അവൻ ഒരു വിദ്യാർഥിയും. ഈ ദിവസം ഞാൻ വളരെ വ്യക്തമായി ഓർക്കുന്നു. ദൈവമേ, ഞങ്ങൾ വളരെയധികം പ്രണയത്തിലായിരുന്നു. ഞങ്ങളുടെ ഹൃദയം ഉച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു. തൊണ്ട വരണ്ടു പോകുന്നുണ്ടായിരുന്നു. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. ഇത് എന്താണെന്ന് ഊഹിക്കാമോ? ഈ ചിത്രം എടുത്തത് അമ്മയാണ്. ഇത് ക്ലിക്കുചെയ്യുമ്പോൾ ഞങ്ങളുടെ തലയിൽ എന്തായിരുന്നു ഉണ്ടായിരുന്നതെന്ന് അമ്മയ്ക്ക് എപ്പോഴെങ്കിലും അറിയാമോ എന്ന് ഞാൻ അത്ഭുതത്തോടെ ഓർക്കുമായിരുന്നു. ഇപ്പോൾ അമ്മയെ നന്നായി അറിയാം. അമ്മയ്ക്ക് ഇതെല്ലാം അറിയാമായിരുന്നു എന്നെനിക്ക് ഉറപ്പുണ്ട്. 3 വർഷത്തെ പ്രണയവും 17 വർഷത്തെ ദാമ്പത്യവും. നമ്മുടേത് മനോഹരമായ യാത്രയായിരുന്നു ഇന്ദ്രാ. വാർഷികാശംസകൾ,” പൂർണിമ കുറിച്ചു. ഇതിന് താഴെ മല്ലിക സുകുമാരൻ ഉൾപ്പെടെയുള്ളവർ കമന്റ് ചെയ്തിട്ടുണ്ട്.

Read More: എന്റെ നെഞ്ചാകെ നീയല്ലേ… പ്രണയിച്ച് തീരാതെ പൂർണിമയും ഇന്ദ്രജിത്തും

ശ്രിന്ദ, അഹാന, അപൂർവ ബോസ്, രഞ്ജിനി ജോസ്, അഭയ ഹിരൺമയി തുടങ്ങിയവരുടെ കമന്റുകളും ചിത്രത്തിന് താഴെയുണ്ട്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്നത്. ഒപ്പം നാത്തൂന് ഒരുപാട് സ്നേഹം എന്ന് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും എഴുതിയിട്ടുണ്ട്.

View this post on Instagram

Vacay 2019

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on

2002 ഡിസംബർ 13നാണ് ഇന്ദ്രജിത്തും പൂർണിമയും വിവാഹിതരാകുന്നത്. ഇരുവർക്കും രണ്ട് പെൺമക്കളാണ്. പ്രാർഥനയും നക്ഷത്രയും. പ്രാർഥന ഒരു പിന്നണി ഗായിക കൂടിയാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Indrajith poornima wedding anniversary

Next Story
Stand up Movie Release: വിധു വിന്‍സെന്റിന്റെ ‘സ്റ്റാന്‍ഡ് അപ്പ്’ തിയേറ്ററുകളിൽstand up, vidhu vincent, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com