മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിനിമാ കുടുംബമാണ് സുകുമാരന്റേയും മല്ലികയുടേയും. ഇവരുടെ മക്കളായ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റേയും മരുമക്കളായ പൂർണിമയുടേയും സുപ്രിയയുടേയും പേരക്കുട്ടികളായ പ്രാർഥനയുടേയും നക്ഷത്രയുടേയും അല്ലിയുടേയുമൊക്കെ വിശേഷങ്ങളറിയാൻ എല്ലാവർക്കും ഇഷ്ടമാണ്.
Read More: പാചക പരീക്ഷണവുമായി ഇന്ദ്രജിത്തിന്റെ മകൾ നക്ഷത്ര; അനിയത്തിക്കൊപ്പം കൂടി പ്രാർഥനയും
ഇന്ന് ഇന്ദ്രജിത്തിന്റെയും പൂർണിമയുടേയും മകൾ നക്ഷത്രയുടെ ജന്മദിനമാണ്. നച്ചുവിന് ജന്മദിനാശംസകൾ നേരുകയാണ് അച്ഛനും അമ്മയും ചേച്ചി പ്രാർഥനയും.
“എന്റെ പ്രിയപ്പെട്ട നച്ചുമ്മയ്ക്ക് പിറന്നാൾ ആശംസകൾ. അച്ഛൻ നിന്നെ അളവറ്റ് സ്നേഹിക്കുന്നു,” എന്നാണ് ഇന്ദ്രജിത്ത് കുറിച്ചത്.
“ഉപാധികളില്ലാത്ത സ്നേഹത്തിന്റെ 11 വർഷങ്ങൾ. എന്റെ കുഞ്ഞുമോൾക്ക് പിറന്നാൾ ആശംസകൾ,” എന്ന് പൂർണിമ കുറിച്ചു.
“എനിക്കൊപ്പമുള്ള നച്ചുവിന്റെ സ്ഥിരം മൂഡ് ഇതാണ്. ജന്മദിനാശംസകൾ എന്റെ വികൃതിക്കുട്ടീ. എന്റെ ഭീഷണികളും വിചിത്രവും ക്രൂരവുമായ സ്വഭാവങ്ങളുമൊക്കെ സഹിക്കുന്നതിന് നന്ദി. നീയില്ലായിരുന്നെങ്കിൽ ഞാൻ എന്തു ചെയ്തേനെ എന്ന് സത്യമായിട്ടും എനിക്കറിയില്ല. നീയാണ് എന്റെ ഏറ്റവും പ്രിയപ്പെട്ടവൾ. വാക്കുകൾക്ക് അതീതമായി ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്റെ പ്രിയപ്പെട്ട കൂട്ടുകാരീ,” എന്നാണ് പ്രാർഥന കുറിച്ചത്.
പ്രാർഥന, നക്ഷത്ര എന്നീ രണ്ടു മക്കളാണ് ഇന്ദ്രജിത്-പൂർണിമ ദമ്പതികൾക്ക്. പാട്ടുകാരി കൂടിയാണ് പ്രാർഥന. ‘മോഹൻലാൽ’ എന്ന ചിത്രത്തിലെ ലാലേട്ട എന്ന ഗാനം ആലപിച്ചത് പ്രാർഥനയായിരുന്നു. ചിത്രത്തിന്റെ പ്രചാരണ സമയത്ത് മകൾ സ്റ്റേജിൽ ഈ ഗാനം ആലപിക്കുമ്പോൾ ഏറെ അഭിമാനത്തോടെയായിരുന്നു പൂർണിമ ആ കാഴ്ച കണ്ടു നിന്നത്.