scorecardresearch

വൈകാരികമായി ഒട്ടും എളുപ്പമായിരുന്നില്ല നിനക്ക് ഈ വർഷം, പക്ഷേ നീയെന്നെ അമ്പരപ്പിച്ചു; പൂർണിമയോട് ഇന്ദ്രജിത്ത്

പൂർണിമയുടെ ജന്മദിനവും ഇരുവരുടെയും 20-ാം വിവാഹ വാർഷികവും ഇന്നാണ്

പൂർണിമയുടെ ജന്മദിനവും ഇരുവരുടെയും 20-ാം വിവാഹ വാർഷികവും ഇന്നാണ്

author-image
Entertainment Desk
New Update
indrajith Poornima wedding anniversary, Poornima indrajith birthday

മലയാള സിനിമയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൂർണിമയും ഇന്ദ്രജിത്തും. ഇരുവരുടേയും 20-ാം വിവാഹ വാർഷികമാണ് ഇന്ന്. ഒപ്പം പൂർണിമയുടെ നാൽപ്പത്തി നാലാം ജന്മദിനവും. ഈ വിശേഷദിവസത്തിൽ പരസ്പരം ആശംസകൾ നേരുകയാണ് ഇരുവരും.

Advertisment

"വൈകാരികമായും ശാരീരികമായും നിനക്ക് ഇത് എളുപ്പമുള്ള വർഷമായിരുന്നില്ല എന്ന് എനിക്കറിയാം. എന്നാൽ നീയത് കൈകാര്യം ചെയ്ത രീതി, വർഷങ്ങൾകൊണ്ട് എത്ര ശക്തയായ സ്ത്രീയായി നീ വളർന്നുവെന്ന് എന്നെ ബോധ്യപ്പെടുത്തി. എന്റെ നങ്കൂരമായതിന് നന്ദി, എന്റെ കരുത്ത്, നിരുപാധികം എന്നെ സ്നേഹിച്ചതിന് നന്ദി. നിനക്കായി ജന്മദിനാശംസകൾ നേരുന്നു, ഒപ്പം 20-ാം വാർഷികവും ആശംസിക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു," എന്നാണ് ഇന്ദ്രജിത്തിന്റെ ആശംസ.

2002 ഡിസംബർ 13നായിരുന്നു ഇരുവരുടേയും വിവാഹം. ഇരുവർക്കും രണ്ട് പെൺമക്കളാണ്. പ്രാർഥനയും നക്ഷത്രയും. പ്രാർഥന ഒരു പിന്നണി ഗായിക കൂടിയാണ്.

Advertisment

സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്. കുടുംബ ജീവിതത്തിനൊപ്പം തന്റെ പാഷനെയും ഒരുമിച്ച് കൊണ്ടുപോവുകയാണ് താരം. ഒരിടവേളയ്ക്ക് ശേഷം പൂർണിമ അഭിനയത്തിലേക്ക് തിരികെയെത്തിയിരിക്കുകയാണ്. പൂർണിമ അഭിനയിച്ച 'തുറമുഖം' എന്ന ചിത്രം റിലീസ് കാത്തിരിക്കുകയാണ്.

Birthday Indrajith Poornima Indrajith

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: