മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് ഇന്ദ്രജിത്തും പൂർണിമയും. ഇരുവരുടേയും വിശേഷങ്ങൾ എപ്പോഴും സന്തോഷത്തോടെയാണ് പ്രേക്ഷകരും കാത്തിരിക്കുന്നതും സ്വീകരിക്കുന്നതും. ഇന്ന് ഇന്ദ്രജിത്തിന്റെ 40ാം പിറന്നാളാണ്. തന്റെ ജീവിത പങ്കാളിക്ക് ഹൃദയത്തിൽ തൊടുന്ന വാക്കുകളോടെയാണ് പൂർണിമ ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്.

Read More: എനിക്ക് 21 അവന് 20, ഞാനൊരു നടിയും അവനൊരു വിദ്യാർഥിയും; പൂർണിമ പറയുന്നു

“40കളിലേക്ക് സ്വാഗതം പങ്കാളി. നീ നിന്റെ പുതിയ 20കളിൽ ജീവിക്കാൻ തുടങ്ങുമ്പോൾ ഒരു കാര്യം പറയണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഭർത്താവായും അച്ഛനായും സുഹൃത്തായും നീ ഏറ്റവും മികച്ചു തന്നെ നിൽക്കുന്നു. പിറന്നാൾ ആശംസകൾ പ്രിയപ്പെട്ട ഭർത്താവിന്.”

മകൾ പ്രാർഥനയും അനുജനും നടനുമായ പൃഥ്വിരാജും അടുത്ത സുഹൃത്തും സംവിധായികയുമായ ഗീതു മോഹൻദാസും ടൊവിനോ തോമസുമെല്ലാം ഇന്ദ്രജിത്തിന് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച അച്ഛനാണ് ഇന്ദ്രജിത്ത് എന്നാണ് പ്രാർഥന പറയുന്നത്.

View this post on Instagram

Happy birthday Indretta! @indrajith_s

A post shared by Prithviraj Sukumaran (@therealprithvi) on

View this post on Instagram

Happy birthday @indrajith_s bro !!!

A post shared by Tovino Thomas (@tovinothomas) on

അടുത്തിടെയായിരുന്നു പൂർണിമയുടേയും ഇന്ദ്രജിത്തിന്റേയും 17ാം വിവാഹ വാർഷികം. അന്നും പൂർണിമ കുറിച്ച വാക്കുകൾ അതിമനോഹരമായിരുന്നു.
“അന്ന് അവനെന്നോട് വിവാഹാഭ്യർഥന നടത്തി. ഞങ്ങൾ​ ആദ്യമായി ഒന്നിച്ച് ഒരു ഫൊട്ടോ എടുത്ത ദിവസം. എനിക്ക് 21 വയസായിരുന്നു. അവന് 20ഉം. ഞാൻ ഒരു നടിയായിരുന്നു. അവൻ ഒരു വിദ്യാർഥിയും. ഈ ദിവസം ഞാൻ വളരെ വ്യക്തമായി ഓർക്കുന്നു. ദൈവമേ, ഞങ്ങൾ വളരെയധികം പ്രണയത്തിലായിരുന്നു. ഞങ്ങളുടെ ഹൃദയം ഉച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു. തൊണ്ട വരണ്ടു പോകുന്നുണ്ടായിരുന്നു. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. ഇത് എന്താണെന്ന് ഊഹിക്കാമോ? ഈ ചിത്രം എടുത്തത് അമ്മയാണ്. ഇത് ക്ലിക്കുചെയ്യുമ്പോൾ ഞങ്ങളുടെ തലയിൽ എന്തായിരുന്നു ഉണ്ടായിരുന്നതെന്ന് അമ്മയ്ക്ക് എപ്പോഴെങ്കിലും അറിയാമോ എന്ന് ഞാൻ അത്ഭുതത്തോടെ ഓർക്കുമായിരുന്നു. ഇപ്പോൾ അമ്മയെ നന്നായി അറിയാം. അമ്മയ്ക്ക് ഇതെല്ലാം അറിയാമായിരുന്നു എന്നെനിക്ക് ഉറപ്പുണ്ട്. 3 വർഷത്തെ പ്രണയവും 17 വർഷത്തെ ദാമ്പത്യവും. നമ്മുടേത് മനോഹരമായ യാത്രയായിരുന്നു ഇന്ദ്രാ. വാർഷികാശംസകൾ,”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook