/indian-express-malayalam/media/media_files/2026/02/03/kalpana-iyer-fi-2026-02-03-12-12-29.jpg)
കല്പന അയ്യർ
/indian-express-malayalam/media/media_files/2026/02/03/kalpana-iyer-5-2026-02-03-12-04-59.jpg)
"ഹരി ഓം ഹരി", "രംഭ ഹോ", "ജബ് ചായേ തേരാ ജാദൂ" തുടങ്ങിയ സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെ സ്ക്രീനിൽ അഗ്നി പടർത്തിയ കല്പന അയ്യർ ദശകങ്ങൾക്ക് ശേഷവും പ്രേക്ഷകരുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു.
/indian-express-malayalam/media/media_files/2026/02/03/kalpana-iyer-12-2026-02-03-12-05-16.jpg)
അടുത്തിടെ ഒരു വിവാഹച്ചടങ്ങിൽ "രംഭ ഹോ" എന്ന പാട്ടിന് അവർ ചുവടുവെച്ച വീഡിയോ വൈറലായപ്പോൾ, ലോകം തിരിച്ചറിഞ്ഞത് ആ നക്ഷത്രം ഇന്നും തിളങ്ങുന്നുണ്ടെന്നാണ്.
/indian-express-malayalam/media/media_files/2026/02/03/kalpana-iyer-10-2026-02-03-12-05-40.jpg)
പ്രശസ്തയായ മോഡലായി തന്റെ പന്ത്രണ്ടാം വയസ്സിൽ കരിയർ തുടങ്ങിയ അവർ ബോളിവുഡിലെ ശ്രദ്ധേയമായ സാന്നിധ്യമായി മാറി. എന്നാൽ കരിയറിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴാണ് അവർ സിനിമയിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചത്.
/indian-express-malayalam/media/media_files/2026/02/03/kalpana-iyer-8-2026-02-03-12-05-40.jpg)
ഒരു പ്രമുഖ പ്രൊഡക്ഷൻ ബാനറിന് കീഴിൽ ജോലി ചെയ്തതിന് ശേഷം അവർ ദുബായിലേക്ക് താമസം മാറി. സിനിമയിലെ സാഹചര്യങ്ങൾ തനിക്ക് അനുകൂലമല്ലെന്നും, സ്വന്തം അധ്വാനത്തിന്റെ ഫലം ചോദിച്ചുവാങ്ങേണ്ടി വരുന്നത് മടുപ്പിക്കുന്നതാണെന്നും അവർ വെളിപ്പെടുത്തിയിരുന്നു.
/indian-express-malayalam/media/media_files/2026/02/03/kalpana-iyer-7-2026-02-03-12-05-40.jpg)
തമിഴ്നാട്ടിൽ നിന്ന് ഒളിച്ചോടി വിവാഹം കഴിച്ച തമിഴ് അയ്യർ ദമ്പതികളുടെ മകളായിട്ടാണ് കല്പനയുടെ ജനനം. ദേവ് ആനന്ദിന്റെ 'കല്പന' എന്ന സിനിമയോടുള്ള ഇഷ്ടം കാരണമാണ് അവർ മകൾക്ക് ആ പേരിട്ടത്. പന്ത്രണ്ടാം വയസ്സിൽ ആറംഗ കുടുംബത്തിന്റെ ഭാരം കല്പനയുടെ തോളിലായി. ഔദ്യോഗികമായി നൃത്തം പഠിച്ചിട്ടില്ലാത്ത അവർ അതിജീവനത്തിനായി നൃത്തം ചെയ്തു തുടങ്ങി. ഒരു പാക്കറ്റ് ഗ്ലൂക്കോസ് ബിസ്ക്കറ്റായിരുന്നു കല്പനയുടെ ആദ്യ പ്രതിഫലം. പിന്നീട് അത് 50 രൂപയായും 75 രൂപയായും ഉയർന്നു.
/indian-express-malayalam/media/media_files/2026/02/03/kalpana-iyer-6-2026-02-03-12-05-40.jpg)
ഒരു സ്കൂൾ വാർഷിക പരിപാടിക്കിടെ മുകേഷ് ശർമ്മ എന്ന കലാകാരൻ അവരെ കണ്ടെത്തുകയും വിദേശ ഷോകളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. അതോടെ കല്പനയുടെ ജീവിതം മാറിമറിഞ്ഞു.
/indian-express-malayalam/media/media_files/2026/02/03/rambha-ho-kalpana-iyer-2026-02-03-12-05-40.jpg)
കടം വാങ്ങിയ വസ്ത്രങ്ങളും ചെരിപ്പുകളുമായി 1975-ലെ 'നേവി ക്വീൻ' മത്സരത്തിൽ പങ്കെടുത്ത കല്പന റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു. മോഡലിംഗിൽ തിളങ്ങിയ അവർ രാജ്ശ്രീ ഫിലിംസിന്റെ 'മനോകാമന'യിലൂടെ സിനിമയിൽ എത്തി. ദേവ് ആനന്ദിന്റെ 'ലൂട്ട്മാർ' എന്ന ചിത്രത്തിലെ ഒരു ഡാൻസ് നമ്പറിലൂടെ അവർ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ആ ഒരൊറ്റ ഗാനം കണ്ട് പിറ്റേദിവസം തന്നെ നാല് ചിത്രങ്ങളിലേക്കാണ് അവർ കരാറൊപ്പിട്ടത്.
/indian-express-malayalam/media/media_files/2026/02/03/kalpana-iyer-4-2026-02-03-12-05-40.jpg)
സിനിമയിൽ അവസരങ്ങൾ കുറഞ്ഞപ്പോൾ കല്പന ടെലിവിഷനിലേക്ക് തിരിഞ്ഞു. 'കാശിഷ്', 'ജുനൂൻ' തുടങ്ങിയ പരമ്പരകൾ വൻ വിജയമായി. 'ഹം സാത്ത് സാത്ത് ഹേൻ' എന്ന ചിത്രത്തിന് ശേഷം 1999-ൽ അവർ ദുബായിലേക്ക് മാറി.
/indian-express-malayalam/media/media_files/2026/02/03/kalpana-iyer-3-2026-02-03-12-05-40.jpg)
"എനിക്ക് നിരാശ തോന്നി. കാര്യങ്ങൾ ശരിയല്ലെന്ന് എനിക്ക് തോന്നിത്തുടങ്ങി. എനിക്ക് കിട്ടേണ്ട പണത്തിനായി ആളുകളെ ഓർമ്മിപ്പിക്കേണ്ടി വരുന്നത് എനിക്ക് സഹിക്കാനായില്ല. സെറ്റുകളിലേക്ക് പോകുന്നത് ഒരു ഭാരമായി മാറി," സിനിമ വിട്ടതിനെ കുറിച്ച് അവർ പറഞ്ഞതിങ്ങനെ.
/indian-express-malayalam/media/media_files/2026/02/03/kalpana-iyer-2-2026-02-03-12-05-40.jpg)
ദുബായ് അവർക്ക് സമാധാനവും സുരക്ഷിതത്വവും നൽകി. അവിടെ ഒരു സുഹൃത്തിന്റെ കേറ്ററിംഗ് യൂണിറ്റിൽ ജോലി ചെയ്യുകയും കുടുംബത്തോടൊപ്പം സ്വസ്ഥമായി കഴിയുകയും ചെയ്തു.
/indian-express-malayalam/media/media_files/2026/02/03/kalpana-iyer-1-2026-02-03-12-05-40.jpg)
കല്പന അയ്യർ വിവാഹിതയായില്ല. തന്റെ സഹോദരപുത്രനെയാണ് സ്വന്തം മകനായി അവർ വളർത്തുന്നത്. ജീവിതത്തിൽ വലിയ സങ്കടമായി അവർ കാണുന്നത് പണമുണ്ടാക്കാനുള്ള നെട്ടോട്ടത്തിനിടയിൽ സഹോദരങ്ങൾക്കൊപ്പം ചെലവഴിക്കാൻ സമയം കിട്ടിയില്ല എന്നതാണ്.
/indian-express-malayalam/media/media_files/2026/02/03/kalpana-iyer-2026-02-03-12-05-40.jpg)
ഇന്ന് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്താൻ അവർ ആഗ്രഹിക്കുന്നു. "പ്രായത്തിന് അനുയോജ്യമായ വേഷങ്ങൾ ചെയ്യാൻ ഞാൻ തയ്യാറാണ്. 'ഹം സാത്ത് സാത്ത് ഹേൻ' മുതൽ ഞാൻ ആ ഒരു ഫോൺ വിളിക്കായി കാത്തിരിക്കുകയാണ്," കല്പന അയ്യർ പറഞ്ഞു.
/indian-express-malayalam/media/media_files/2026/02/03/kalpana-iyer-11-2026-02-03-12-07-06.jpg)
കല്പന അയ്യർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us