scorecardresearch

ഇന്ത്യയിലെ ഏറ്റവും ധനികയായ നടി ദീപികയോ ആലിയയോ പ്രിയങ്കയോ അല്ല; 7790 കോടിയുടെ ആസ്തിയുള്ള ഈ താരറാണിയാണ്

ഒരു വർഷം കൊണ്ട് നടിയുടെ ആസ്തിയിൽ 3,190 കോടി രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ സിനിമാ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഈ നടി

ഒരു വർഷം കൊണ്ട് നടിയുടെ ആസ്തിയിൽ 3,190 കോടി രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ സിനിമാ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഈ നടി

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
This actress is the richest actress in Bollywood

2,110,3877,790 കോടി രൂപയുടെ ആസ്തിയോടെ ഇന്ത്യയിലെ ഏറ്റവും ധനികയായ നടിയെന്ന വിശേഷണം ബോളിവുഡ് താരം ജൂഹി ചൗളയ്ക്ക് സ്വന്തം. കഴിഞ്ഞ രണ്ട് വർഷമായി സിനിമകളിൽ സജീവമല്ലെങ്കിലും ബിസിനസ് രംഗത്തെ മികച്ച പ്രകടനത്തിലൂടെയാണ് ജൂഹി ഈ നേട്ടം കൈവരിച്ചത്. ഒരു വർഷം കൊണ്ട് മാത്രം താരം തന്റെ ആസ്തിയിൽ 3,190 കോടി രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.

Advertisment

Also Read: ഡേവിഡ് ബെക്കാം എനിക്ക് കൈ തന്നു, എന്തു ഭംഗ്യാ മൂപ്പരെ കാണാൻ; സന്തോഷം പങ്കിട്ട് വർഷ

നവതരംഗ സിനിമകളിലൂടെ തൊണ്ണൂറുകളിൽ ബോളിവുഡിന്റെ മുൻനിര താരമായിരുന്ന ജൂഹി ചൗള, സിനിമയ്ക്ക് പുറത്തുള്ള തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്താണ് ഈ നേട്ടം സ്വന്തമാക്കിയത്. റിയൽ എസ്റ്റേറ്റ്, തന്ത്രപരമായ നിക്ഷേപങ്ങൾ, പ്രധാനമായും കായികരംഗത്തെ സംരംഭങ്ങൾ എന്നിവ ഇതിന് മുതൽക്കൂട്ടായി.

Also Read: അഞ്ചാം വയസ്സിൽ ലോക റെക്കോർഡ്; ബുദ്ധിശക്തിയിൽ അച്ഛനെ വെല്ലും അല്ലു അർഹ

Advertisment

Juhi Chawla 7

ആസ്തിയിലെ കുതിച്ചുചാട്ടം

ഹൂറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2025 അനുസരിച്ച്, ജൂഹി ചൗളയുടെയും കുടുംബത്തിന്റെയും ആസ്തിയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 69% വർദ്ധനവ് രേഖപ്പെടുത്തി. 2024-ൽ 4,600 കോടിയായിരുന്നത് ഒറ്റ വർഷം കൊണ്ട് 3,190 കോടി വർധിച്ച് നിലവിൽ 7,790 കോടിയായി ഉയർന്നു. ഈ വളർച്ച M3M ഹൂറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2025-ലെ മുൻനിര വനിതകളുടെ പട്ടികയിൽ അവർക്ക് ആറാം സ്ഥാനം നേടിക്കൊടുത്തു. 

Also Read: നൃത്തം മറന്നു, ഓർമ്മകൾ മായുന്ന ലോകത്ത് ഭാനുപ്രിയ; ഭർത്താവിൻ്റെ മരണശേഷം നടിയുടെ ജീവിതത്തിൽ സംഭവിച്ചത്?

ജൂഹിയുടെ വരുമാനത്തിന്റെ സിംഹഭാഗവും വരുന്നത് ഇന്ത്യൻ പ്രീമിയർ ലീഗിലെ (IPL) പ്രമുഖ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെ (KKR) ഉടമസ്ഥാവകാശ ഓഹരിയിൽ നിന്നാണ്. ദീർഘകാല സുഹൃത്തും സഹതാരവുമായ ഷാരൂഖ് ഖാനും ഭർത്താവ് ജയ് മേത്തയ്ക്കും ഒപ്പം (റെഡ് ചില്ലീസ് എന്റർടൈൻമെന്റ്, മേത്ത ഗ്രൂപ്പ് വഴി) ജൂഹിക്കും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ പങ്കാളിത്തമുണ്ട്.

Juhi Chawla 1

2024-ലെ ഐപിഎൽ കിരീട നേട്ടത്തിന് ശേഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബ്രാൻഡ് മൂല്യം കുത്തനെ ഉയർന്നു. ഹൂലിഹാൻ ലോകിയുടെ ഐപിഎൽ ബ്രാൻഡ് വാല്യുവേഷൻ സ്റ്റഡി (ജൂൺ 2024) പ്രകാരം, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 1,915 കോടി രൂപയാണ് നിലവിൽ മൂല്യമുള്ളത്. 

Juhi Chawla

സമ്പന്നരായ സിനിമാതാരങ്ങൾ
ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ സിനിമാ താരങ്ങളുടെ പട്ടികയിൽ 12,490 കോടി ആസ്തിയുള്ള നടൻ ഷാരൂഖ് ഖാൻ ആണ് ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നാലെയാണ് ജൂഹി ചൗളയുടെ സ്ഥാനം. ഈ റാങ്കിംഗിൽ ഇവർക്ക് പിന്നിലായി ഹൃതിക് റോഷൻ (2,160 കോടി), കരൺ ജോഹർ (1,880 കോടി), അമിതാഭ് ബച്ചൻ (1,630 കോടി) എന്നിവരുമുണ്ട്.

SRK Juhi Chawla Friendship

1986-ൽ 'സൽത്തനത്ത്' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ജൂഹി ചൗള, 1990-കളിലും 2000-കളിലും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി വളർന്നു. അവിസ്മരണീയമായ നിരവധി ഹിറ്റുകൾ സമ്മാനിച്ച അവർ, 2010-കളിൽ തിരഞ്ഞെടുക്കുന്ന പ്രോജക്റ്റുകളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ബാബിൽ ഖാനോടൊപ്പം അഭിനയിച്ച നെറ്റ്ഫ്ലിക്സ് ചിത്രം 'ഫ്രൈഡേ നൈറ്റ് പ്ലാൻ' (2023) ആണ് അവസാനമായി പുറത്തിറങ്ങിയ ജൂഹിയുടെ സിനിമ.

Also Read: എന്റെയും സംയുക്തയുടെയും ഫ്രണ്ട്ഷിപ്പ് കാരണം ഞങ്ങളുടെ സഹോദരങ്ങൾ പ്രണയത്തിലായി, കല്യാണം കഴിച്ചു: രാജശ്രീ

Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: