സോഷ്യല്‍ മീഡയയിലെ ട്രോളുകള്‍ക്കെതിരെ ആഞ്ഞടിച്ച് ബോളിവുഡ് താരം മന്ദിര ബേദി. ട്രോളുകള്‍ ആക്രമണങ്ങളായാണ് തോന്നാറെന്നായിരുന്നു മന്ദിരയുടെ പ്രതികരണം. ഇന്ത്യയിലെ പുരുഷന്മാര്‍ ഭീരുക്കളാണെന്നും മന്ദിര പറഞ്ഞു.

‘അവരുടെ മേഖലയില്‍ കടന്നു ചെന്നതിന് പലപ്പോഴും പുരുഷന്മാരാല്‍ വിധിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം മുഖാംമുഖം മറുപടി പറയാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ ഡിജിറ്റല്‍ യുഗത്തില്‍ എല്ലാം മറി.” ഒരു ചാനല്‍ പരുപാടിക്കിടെയായിരുന്നു മന്ദിരയുടെ പ്രതികരണം.

”സോഷ്യല്‍ മീഡിയയുടെ വരവോടെ കാര്യങ്ങള്‍ മാറി. വ്യക്തിത്വം അദൃശ്യമാക്കി വെക്കാം എന്നത് അത്തരക്കാര്‍ക്ക് സഹായമാണ്. ഇന്ത്യയിലെ പുരുഷന്മാര്‍ ഭീരുക്കളാണെന്നാണ് ഇത്രയും കാലം കൊണ്ട് ഞാന്‍ മനസിലാക്കിയത്. പൊതുവെ അത്തരം കമന്റുകളോ ട്രോളുകളോ ഞാന്‍ ഗൗനിക്കാറില്ല. കാരണം ഒരു ഭാഗത്ത് എന്നെ ബോഡി ഷെയ്മിംഗ് നടത്തുന്ന പുരുഷന്മാരുള്ളപ്പോള്‍ മറുവശത്ത് എന്നെ പ്രചോദനമായി കാണുന്ന സ്ത്രീകളുമുണ്ട്.” മന്ദിര പറയുന്നു.

എന്നാല്‍ എത്രെയാക്കെ ഗൗനിക്കാതെ നോക്കിയാലും ചില ട്രോളുകളിലെ ഭാഷ കാണുമ്പോള്‍ അസ്വസ്ഥത തോന്നുമെന്നും അതിക്രമങ്ങളായാണ് അതിനെ കാണുന്നതെന്നും അവര്‍ പറഞ്ഞു. സ്ത്രീകളെ നാല് ചുമരിനുള്ളില്‍ അടച്ചിടണമെന്ന് കരുതുന്ന മോശം സാഹചര്യത്തില്‍ നിന്നും വളര്‍ന്നു വരുന്നത് കൊണ്ടാണ് ഇതുപോലുള്ള കമന്റുകള്‍ നടത്താന്‍ തോന്നുതന്നെതും താരം അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ