മലയാളികളുടെ ഇഷ്ടം കവർന്ന പഞ്ചാബി പെൺകുട്ടി

മലയാളത്തിൽ മമ്മൂട്ടിയുടെയും ദിലീപിന്റെയും നായികയായും ഈ താരം അഭിനയിച്ചിട്ടുണ്ട്

Charmy Kaur, Charmy Kaur childhood photo, Charmy Kaur father

മൂന്നേ മൂന്ന് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന താരമാണ് ചാർമി കൗർ. പഞ്ചാബി സിക്ക് കുടുംബാംഗമായ ചാർമി ജനിച്ചതും വളർന്നതുമെല്ലാം ഹൈദരാബാദിലാണ്. സഹോദരൻ മിക്കി ഉപ്പലിനൊപ്പം നിൽക്കുന്ന ചാർമിയുടെ കുട്ടിക്കാലചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

തമിഴ്, മലയാളം, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നാൽപ്പതിൽ ഏറെ ചിത്രങ്ങളിൽ ചാർമി ഇതിനകം അഭിനയിച്ചു കഴിഞ്ഞു.

നീ തൊടു കാവാലി എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു ചാർമിയുടെ അരങ്ങേറ്റം. തന്റെ പതിനഞ്ചാം വയസ്സിൽ അന്ന് ചാർമി അവതരിപ്പിച്ചത് ഒരു വീട്ടമ്മയുടെ കഥാപാത്രമായിരുന്നു. ആദ്യ സിനിമ പരാജയം ആയിരുന്നെങ്കിലും ചാർമിയുടെ കഥാപാത്രം ശ്രദ്ധ നേടി.

വിനയന്റെ കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയാണ് ചാർമി മലയാളത്തിലെത്തിയത്. പിന്നീട് ദിലീപിനൊപ്പം ആഗതൻ, മമ്മൂട്ടിയ്ക്ക് ഒപ്പം താപ്പാന എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ലക്ഷ്മി, ലവ കഉശ, മന്ത്ര, മഹാത്മ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ചാർമി നിർമ്മാതാവ് എന്ന രീതിയിലും ശ്രദ്ധേയയാണ്.

Read more: മമ്മൂട്ടിയ്ക്ക് ഒപ്പം ബാലതാരമായി അഭിനയിച്ച ഈ കുട്ടി ഇപ്പോൾ തെന്നിന്ത്യയിലെ സൂപ്പർ നായിക

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Indian film producer actress childhood photo

Next Story
ഒന്നിച്ചുള്ള ഈ യാത്രയ്ക്ക് ഇന്ന് 42 വയസ്സ്; ആശംസകളുമായി പൃഥ്വിയും ദുൽഖറുംMammootty Sulfath, Mammootty Sulfath wedding anniversary
The moderation of comments is automated and not cleared manually by malayalam.indianexpress.com