എസ്‌ഡി കോളേജിലെ പഴയ രണ്ടു മിമിക്രിക്കാർ

കോളേജ് കാലത്ത് ഒന്നിച്ച് നാടകവും മിമിക്രിയുമൊക്കെ കളിച്ചു നടന്ന ആ കൂട്ടുകാർ ഇന്ന് മലയാളസിനിമയുടെ അഭിമാനതാരങ്ങളാണ്

Fazil, Nedumudi Venu, Fazil Nedumudi venu old photos, Fazil and Nedumudi Venu friendship, ഫാസിൽ, നെടുമുടി വേണു

വർഷങ്ങൾ പഴക്കമുള്ള സൗഹൃദമാണ് നടൻ നെടുമുടി വേണുവും സംവിധായകൻ ഫാസിലും തമ്മിൽ ഉള്ളത്. ആലപ്പുഴ എസ് ഡി കോളേജ് മുറ്റത്തു നിന്നും തുടങ്ങിയതാണ് ആ സൗഹൃദം. എസ് ഡി കോളേജിലെ ബി എ മലയാളം വിദ്യാർത്ഥിയായിരുന്നു നെടുമുടി വേണു എന്ന കെ. വേണുഗോപാൽ. ഫാസിൽ ആവട്ടെ, ഇക്കണോമിക്സ് ബിരുദ വിദ്യാർത്ഥിയും. നാടകവും മിമിക്രിയുമൊക്കെയായിരുന്നു ആ കൂട്ടുകാരെ പരസ്പരം കൂട്ടിയിണങ്ങിയ പൊതുവായ ഇഷ്ടങ്ങൾ. കോളേജ് കാലത്ത് സത്യൻ, പ്രേംനസീർ, ശിവാജി ഗണേശൻ എന്നിവരെയൊക്കെ അനുകരിച്ച് ഏറെ കയ്യടി നേടിയിട്ടുണ്ട് താനെന്ന് പല അഭിമുഖങ്ങളിലും ഫാസിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഇരുവരും ഒന്നിച്ചാണ് ആദ്യമായൊരു സിനിമയിൽ അഭിനയിക്കുന്നത്. ഉദയ സ്റ്റുഡിയോയിൽ ‘ഒരു സുന്ദരിയുടെ കഥ’ എന്ന സിനിമയുടെ ഷൂട്ടിങ് കാണാനെത്തിയ ഫാസിലും നെടുമുടി വേണുവും ചിത്രത്തിലെ ഒരു ഓട്ടസീനിൽ അഭിനയിച്ചു.

നാടകമായിരുന്നു ഇരുവരുടെയും മറ്റൊരു ഇഷ്ടമേഖല. പഠനകാലത്ത് ഒരിക്കൽ മികച്ച നാടകത്തിനുള്ള അവാർഡ് ഫാസിൽ നേടിയപ്പോൾ മികച്ച നടനുള്ള അവാർഡ് നേടിയത് നെടുമുടി വേണുവായിരുന്നു. കാവാലത്തിന്റെ നാടകസംഘത്തിലും ഇരുവരും കുറച്ചുനാൾ ഒന്നിച്ചു പ്രവർത്തിച്ചു. നാടക വേദികളിൽ നിന്നുമായിരുന്നു ഇരുവരുടെയും സിനിമയിലേക്കുള്ള വരവ്.

ഒന്നിച്ച് നാടകവും മിമിക്രിയുമൊക്കെ കളിച്ചു നടന്ന ആ കൂട്ടുകാർ മലയാളസിനിമയുടെ പ്രിയപ്പെട്ട സംവിധായകനും നടനുമൊക്കെയാവുന്ന കാഴ്ചയാണ് മലയാളികൾ പിന്നെ കണ്ടത്.

താനും ഫാസിലും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ഒരിക്കൽ ഒരു അഭിമുഖത്തിൽ നെടുമുടി വേണു പറഞ്ഞതിങ്ങനെ. “എന്നെ സൈക്കിൾ ഓടിക്കാൻ പഠിപ്പിച്ചത് ഫാസിലാണ്. ആലപ്പുഴ നഗരത്തിന്റെ ഊടുവഴികളിലൂടെ വലിയ കാലും വച്ച് ഫാസിൽ വേഗത്തിലോടിക്കും. പെട്ടെന്ന് ഏതെങ്കിലും തിരിവിൽ വച്ച് അപ്രത്യക്ഷനാവും. ഇതെവിടെ പോയെന്ന് ഞാൻ അന്തം നിൽക്കും. ഒറ്റയ്ക്ക് ഒരുവിധം വഴിയൊക്കെ ചോദിച്ച് മടങ്ങിയെത്തുമ്പോൾ വീടിന്റെ ഉമ്മറത്ത് ചിരിച്ചുകൊണ്ട് ഫാസിൽ ഇരിക്കുന്നുണ്ടാവും. അതിന് ഞാൻ പകരം വീട്ടുന്നത് ഫാസിൽ വീട്ടിൽ വരുമ്പോഴാണ്. വള്ളത്തിൽ കയറ്റി കായലിനു നടുവിലേക്ക് കൊണ്ടുപോവും. ഫാസിലിന് വള്ളവും വെള്ളവുമൊക്കെ പേടിയാണ്. കായലിനു നടുവിലെത്തുമ്പോൾ ഞാൻ വെള്ളം മറിക്കാൻ നോക്കും. അതോടെ ഫാസിലിനു പേടി തുടങ്ങും.”

Read more: സിനിമ, ജീവിതം, ഫഹദ്: ഫാസിലുമായി ദീർഘ സംഭാഷണം

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Indian film director and actor throwback photo

Next Story
നടി ദേവി അജിത്തിന്റെ മകൾ വിവാഹിതയായി
The moderation of comments is automated and not cleared manually by malayalam.indianexpress.com