ഗായികയായി എത്തി നായികയായി മാറിയ നടി

ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ എന്നീ നിലകളിലും ഈ നടി കഴിവു തെളിയിച്ചിട്ടുണ്ട്

Andrea Jeremiah, Andrea Jeremiah childhood photo, Andrea Jeremiah Saree photos, Andrea Jeremiah photos, Andrea Jeremiah films, Andrea Jeremiah instagram, ആൻഡ്രിയ ജെർമിയ

തമിഴ്, മലയാളം, ഹിന്ദി സിനിമകളിലെല്ലാം തന്റെ സാന്നിധ്യം തെളിയിച്ച താരമാണ് ആൻഡ്രിയ ജെർമിയ. പിന്നണി ഗായികയായി സിനിമയിലെത്തിയ ആൻഡ്രിയ പിന്നീട് അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ എന്നീ നിലകളിലും ആൻഡ്രിയ തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്.

ആൻഡ്രിയയുടെ കുട്ടികാലചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “ഒരിക്കൽ ഞാനൊരു കുട്ടിപിശാച് ആയിരുന്നപ്പോൾ,” എന്ന ക്യാപ്ഷനോടെ ആൻഡ്രിയ തന്നെയാണ് ചിത്രം പങ്കുവച്ചത്.

‘അന്നയും റസൂലും’ എന്ന ചിത്രമാണ് മലയാളി പ്രേക്ഷകർക്കിടയിൽ ആൻഡ്രിയയെ സുപരിചിതയാക്കിയത്. ലോഹം, ലണ്ടൻ ബ്രിഡ്ജ്, തോപ്പിൽ ജോപ്പൻ തുടങ്ങിയ മലയാളം ചിത്രങ്ങളിലും ആൻഡ്രിയ അഭിനയിച്ചിരുന്നു.

തമിഴ് സിനിമയിൽ തിരക്കുള്ള നായികയായിരുന്ന ആൻഡ്രിയ കുറച്ചുകാലം സിനിമയിൽ നിന്നും അകന്നു നിന്നിരുന്നു. കടുത്ത വിഷാദരോഗം കാരണമാണ് താൻ ബ്രേക്ക് എടുത്തതെന്നായിരുന്നു ആൻഡ്രിയയുടെ വെളിപ്പെടുത്തൽ.

വിവാഹിതനായ ഒരു വ്യക്തിയുമായുള്ള പ്രണയബന്ധവും അതില്‍ നിന്നും നേരിട്ട പീഡനങ്ങളുമാണ് തന്നെ വിഷാദരോ​ഗത്തിൽ എത്തിച്ചതെന്നും രോഗത്തെ മറികടക്കാന്‍ ആയുർവേദവും യോഗയുമാണ് തന്നെ സഹായിച്ചതെന്നും ആൻഡ്രിയ തുറന്നു പറഞ്ഞിരുന്നു. വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുക്കങ്ങളിലാണ് ആന്‍ഡ്രിയ ഇപ്പോള്‍.

Read more: ഓരോ കഥാപാത്രങ്ങൾക്കും ഓരോ പെർഫ്യൂം; ആൻഡ്രിയ ജെർമിയ പറയുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Indian actress playback singer musician childhood photos

Next Story
ഞങ്ങളെ സമാധാനപരമായി പിരിയാൻ അനുവദിക്കണം; വിവാഹമോചന വാർത്ത ശരിവച്ച് നാഗചൈതന്യnaga chaitanya, samantha akkineni, samantha ruth prabhu, samantha chay divorce rumours, chay samantha divorce, chay on divorce rumours, love story, telugu news
The moderation of comments is automated and not cleared manually by malayalam.indianexpress.com