scorecardresearch

Latest News

തെന്നിന്ത്യയ്ക്ക് ഒന്നാകെ പ്രിയങ്കരനായ ഈ നടനെ മനസ്സിലായോ?

ഭാഷകൾക്ക് അതീതമായി വലിയൊരു ആരാധകവൃന്ദം തന്നെ ഈ താരത്തിനുണ്ട്

unstoppable with nbk, vijay deverakonda, vijay deverakonda unstoppable with nbk, nandamuri balakrishna vijay deverakonda unstoppable, vijay deverakonda serial, unstoppable with nbk aha, vijay deverakonda child artist, വിജയ് ദേവരകൊണ്ട, vijay deverakonda liger, vijay deverakonda news

തെലുങ്ക് സിനിമയിലെ വിജയനായകനും യുവനായകന്മാരിൽ ശ്രദ്ധേയനുമാണ് വിജയ് ദേവേരകൊണ്ട. വളരെ ചുരുക്കം ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ഈ ചെറുപ്പക്കാരന് ഇന്ന് ഭാഷകൾക്ക് അതീതമായി വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. തെന്നിന്ത്യയ്ക്ക് ഒന്നാകെ സുപരിചിതനാണ് ഈ ചെറുപ്പക്കാരൻ ഇന്ന്. അർജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ലക്ഷക്കണക്കിന് ആരാധകരെയാണ് വിജയ് സ്വന്തമാക്കിയത്.

Vijay Deverakonda

ഇപ്പോഴിതാ, വിജയ് ദേവരകൊണ്ടയെ കുറിച്ച് അധികമാർക്കും അറിയാത്ത കൗതുകകരമായ ഒരു വസ്തുതയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുുന്നത്. നായകനായി സിനിമയിൽ വരുന്നതിന് വർഷങ്ങൾക്ക് മുൻപു തന്നെ ബാലതാരമായും വിജയ് അഭിനയിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് നന്ദമുരി ബാലകൃഷ്ണ. അൺസ്റ്റോപ്പബിൾ വിത്ത് എൻബികെ എന്ന പരിപാടിയ്ക്കിടയിൽ ആയിരുന്നു നന്ദമുരി ബാലകൃഷ്ണ ഒരു വീഡിയോ സഹിതം ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു പരമ്പരയിൽ ഡയലോഗുകൾ പറയുന്ന ആൺകുട്ടിയുടെ വീഡിയോ അവതരിപ്പിച്ചുകൊണ്ടാണ് നന്ദമുരി ബാലകൃഷ്ണ വീഡിയോ ആരംഭിച്ചത്. ആ കുട്ടി വിജയ് ദേവരകൊണ്ടയാണെന്ന് പിന്നീട് അദ്ദേഹം വ്യക്തമാക്കി.

“ഞാൻ പുട്ടപർത്തിയിലെ ഒരു റസിഡൻഷ്യൽ സ്‌കൂളിലാണ് പഠിച്ചത്. ഷിർദി സായി പാർത്ഥി സായി ദിവ്യ കഥ എന്ന സീരിയൽ അവിടെ ഷൂട്ട് ചെയ്യുകയായിരുന്നു, അൽപ്പം തടിച്ച, ഡയലോഗുകൾ വ്യക്തമായി പറയാൻ കഴിയുന്ന ആൺകുട്ടികളെ അവർ തിരയുകയായിരുന്നു,” ബാലതാരമായി അഭിനയിക്കാൻ തനിക്ക് അവസരം ലഭിച്ചതെങ്ങനെയെന്ന് വിജയ് വിശദീകരിച്ചു. വീഡിയോയിൽ ഡബ്ബ് ചെയ്തിരിക്കുന്നത് താനല്ലെന്നും താരം കൂട്ടിച്ചേർത്തു.

ഷിർദ്ദി സായി പാർത്ഥി സായി ദിവ്യ കഥയിലാണ് വിജയ് ദേവരകൊണ്ട ആദ്യമായി അഭിനയിച്ചത്. 2000ത്തിന്റെ തുടക്കത്തിലാണ് ഈ പരമ്പര സംപ്രേഷണം ചെയ്തത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Indian actor telegu youth icon childhood photo