ബ്രിസ്ബെയ്നിൽ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ ഐതിഹാസിക ജയം നേടിയ സന്തോഷത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. നിരവധി പേരാണ് ഇന്ത്യയുടെ ജയം ആഘോഷിക്കുന്നത്. താരങ്ങളും ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ട് നടൻ പൃഥ്വിരാജ് പങ്കുവച്ച കുറിപ്പും അതിന് സുപ്രിയ നൽകിയ കമന്റുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

“ഞാൻ കണ്ട ഏറ്റവും വലിയ ഇന്ത്യൻ പോരാട്ടം 2001 ഈഡൻ ഗാർഡൻസ് ആയിരിക്കാം. എന്നാൽ ഇത് ഒരു പരമ്പര മുഴുവനായി… ഇത് ക്രിക്കറ്റിന്റെ ചരിത്രത്തിൽ പാടിനടക്കാനുള്ളൊരു നാടോടിക്കഥയാണ്. ആസ്ട്രേലിയ, നിങ്ങൾ നന്നായി കളിച്ചു, എന്നാൽ നിങ്ങൾകക്ക് നേരിടേണ്ടി വന്നത് ഇന്ത്യയുടെ പുതിയ തലമുറയെ ആണ്. നൈപുണ്യവും അഭിനിവേശവും തികഞ്ഞ നിർഭയത്വവും! ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റിന്റെ മൂല്യം ഉയർത്തിയിരിക്കുന്നു,” പൃഥ്വി കുറിക്കുന്നു.

“ഇന്ത്യ ജയിച്ചല്ലോ, ഇനിയെങ്കിലും ആ ടിവിയുടെ മുന്നിൽ നിന്ന് മാറിക്കൂടെ, രാവിലെ മുതൽ ടിവിയ്ക്ക് മുന്നിൽ ഇരിപ്പല്ലേ,” എന്നാണ് പൃഥ്വിയുടെ പോസ്റ്റിന് സുപ്രിയ നൽകിയ കമന്റ്.

Read more: ഇന്ത്യയ്ക്ക് ഐതിഹാസിക ജയം, ഓസ്ട്രേലിയയെ മൂന്നു വിക്കറ്റിന് തോൽപ്പിച്ചു

നിവിൻ പോളിയും ഇന്ത്യൻ ജയത്തിൽ സന്തോഷം പ്രകടിപ്പിച്ചും ടീമിനെ അഭിനന്ദിച്ചും സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Nivin Pauly (@nivinpaulyactor)

“എന്തൊരു അസാധ്യവിജയം. നിങ്ങളെ കുറിച്ചോർത്ത് അഭിമാനിക്കുന്നു ടീം ഇന്ത്യാ,” എന്നാണ് നിവിൻ കുറിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook