ഐസിസി ചാംപ്യൻസ് ട്രോഫിയിലെ ഫൈനൽ മൽസരത്തിനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യ-പാക് പോരാട്ടത്തിനായി ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ്. കേരളത്തിലും മൽസരം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് നടനും എംഎൽഎയുമായ മുകേഷ്.

ഇന്ന് എന്തും സംഭവിക്കാം. കറുത്ത ഞായറാഴ്ചയാകം. എന്നും ഓർമിക്കപ്പെടുന്ന ഞായറാഴ്ചയാകാമെന്ന് മുകേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഉറപ്പായും താൻ കളി കാണുമെന്നും മുകേഷ് വ്യക്തമാക്കി. അതിനൊപ്പം താൻ ഒരിക്കൽ മമ്മൂട്ടിയോട് ഇന്ത്യ-പാക് മൽസരത്തെക്കുറിച്ച് ചോദിച്ചതിനെക്കുറിച്ചും മുകേഷ് പങ്കുവച്ചു.

ഇന്ത്യയും പാക്കിസ്ഥാനും കളിക്കുമ്പോൾ ആരു ജയിക്കണമെന്നാണ് മനസ്സിൽ ആഗ്രഹിക്കുകയെന്ന് മമ്മൂക്കയോട് ചോദിച്ചു. അദ്ദേഹം സത്യസന്ധമായി പറഞ്ഞു. ”ഇന്ത്യ ജയിക്കുന്നതാണ് എന്റെ ആഗ്രഹം എങ്കിലും വസിം അക്രമിനെയും ഇമ്രാൻ ഖാനെയും ഷൊയ്ബ് അക്തറിനെയും വക്ഖർ യൂനിസിനെയും ഞാൻ തളളിപ്പറയില്ല. കാരണം അത് സ്പോർട്സ് ആണ്”.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ