ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ മികച്ച വിജയം നേടുകയും പരമ്പര സ്വന്തമാക്കുകയും ചെയ്ത ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് ബോളിവുഡ് സൂപ്പർ താരം ഷാറൂഖ് ഖാൻ. ടീം ഇന്ത്യയുടേത് വിസ്മയകരമായ വിജയമാണെന്ന് കിങ് ഖാൻ പറഞ്ഞു.

“നമ്മുടെ ടീമിന്റേത് എത്ര വിസ്മയകരമായ വിജയമാണ്!!! ഓരോ ഓവറും ഓരോ ബോളും ഞാൻ നിരീക്ഷിച്ചു. മത്സരം മുഴുവൻ കണ്ടു. ഇപ്പോൾ അൽപ്പം സമാധാനപരമായി ഉറങ്ങുകയും ഈ ചരിത്രനിമിഷം ആസ്വദിക്കുകയും ചെയ്യാം. നമ്മുടെ എല്ലാ താരങ്ങൾക്കും സ്നേഹം അറിയിക്കുകയും ഈ വിജയത്തിലേക്ക് എത്തുന്നതിന് നമ്മളെ ശക്തിപ്പെടുത്തിയ അവരുടെ ഊർജ്ജസ്വലതയെ വളരെയധികം അഭിനന്ദിക്കുകയും ചെയ്യുന്നു. ചക് ദേ ഇന്ത്യ!” ഷാറൂഖിന്റെ ട്വീറ്റിൽ പറയുന്നു.

Read More: നാലാം ടെസ്റ്റിലെ വിജയത്തിന് ശേഷം: ഇന്ത്യൻ യുവനിരയും ഭാവി പ്രതീക്ഷകളും

നാലാം ടെസ്റ്റിൽ മൂന്നു വിക്കറ്റിനാണ് ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിച്ചത്. 2-1 നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ബ്രിസ്ബെയ്നിലെ ഇന്ത്യയുടെ ആദ്യ ജയമാണ്. 1988 നുശേഷം ബ്രിസ്ബെയ്നിൽ ഓസീസ് ആദ്യമായാണ് തോൽക്കുന്നത്. ഓസ്ട്രേലിയൻ മണ്ണിലെ തുടർച്ചയായ രണ്ടാം പരമ്പര വിജയമാണ്. ഇതോടെ ബോർഡർ-ഗാവസ്കർ ട്രോഫി ഇന്ത്യ നിലനിർത്തി.

Read More: ഇത് യാഥാർഥ്യത്തിനും അപ്പുറം; ഓസീസിനെതിരായ വിജയത്തെക്കുറിച്ച് രവിശാസ്ത്രി

വിരാട് കോഹ്‌ലി, ജസ്‌പ്രീത് ബുംറ, ആർ.അശ്വിൻ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ തുടങ്ങിയ മുൻനിര താരങ്ങളുടെ അസാന്നിധ്യത്തിലും അസാമാന്യ ആത്മവിശ്വാസമാണ് ഇന്ത്യൻ ടീം ഓസീസ് മണ്ണിൽ പുറത്തെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook