Independence Day: ഇന്ത്യയെ കുറിച്ച് പരമ്പരയുമായി നാഷണൽ ജിയോഗ്രാഫിക്

Independence Day 2020: ആഗസ്ത് 14,15 ദിവസങ്ങളിലാണ് പരമ്പര സംപ്രേക്ഷണം ചെയ്യുക

Independence Day, 15 august, Independence Day 2020, indian flag, Independence Day speech, freedom fighters, Independence Day poster, national flag, happy Independence Day, speech on Independence Day, august 15, india flag, freedom fighters of india, Independence Day images, Independence Day quotes, national anthem, Independence Day speech in english, happy Independence Day 2020, Independence Day song, Independence Day quiz, Independence Day speech in malayalam, 15th august, 74th independence day, Independence Day essay, 15th august 2020, National Geographic, National Geographic channel, India from Above, actor Dev Patel

Independence Day 2020: കൊവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങളും ആൾക്കൂട്ടവും ഒഴിവാക്കിയാണ് ഇന്ത്യ അതിന്റെ എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുന്നത്. ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് പ്രത്യേക പരമ്പര സംപ്രേക്ഷണം ചെയ്യുകയാണ് നാഷണൽ ജോഗ്രഫിക്. ‘ഇന്ത്യ ഫ്രം എബോവ്’ എന്നു പേരിട്ടിരിക്കുന്ന പരമ്പര രണ്ടു ഭാഗങ്ങളായി ആഗസ്ത് 14,15 ദിവസങ്ങളിലാണ് സംപ്രേക്ഷണം ചെയ്യുക. നടൻ ദേവ് പട്ടേൽ ആണ് പരമ്പരയുടെ അവതാരകൻ.

രാജ്യത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും സാങ്കേതികവും ചരിത്രപരവുമായ വശങ്ങൾ പ്രദർശിപ്പിക്കുന്ന ഈ പരമ്പര, ഇന്ത്യയെ അതിന്റെ വൈവിധ്യ സമ്പന്നമായ പ്രത്യേകതകളോടെയാണ് അവതരിപ്പിക്കുന്നത്. നാലു സീസണുകളായി ഇന്ത്യയുടെ വിവിധ ഭൂപ്രദേശങ്ങളിലായി ഒരു വർഷം കൊണ്ട് ചിത്രീകരിച്ചതാണ് ഈ പരമ്പര. ആധുനിക ഇന്ത്യയ്ക്ക് അതിന്റെ നിഗൂഢമായ വേരുകളുമായുള്ള അതുല്യമായ ബന്ധത്തിന്റെ കഥകളും രാജ്യത്തെ പ്രകൃതി അത്ഭുതങ്ങളും പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ തീർഥാടക സംഗമമായ കുംഭമേള മുതൽ തമിഴ്നാട്ടിലെ സോളാർ പ്ലാന്റുകൾ വരെ പരമ്പരയിലെ കാഴ്ചകളാവും.

ലോകത്തിന്റെ വിവിധ ഭാഗങ്ങൾ പുതിയ കാഴ്ചപ്പാടിൽ പ്രദർശിപ്പിക്കാൻ ശ്രമിക്കുന്ന നാഷണൽ ജോഗ്രഫിക്കിന്റെ ഗ്ലോബൽ സീരിസിന്റെ ഭാഗമായാണ് പരമ്പര ഒരുക്കിയിരിക്കുന്നതെന്ന് സ്റ്റാർ ഇന്ത്യ ഇൻഫോടെയ്ൻമെന്റ്, ഇംഗ്ലീഷ് ആൻഡ് കിഡ്സ് ഡിവിഷന്റെ മേധാവിയായ അനുരാധ അഗർവാൾ പറയുന്നു. നാഷണൽ ജിയോഗ്രാഫിക് യുകെയും ലൈൻ പ്രൊഡക്ഷനും സംയുക്തമായാണ് പരമ്പര ഒരുക്കിയിരിക്കുന്നത്.

Read more: Independence Day 2020: ഇതാദ്യമായി ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലും ഇന്ത്യൻ പതാക ഉയരും

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Independence day 2020 national geographic announces dev patel narrated series india from above

Next Story
കലിപ്പ് തീരാതെ സൈബർ ലോകം; 53 ലക്ഷം ഡിസ്‌ലൈക്കുമായി സഡക് 2 ട്രെയിലർsadak2, sadak 2 trailer, sadak2 trailer dislike, sadak2 mahesh bhatt, aliabhatt sadak2, sushant singh rajput protest, boycott sadak2, boycott hotstar, സഡക്2, സഡക്2 പ്രതിഷേധം, സഡക് 2 ട്രെയിലർ, മഹേഷ് ഭട്ട് സഡക് 2
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express