ഷാരൂഖിനെപ്പോലെ തന്നെ മകൻ അബ്‌റാമും ആരാധകർക്കിടയിൽ താരമാണ്. ഷാരൂഖിനോടൊപ്പം അബ്‌റാമും ഉണ്ടെങ്കിൽ ഇരുവർക്കു ചുറ്റും വലിയൊരു ജനക്കൂട്ടം തന്നെ ഉണ്ടാകും. അബ്‌റാമിനൊപ്പം സമയം ചെലവഴിക്കാൻ ഷാരൂഖിനും ഏറെ ഇഷ്ടമാണ്. ഇടയ്ക്കിടയ്ക്ക് മകനെയും കൂട്ടി ഷാരൂഖ് ചുറ്റിക്കറങ്ങാൻ പോകാറുമുണ്ട്. ഐപിഎൽ പൂരം തുടങ്ങിയാൽ ഷാരൂഖും മകൻ അബ്‌റാം ഗാലറിയിൽ തീർച്ചയായും ഉണ്ടാകും. ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഗുജറാത്ത് ലയൺസും തമ്മിൽ രാജ്ഘോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മൽസരം കാണാനും ഇരുവരും എത്തി.

ഷാരൂഖിനെയും മകനെയും കണ്ട ആരാധകർക്ക് ഇരട്ടി സന്തോഷം. ഇരുവരും വിഐപി ഗാലറിയിലാണ് മൽസരം കാണാനിരുന്നത്. വെളള ടീ ഷർട്ടായിരുന്നു അബ്‌റാം അണിഞ്ഞിരുന്നത്. അച്ഛനൊപ്പം അബ്‌റാം മൽസരം ആസ്വദിച്ച് കണ്ടു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമ കൂടിയാണ് ഷാരൂഖ്.
Shah Rukh Khan, AbRam, ipl

ഇന്നലെ നടന്ന മൽസരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 10 വിക്കറ്റിന് ജയിച്ചിരുന്നു. ഗുജറാത്ത് ലയൺസ് 20 ഓവറിൽ നേടിയ 183 റൺസ് 14.5 ഓവറിൽ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ കൊൽക്കത്ത മറികടന്നു.
Shah Rukh Khan, AbRam, ipl
Shah Rukh Khan, AbRam, ipl
Shah Rukh Khan, AbRam, ipl
Shah Rukh Khan, AbRam, ipl
Shah Rukh Khan, AbRam, ipl

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ