scorecardresearch

ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം…; ആ ഗാനം പിറന്നതിങ്ങനെ, ലൊക്കേഷൻ വീഡിയോ

സിദ്ദീഖ് ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 'ഇന്‍ ഹരിഹര്‍ നഗറി'ന്റെ ഷൂട്ടിംഗ് ലോക്കേഷനില്‍ നിന്നുള്ള കാഴ്ചകൾ; ത്രോബാക്ക് വീഡിയോ

സിദ്ദീഖ് ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 'ഇന്‍ ഹരിഹര്‍ നഗറി'ന്റെ ഷൂട്ടിംഗ് ലോക്കേഷനില്‍ നിന്നുള്ള കാഴ്ചകൾ; ത്രോബാക്ക് വീഡിയോ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Siddique |In Harihar Nagar throwback video | സിദ്ദിഖ്

ഇൻ ഹരിഹർ നഗർ ഷൂട്ടിംഗ് ലൊക്കേഷൻ വീഡിയോ

ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച അതുല്യ പ്രതിഭയാണ് സിദ്ദീഖ്. എത്ര കണ്ടാലും വീണ്ടും കാണാന്‍ തോന്നിക്കുന്ന ഒരുപിടി നല്ല ചിത്രങ്ങള്‍ തന്ന് അദ്ദേഹം ഓര്‍മ്മയായി. സിദ്ദിഖിന്റെ പഴയ വീഡിയോകളും അഭിമുഖങ്ങളുമെല്ലാം വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കുകയാണ് പ്രേക്ഷകർ. 'ഇന്‍ ഹരിഹര്‍ നഗര്‍' ചിത്രത്തിന്റെ ഷൂട്ടിംഗ് ലോക്കേഷനില്‍ നിന്നുള്ള ത്രോബാക്ക് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

Advertisment

തോമസുകുട്ടി, അപ്പുകുട്ടന്‍, ഗോവിന്ദന്‍കുട്ടി, മഹാദേവന്‍ എന്നീ നാലു ചെറുപ്പക്കാരുടെ കൂട്ട്‌കെട്ടിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു 'ഇന്‍ ഹരിഹര്‍ നഗർ'. 1990ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ആ വര്‍ഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു. തോമസുകുട്ടിയായി അശോകനും, അപ്പുകുട്ടനായി ജഗദീഷും, ഗോവിന്ദന്‍കുട്ടിയായി സിദ്ദീഖും, മഹാദേവനായി മുകേഷും തങ്ങളുടെ മികവ് സ്‌ക്രീനില്‍ തെളിയിച്ചപ്പോള്‍ അത് മലയാളക്കര ഒന്നായി സ്വീകരിച്ചു.

ഇന്‍ ഹരിഹര്‍ നഗറിലെ 'ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം' എന്ന ഗാനരംഗത്തിന്റെ ചിത്രീകരണ വീഡിയോ ആണിത്. ഷൂട്ടിംഗ് ലോക്കേഷനില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളില്‍ സിദ്ദീഖ് ലാല്‍ കൂട്ടുകെട്ടിന്‌റെ ആത്മബന്ധവും, സംവിധായകര്‍ എന്ന നിലയിലുള്ള അവരുടെ കഠിനാധ്വാനവും കാണാന്‍ സാധിക്കും. ചിരിച്ചമുഖത്തോടെയാണ് സിദ്ദിഖ് സീനുകള്‍ അഭിനേതാക്കൾക്ക് പറഞ്ഞു കൊടുക്കുന്നത്. സൗമ്യനായി രംഗം വിവരിച്ച്, അഭിനേതാക്കളോട് ഒരു സുഹൃത്തിനോടെന്ന പോലെ പെരുമാറുന്ന സിദ്ദിഖിനെയാണ് വീഡിയോയിൽ കാണാനാവുക. അന്നും കട്ട താടിയും മീശയുമൊക്കെ സിദ്ദിഖിന്റെ കൂടെയുണ്ട്.

Advertisment

ഓഗസ്റ്റ് എട്ടിനായിരുന്നു സിദ്ദിഖിന്റെ അപ്രതീക്ഷിതമായ വിടവാങ്ങൽ. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ എന്ന കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു സിദ്ദിഖ്. ഇടയ്ക്ക് ന്യുമോണിയകൂടി ബാധിച്ച്‌ നില മോശമായെങ്കിലും പിന്നീട്‌ മെച്ചപ്പെട്ടു. എന്നാൽ, തുടർന്നുവന്ന ഹൃദയാഘാതം നില അതീവ ഗുരുതരമാക്കുകയായിരുന്നു.

Lal Mukesh Siddique

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: