scorecardresearch

2026 തൂക്കാൻ ബ്രഹ്മാണ്ട സിനിമകളുടെ ചാകര; പ്രതീക്ഷയുള്ളവയിൽ നിവിൻ പോളി ചിത്രവും പേട്രിയറ്റും

10 ഹിന്ദി സിനിമകളുമായി ബോളിവുഡ് പട്ടികയിൽ മുൻപന്തിയിലുണ്ട്. അഞ്ചു തെലുങ്ക് ചിത്രങ്ങളും, മൂന്നു തമിഴ് ചിത്രങ്ങളും, ഒരു മലയാളം ചിത്രവും, ഒരു കന്നഡ ചിത്രവും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്

10 ഹിന്ദി സിനിമകളുമായി ബോളിവുഡ് പട്ടികയിൽ മുൻപന്തിയിലുണ്ട്. അഞ്ചു തെലുങ്ക് ചിത്രങ്ങളും, മൂന്നു തമിഴ് ചിത്രങ്ങളും, ഒരു മലയാളം ചിത്രവും, ഒരു കന്നഡ ചിത്രവും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്

author-image
Entertainment Desk
New Update
Mohanlal Mammootty Nivin

ചിത്രം: ഫേസ്ബുക്ക്

കൊട്ടിഘോഷങ്ങളില്ലാതെയെത്തി ബോക്സ് ഓഫീസിൽ ബ്ലോക്ബസ്റ്റർ വിജയം നേടിയ ഒരുപാട് ചിത്രങ്ങൾ വെള്ളിത്തരയിൽ വിസ്മയം തീർത്ത ഒരു വർഷമാണ് കടന്നുപോയന്നത്. സൂപ്പർ താരങ്ങളുടെ ചിത്രങ്ങളും റെക്കോർഡുകൾ ഭേതിച്ച് 2025 ൽ മഹാവിജയങ്ങൾ സ്വന്തമാക്കിയിരുന്നു. 2026 ലും ചെറുതും വലുതുമായ ഒരുപാട് ചിത്രങ്ങളാണ് റിലീസിന് തയ്യാറെടുക്കുന്നത്.

Advertisment

ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ 20 ചിത്രങ്ങളുടെ പട്ടിക ഐഎംഡിബി പുറത്തിറക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള 250 ദശലക്ഷത്തിലധികം പ്രതിമാസ സന്ദർശകരുടെ യഥാർത്ഥ പേജ് വ്യൂസിന്റെ അടിസ്ഥാനത്തിലാണ്, 2026-ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന 20 ഇന്ത്യൻ ചിത്രങ്ങളുടെ പട്ടിക ഐഎംഡിബി പുറത്തിറക്കിയിരിക്കുന്നത്. ഏതൊക്കെയെന്ന് നോക്കാം.

Also Read: ഒടുവിൽ ആ ദിവസം വന്നു, കാത്തിരുന്ന നിമിഷങ്ങൾ; കമൽഹാസനുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് കുഞ്ഞാറ്റ

10 ഹിന്ദി സിനിമകളുമായി ബോളിവുഡ് പട്ടികയിൽ മുൻപന്തിയിലുണ്ട്. അഞ്ചു തെലുങ്ക് ചിത്രങ്ങളും, മൂന്നു തമിഴ് ചിത്രങ്ങളും, ഒരു മലയാളം ചിത്രവും, ഒരു കന്നഡ ചിത്രവും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഷാരൂഖ് ഖാന്റെ 'കിംഗ്' ആണ് ഈ വർഷത്തെ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായി പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. 2023 ൽ പുറത്തിറങ്ങിയ 'ഡങ്കി' എന്ന ചിത്രത്തിൽ അവസാനമായി അഭിനയിച്ച ഷാരൂഖിന്റെ മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് കൂടിയാണ് കിംഗ്. 

Also Read: 37 വർഷത്തിന് ശേഷം തന്റെ ആദ്യ നായകനെ സന്ദർശിച്ച് കനക; ചിത്രം വൈറൽ

രൺബീർ കപൂറും യാഷും പ്രധാനവേഷങ്ങളിലെത്തുന്ന 'രാമായണം പാർട്ട് 1' ആണ് പട്ടികയിലെ കണ്ടാമത്തെ ചിത്രം. സെൻസർ ബോർഡ് അനുമതി നിഷേധിച്ചതോടെ റിലീസ് അനിശ്ചതത്വത്തിലായ വിജയ് ചിത്രം 'ജനനായകൻ' ആണ് പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൂന്നാമത് ചിത്രം. പ്രഭാസും തൃപ്തി ദിമ്രിയും ഒന്നിക്കുന്ന സന്ദീപ് റെഡ്ഡി വംഗ ചിത്രം 'സ്പിരിറ്റ്' നാലാമതും, യാഷിന്റെ 'ടോക്സിക്' അഞ്ചാം സ്ഥാനത്തും എത്തി.

Also Read: ശ്രീദേവിയുമായി സണ്ണി അമേരിക്കയിൽ; മാടമ്പള്ളി മോടിപിടിപ്പിച്ച് നകുലനും ഗംഗയും; വർഷങ്ങൾക്കു ശേഷം മണിച്ചിത്രത്താഴ്

നിവിൻ പോളിയെ നായകനാക്കി ഭാ​ഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ 'ബെൻസും' (17-ാം സ്ഥാനം) കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ തന്നെയാണ് ചിത്രത്തിന്റെ ഹൈപ്പിന്റെ പ്രധാന കാരണം. പ്രതീക്ഷയുള്ള ചിത്രങ്ങളുടെ പട്ടികയിൽ 19-ാം സ്ഥാനത്തായി മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മൾട്ടി-സ്റ്റാർ ചിത്രം 'പേട്രിയറ്റും' ഇടംനേടിയിട്ടുണ്ട്.

Read More: 116 കോടിയുടെ ആസ്തി, 15 കോടിയുടെ കൊട്ടാരം; വിജയ്-രശ്മിക ജോഡികളുടെ ആഡംബര ലോകം!

Nivin Pauly Mammootty Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: