ജയസൂര്യയെ നായകനാക്കി നവാഗതനായ പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ക്യാപ്റ്റന്‍ എന്ന ചിത്രത്തെ പുകഴ്ത്തി ഇന്ത്യന്‍ ഫുട്ബോള്‍ താരം ഐഎം വിജയന്‍. വിപി സത്യനായി അഭിനയിക്കാന്‍ ജയസൂര്യ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും സത്യന്റെ നടത്തവും ബൈക്കിലെ വരവുമെല്ലാം വളരെ കൃത്യമായി സിനിമയില്‍ അവതരിപ്പിക്കാന്‍ ജയസൂര്യക്ക് കഴിഞ്ഞുവെന്നും ഐഎം വിജയന്‍ പറഞ്ഞു.

ലോകത്തുള്ള എല്ലാ മലയാളികളും, ഫുട്‌ബോള്‍ രംഗത്തുള്ളവരും തീര്‍ച്ചയായും ഈ സിനിമ കാണണമെന്നും അത്രയ്ക്ക് കഷ്ടപ്പെട്ടാണ് ജയസൂര്യ സത്യനായി വേഷപ്പകര്‍ച്ച നടത്തിയിട്ടുള്ളതെന്നും വിജയന്‍ പറഞ്ഞു. സത്യനെ അറിയാവുന്ന എല്ലാവര്‍ക്കും മനസ്സിലാകും സ്‌ക്രീനില്‍ കാണുന്നത് സത്യനെ തന്നെയാണെന്ന്. ജയസൂര്യ സ്‌ക്രീനില്‍ സത്യനായി അഭിനയിക്കുകയായിരുന്നില്ല, മറിച്ച് ജീവിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാളത്തിലെ ആദ്യ സ്‌പോര്‍ട്‌സ് ബയോപിക് ആണ് ക്യാപ്റ്റന്‍. പത്തുവര്‍ഷത്തോളം ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ നായകനായിരുന്ന വിപി സത്യന്റെ ജീവിതകഥയാണ് ക്യാപ്റ്റന്‍ പറയുന്നത്. മികച്ച പ്രതികരണത്തോടെ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ