ചെന്നൈ: താന്‍ ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്റേയും നടി കജോളിന്റേയും ആരാധകനാണെന്ന് ഉലകനായകന്‍ കമല്‍ഹാസന്‍. രണ്ടു ലെജന്‍ഡുകള്‍ക്കൊപ്പമുള്ള സെല്‍ഫിയെന്ന അടിക്കുറിപ്പോടെ കജോള്‍ നേരത്തെ കമലിനും ബച്ചനുമൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ താനൊരു സെല്‍ഫി ആരാധകന്‍ അല്ലെങ്കിലും കൂടെനില്‍ക്കുന്ന താരങ്ങളുടെ ആരാധകനാണെന്നു പറഞ്ഞുകൊണ്ട് അതേ ചിത്രം പിന്നീട് കമല്‍ഹാസനും ഷെയര്‍ ചെയ്തിരുന്നു.

‘ക്ഷമിക്കണം കജോള്‍ ജി, ഞാനൊരു സെല്‍ഫി ആരാധകനല്ല. പക്ഷെ നിങ്ങളുടെ രണ്ടുപേരുടെയും ആരാധകനാണ്.’ കമല്‍ എഴുതി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook