മുന്‍ ലോകസുന്ദരിയും ബോളിവുഡ് താരവുമായ പ്രിയങ്ക ചോപ്ര തന്റെ അഭിനയ ജീവിതം തുടങ്ങിയത് വിജയ് നായകനായ തമിഴനിലൂടെയാണെന്ന് പലര്‍ക്കും അറിയാത്ത കാര്യമാണ്. ഇളയദളപതി നായകനായ ‘മെര്‍സല്‍’ എന്ന ചിത്രത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ താന്‍ ഒരു കട്ട വിജയ് ഫാന്‍ ആണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

ആരാധകരുമായി സംവദിക്കുമ്പോഴാണ് പ്രിയങ്ക തന്റെ ആദ്യ നായകനോടുള്ള ആരാധന വ്യക്തമാക്കിയത്. വിജയുമായി വീണ്ടും അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ താന്‍ തീര്‍ച്ചയായും ചെയ്യുമെന്നും പ്രിയങ്ക അറിയിച്ചു. ട്വിറ്ററില്‍ രണ്ടു കോടി പേരാണ് പ്രിയങ്കയെ പിന്തുടരുന്നത്.

2002 ലാണ് വിജയ് പ്രിയങ്ക ചോപ്ര ജോഡികള്‍ ഒന്നിച്ച് മജിത് സംവിധാനം ചെയ്ത ‘തമിഴന്‍’ റിലീസ് ചെയ്തത്. അഭിനയത്തിനു പുറമേ, ചിത്രത്തിലെ ‘ഉള്ളത്തൈ കിള്ളാതെ’ എന്ന ഗാനവും പ്രിയങ്കയാണ് ആലപിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ