scorecardresearch
Latest News

സുശാന്ത്-അങ്കിത പ്രണയം മുതൽ സുരേഷ് ഗോപിയുടെ സർപ്രൈസ് വരെ; ഇന്നത്തെ സിനിമ വാർത്തകൾ

സുശാന്തിന് വേണ്ടി കരിയർ ഉപേക്ഷിക്കാൻ അങ്കിത തയ്യാറായിരുന്നുവെന്ന് സന്ദീപ് സിങ്

സുശാന്ത്-അങ്കിത പ്രണയം മുതൽ സുരേഷ് ഗോപിയുടെ സർപ്രൈസ് വരെ; ഇന്നത്തെ സിനിമ വാർത്തകൾ

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് അന്തരിച്ച് രണ്ടാഴ് പിന്നിടുമ്പോഴും അദ്ദേഹത്തെ കുറിച്ചുള്ള വാർത്തകളും വിശേഷങ്ങളും അവസാനിക്കുന്നില്ല. സുശാന്തിന്റെ മുൻ കാമുകി അങ്കിത അദ്ദേഹത്തെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്നും, സുശാന്തിന്റെ മരണ വാർത്ത അങ്കിതയെ എങ്ങനെ തകർത്തു കളഞ്ഞെന്നും വെളിപ്പെടുത്തി ഇരുവരുടേയും സുഹൃത്തും സംവിധായകനുമായ സന്ദീപ് സിങ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. സന്ദീപ് സിങിന്റെ വെളിപ്പെടുത്തൽ വീണ്ടും സിനിമാ ലോകത്ത് വാർത്തയാകുന്നു.

Read More: അങ്കിത അവന്റെ കാമുകി മാത്രമായിരുന്നില്ല; പിരിഞ്ഞിട്ടും സുശാന്തിന് വേണ്ടി പ്രാർഥിച്ചു

“അങ്കിത അവന്റെ കാമുകി മാത്രമായിരുന്നില്ല, അവന് നഷ്ടപ്പെട്ട അമ്മ കൂടിയായിരുന്നു. ബോളിവുഡിലെ എന്റെ 20 വർഷത്തെ യാത്രയിൽ അവളെ പോലെ നല്ലൊരു പെൺകുട്ടിയെ ഞാൻ കണ്ടിട്ടില്ല. മറ്റാർക്കും സാധിക്കാത്തതു പോലെ അവൾ അവനെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തു. അവൾക്ക് മാത്രമേ അവനെ രക്ഷപ്പെടുത്താൻ സാധിക്കുമായിരുന്നുള്ളൂ. അവന് വേണ്ടി എല്ലാം അവൾ ശരിയായി ചെയ്തു. അവൾ ഒരുങ്ങുന്നത് പോലും അവന്റെ ഇഷ്ടത്തിനായിരുന്നു. അവന് ഇഷ്ടമുള്ള ഭക്ഷണമായിരുന്നു അവൾ പാചകം ചെയ്യാറുള്ളത്. വീടിന്റെ ഇന്റീരിയർ, ആ വീട്ടിലെ പുസ്തകങ്ങൾ എല്ലാം അവന്റെ ഇഷ്ടം അനുസരിച്ച് അവൾ ചെയ്തു. സുശാന്തിന്റെ സന്തോഷത്തിന് വേണ്ടി സാധിക്കാവുന്നതെല്ലാം അവൾ ചെയ്തു. എല്ലാവർക്കും അങ്കിതയെ പോലൊരു പെൺകുട്ടിയെ കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു,” സ്പോട്ട് ബോയ്ക്ക് നൽകിയ അഭിമുഖത്തിൽ സന്ദീപ് പറഞ്ഞു.

സുശാന്തിന് വേണ്ടി കരിയർ ഉപേക്ഷിക്കാൻ അങ്കിത തയ്യാറായിരുന്നു: സന്ദീപ് സിങ്

“അവൾ വൈകാരികമായി അവനോട് അത്രയും അടുത്തിരുന്നു. കരിയറിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുമ്പോൾ അതുപോലും അവന് വേണ്ടി ഉപേക്ഷിക്കാൻ തയ്യാറായിരുന്നു. അവളൊരു വലിയ ടെലിവിഷൻ സ്റ്റാറായിരുന്നു. സിനിമയിലേക്കും അവസരങ്ങൾ ലഭിച്ചു തുടങ്ങിയിരുന്നു. പിരിഞ്ഞ ശേഷവും സുശാന്തിന്റ സന്തോഷത്തിന് വേണ്ടിയും അവന്റെ സിനിമകൾ വിജയിക്കാൻ വേണ്ടിയും അങ്കിത പ്രാർഥിച്ചു. സുശാന്ത് നിർഭാഗ്യകരമായ ആ തീരുമാനമെടുത്ത ദിവസം, അവനെ കണ്ടപ്പോൾ ഞാനാദ്യം ഓർത്തത് അങ്കിതയെ ആയിരുന്നു. എന്റെ ആശങ്ക മുഴുവൻ അവളെ കുറിച്ചായിരുന്നു. അവന്റെ വീട്ടിൽ നിന്ന് ആംബുലൻസിൽ കയറി ആശുപത്രിയിലേക്ക് പോകും വഴി ഞാൻ അങ്കിതയെ ഫോണിൽ വിളിച്ചുകൊണ്ടിരുന്നു. അവൾ ഫോണെടുത്തില്ല. അവൾ കടന്നുപോകുന്ന അവസ്ഥ എന്തായിരിക്കും എന്ന് എനിക്ക് അറിയാമായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം ഞാൻ നേരെ പോയത് അങ്കിതയുടെ വീട്ടിലേക്കായിരുന്നു. അത്രയും വിഷമത്തോടെ ഒരിക്കലും അവളെന്നെ കെട്ടിപ്പിടിച്ചിട്ടില്ല. എനിക്ക് അവളെ 10 വർഷമായി അറിയാം. അവൾ എന്റെ ഹൃദയമാണ്. അവളുടെ സന്തോഷത്തിനായി സാധിക്കുന്നതെല്ലാം ഞാൻ ചെയ്യും,” സന്ദീപ് സിങ് പറഞ്ഞു.

അച്ഛൻ, മക്കൾ, അച്ഛച്ഛൻ.. മൂന്ന് തലമുറകളുടെ ചിത്രം പങ്കുവച്ച് സുപ്രിയ

മലയാള സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട ജ്യേഷ്ഠാനുജന്മാരാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. ഇരുവരേയും പോലെ തന്നെ ഇവരുടെ കുടുംബത്തേയും മലയാളികൾക്ക് ഒരുപാട് ഇഷ്ടമാണ്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ ഇപ്പോൾ ഒരു നിർമ്മാതാവ് കൂടിയാണ്. പൃഥ്വിയുടെ വിശേഷങ്ങളും മകളുടെ വിശേഷങ്ങളും സിനിമാ വിശേഷങ്ങളുമെല്ലാം സുപ്രിയ പങ്കുയ്ക്കാറുണ്ട്. ഇക്കുറി സുപ്രിയ പങ്കുവച്ചിരിക്കുന്നത് മൂന്ന് തലമുറകളുടെ ചിത്രമാണ്. അച്ഛൻ സുകുമാരന്റെ ചിത്രത്തിനു താഴെ രണ്ടു കസേരകളിലായി ഇരിക്കുന്ന മക്കൾ പൃഥ്വിരാജും ഇന്ദ്രജിത്തും. പൃഥ്വിരാജിന്റെ മടിയിൽ മകൾ അല്ലിയും ഇന്ദ്രജിത്തിന്റെ മടിയിൽ മകൾ നക്ഷത്രയും. കുടുംബങ്ങൾ ഒന്നിച്ച് ചേർന്ന ഒരു വാരാന്ത്യത്തിലെ ചിത്രമായിരുന്നു സുപ്രിയ പങ്കുവച്ചത്. മൂന്ന് തലമുറകൾ എന്നായിരുന്നു ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്.

 

View this post on Instagram

 

3 generations. Family weekend. #Brothers&TheirDaughters#Prithvi&Ally#Indran& Nachu

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

ശസ്ത്രക്രിയ കഴിഞ്ഞ് അമേയ കണ്ണുതുറന്നപ്പോൾ സുരേഷ് ഗോപിയുടെ സർപ്രൈസ്

ഒരു വലിയ ആവശ്യവുമായി കോടീശ്വരനിലെത്തിയ തൃക്കരിപ്പൂർ സ്വദേശിയായ നിമ്മിയ്ക്ക് നിരാശയോടെയാണ് മടങ്ങേണ്ടി വന്നത്. മകൾ അമേയയുടെ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനാണ് നിമ്മി വന്നത്. എന്നാൽ നിരാശയായിരുന്നു ഫലം. പക്ഷെ മകളുടെ ശസ്ത്രക്രിയയ്ക്ക് വേണ്ട പണം സുരേഷ് ഗോപി നൽകി. അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിലായിരുന്നു അമേയയുടെ ശസ്ത്രക്രിയ. ഇപ്പോൾ എല്ലാം കഴിഞ്ഞ് കണ്ണുതുറന്നപ്പോൾ, അമേയയ്ക്ക് സർപ്രൈസായി സുരേഷ് ഗോപിയുടെ വക ഒരു കുടന്ന പൂക്കൾ.

കോടീശ്വരൻ ‘ പരിപാടിയിൽ പങ്കെടുത്തിരുന്നു. 80,000 രൂപ വരെ നേടുന്നഘട്ടത്തിലെത്തിയ നിമ്മിയ്ക്ക് അടുത്ത ഉത്തരം തെറ്റായപ്പോൾ സമ്മാനം 10000 രൂപയായി ചുരുങ്ങി. പക്ഷേസുരേഷ്ഗോപി വാക്കു നൽകി “മോളുടെ ഓപ്പറേഷൻ മുടങ്ങില്ല ഞാനേറ്റു” എന്ന്. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വിളിച്ച് സുരേഷ് ഗോപി തന്നെ എല്ലാം ഏർപ്പാടാക്കി. അമേയയുടെ സർജറിയും സുരേഷ്ഗോപിയുടെ പിറന്നാളും ഒരു ദിവസം വന്നു.

ആശുപതി ചെയർമാൻ ഡോ. കെ.ജി. അലക്സാണ്ടർ വിളിച്ചപ്പോഴാണ് അവൾക്ക് പൂക്കൾ നൽകണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടത്. ഡോ . ടി.എസ്. ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു അമേയയുടെ ശസ്ത്രക്രിയ

വൈദ്യുതി ബിൽ കണ്ട് ഷോക്കടിച്ച് താരങ്ങൾ

കേരളത്തിൽ മാത്രമല്ല, അങ്ങ് മുംബൈയിലും കറണ്ട് ബിൽ കണ്ട് ഷോക്കടിച്ചിരിക്കുകയാണ് താരങ്ങൾ. ബോളിവുഡ് താരങ്ങളായ താപ്‌സി പന്നു, നേഹ ധൂപിയ, വീർ ദാസ്, രേണുക ഷഹാനെ എന്നിവർ കോവിഡ് കാലത്ത് തങ്ങളുടെ വൈദ്യുതി ബിൽ അവിശ്വസനീയമാം വിധം ഉയർന്നതിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഉയർന്ന ബില്ലുകളാൽ ബുദ്ധിമുട്ടുന്ന പൊതുജനങ്ങളുടെ ശബ്ദമാകാൻ താരങ്ങളും ചേരുന്നു. മൂന്ന് മാസമായി അടച്ചിട്ടിരുന്ന വീട്ടില്‍ സാധാരണ വരുന്നതിനേക്കാള്‍ മൂന്നിരിട്ടി തുകയാണ് ബില്ല് വന്നതെന്നാണ് താപ്‌സി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഞെട്ടിക്കുന്ന ബില്ല് വരാന്‍ പുതിയ എന്ത് ഉപകരണങ്ങളാണ് ലോക്ഡൗണിനിടെ താന്‍ വാങ്ങിയത് എന്നറിയില്ല എന്ന് താപ്‌സി ട്വീറ്റ് ചെയ്തു.

ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വൈദ്യുതി ബില്ല് പങ്കുവച്ചാണ് താപ്‌സിയുടെ ട്വീറ്റ്. ഏപ്രിലില്‍ 4390 ആയിരുന്നു ബില്ല്, മെയില്‍ 3850 ആയിരുന്നു. 36,000 രൂപയാണ് താപ്സിയുടെ ജൂൺ മാസത്തെ ബിൽ. സാധാരണ ലഭിക്കുന്നതിന്റെ പത്ത് മടങ്ങാണ് ഇതെന്ന് താരം വ്യക്തമാക്കുന്നു. എന്ത് തരത്തിലുള്ള പവറിന്റെ പണമാണ് ഈടാക്കുന്നതെന്നും താപ്‌സി ചോദിക്കുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ilm malayalam cinema entertainment news roundup june 29