scorecardresearch

നിഗൂഢമായ ട്രെയിലർ മുതൽ വായടപ്പിച്ച മറുപടി വരെ: ഇന്നത്തെ സിനിമ വാർത്തകൾ

പുതിയൊരു റിലീസും ട്രെയിലറും മുതൽ പഴയൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം വരെ

entertainment films, malayalam film news, indian express malayalam, IE malayalamentertainment films, malayalam film news, indian express malayalam, IE malayalam

കോവിഡ് വ്യാപനത്തിനു ശേഷം നിഷ്ക്രിയമായ മലയാള ചലച്ചിത്ര മേഖല ഉണർന്നെണീറ്റുകൊണ്ടിരിക്കുകയാണ്. ഷൂട്ടിങ്ങ് പാതി വഴിയിൽ മുടങ്ങിയ സിനിമകൾ പുനരാരംഭിക്കുകയും പുതിയ സിനിമകൾ ചിത്രീകരണവും പ്രീ പ്രൊഡക്ഷനും ആരംഭിക്കുകയും ചെയ്തതായുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ കേട്ടു. ഒപ്പം ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ നാളെ ഒരു മലയാള സിനിമ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. അതിഥി റാവു ചൗധരിയും ജയസൂര്യയും പ്രധാന വേഷങ്ങളിലെത്തുന്ന സൂഫിയും സുജാതയുമാണ് നാളെ ആമസോൺ പ്രൈം വീഡിയോയിൽ റിലീസിനെത്തുക.

ഇതിനൊപ്പം പുതിയ ഒരു ട്രെയിലറും ഇപ്പോൾ ട്രെൻഡിങ്ങ് ആവുകയാണ്. സംവിധായകൻ  ലിജോ ജോസ് പെല്ലിശ്ശേരിയുെ പുതിയ ചിത്രമായ ‘ചുരുളി’യുടെ.  വിവാദങ്ങളും തിയേറ്റർ തുറക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും തുടരുന്നതിനിടയിൽ ഇന്നലെ വൈകിട്ടാണ് ലിജോ ജോസ് ‘ചുരുളി’യുടെ ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെ വൈകിട്ട് റിലീസിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാമതാണ് ‘ചുരുളി’യുടെ ട്രെയിലർ.

ഏറെ നിഗൂഢത നിറഞ്ഞ ഒരു പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ‘ചുരുളി’ പറയുന്നത്. നിഗൂഢത നിറയുന്ന രീതിയിലാണ് ട്രെയിലറും ഒരുക്കിയിരിക്കുന്നത്.

ജോജു ജോർജ്, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിജോ ജോസും ചെമ്പൻ വിനോദും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 19 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്.

Read more: യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാമതായി ലിജോയുടെ ‘ചുരുളി’ ട്രെയിലർ

‘സൂഫിയും സുജാതയും’ വിശേഷങ്ങളുമായി അതിഥി റാവു ഹൈദരി

അതിഥി റാവു ഹൈദരി പ്രധാന വേഷത്തിലെത്തുന്ന മലയാളചിത്രം ‘സൂഫിയും സുജാതയും’ ജൂലൈ മൂന്നിന് ആമസോൺ പ്രൈം വീഡിയോയിൽ റിലീസിനൊരുങ്ങുകയാണ്. സംഗീതസാന്ദ്രമായ ഈ പ്രണയചിത്രത്തിൽ സംസാരശേഷിയില്ലാത്ത ഒരു പെൺകുട്ടിയായാണ് അതിഥിയെത്തുന്നത്. വളരെ വ്യത്യസ്തമായൊരു അനുഭവമായിരുന്നു ചിത്രം സമ്മാനിച്ചതെന്ന് അതിഥി പറയുന്നു.

“ആശയവിനിമയം നടത്താൻ ഒരു ഭാഷ ഇല്ലാത്തത് ഞാൻ ശരിക്കും ആസ്വദിച്ചു. ഒരു ഭാഷയെന്ന നിലയിൽ മലയാളം പഠിക്കുക വളരെ ബുദ്ധിമുട്ടാണ്. ഭാഷയ്ക്ക് പിറകിൽ നമ്മൾ മറഞ്ഞിരിക്കുന്നു എന്നാണെനിക്ക് തോന്നുന്നത്, നമ്മൾ സംസാരിക്കുമ്പോൾ‌ ആളുകളെ നോക്കില്ല. പക്ഷേ, നിങ്ങൾക്ക് ഒരു ഭാഷയില്ലാതാവുമ്പോൾ, നിങ്ങൾ വ്യക്തികളുടെ കണ്ണിലേക്ക് നോക്കണം. നിങ്ങൾ യഥാർത്ഥത്തിൽ എന്താണ് ചിന്തിക്കുന്നത്, എന്താണ് മനസ്സിൽ എന്നൊക്കെ ആ വ്യക്തി കൃത്യമായി കാണും. സത്യസന്ധത വളരെ മനോഹരമായ ഒന്നാണെന്ന് ഞാൻ കരുതുന്നു. യഥാർത്ഥ സ്നേഹത്തിന്റെ, നിഷ്കളങ്കതയുടെ ആൾരൂപമാണ് എനിക്ക് സുജാത,” ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അതിഥി.

‘ആത്മഹത്യയുടെ വക്കിലായിരുന്നു ഞാനും’: മനോജ് ബാജ്പേയ്

സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള ചർച്ച ബോളിവുഡിൽ ശക്തമായ സമയത്ത് “നായകന് വേണ്ട മുഖം” ഇല്ലാത്ത ഒരാളിൽ നിന്ന് ബോളിവുഡിൽ എല്ലാവരും തേടുന്ന ഒരു അഭിനേതാവായി താൻ വളർന്നതിനെക്കുറിച്ച് മനോജ് ബാജ്പേയി മുൻപ് പറഞ്ഞിരുന്നു. ഇപ്പോൾ ഹ്യൂമൻസ് ഓഫ് ബോംബെ ഇൻസ്റ്റഗ്രാം പേജിൽ തന്റെ കഷ്ടപ്പാടുകൾ നിറഞ്ഞ ദിനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

ഒരു വടാപാവ് പോലും വിലപിടിപ്പുള്ള വസ്തുവായി തോന്നിയ കാലം തനിക്കുണ്ടായിരുന്നെന്നും മുംബൈയിൽ പൊട്ടിപ്പൊളിഞ്ഞ ഒരു മുറിയിലെ ചെറിയ ഇടത്തിനായി വാടക നൽകാൻ പോലും കഴിയാതിരുന്ന അവസ്ഥയായിരുന്നു അതേന്നും മനോജ് ബാജ്പേയ് പറഞ്ഞു. ജീവിതത്തിൽ ആത്മഹത്യ ചെയ്യാൻ ചിന്തിച്ച ഘട്ടമുണ്ടായിരുന്നെന്നും എന്നാൽ സുഹൃത്തുക്കളാണ് അത് മാറ്റിത്തന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പഴയൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവച്ച് ദിവ്യ ഉണ്ണി

വർഷങ്ങൾ പഴക്കമുള്ളൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി ദിവ്യ ഉണ്ണി. ‘ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം’ എന്ന കുറിപ്പോടെയാണ് നടി ചിത്രം ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്.

രാജകുമാരിയെപ്പോലെ തലയിൽ ചെറിയൊരു കിരീടം വച്ചിരിക്കുന്ന ദിവ്യയാണ് ഫൊട്ടോയിലുളളത്. ദിവ്യ ഉണ്ണിയെ കാണാൻ ബേബി ശ്രീദേവിയെ പോലെയുണ്ടെന്നും രാജകുമാരിയെ പോലെ തോന്നുന്നുണ്ടെന്നുമായിരുന്നു ഫൊട്ടോയ്ക്ക് ആരാധകരുടെ കമന്റ്.

ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ആലിയ ഭട്ടിനെതിരേ  പരാതി

ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് താരം ആലിയ ഭട്ടിനും നിർമാതാക്കളായ മഹേഷ് ഭട്ട്, മുകേഷ് ഭട്ട് എന്നിവർക്കുമെതിരേ പരാതി. സഡക് 2 എന്ന ചിത്രത്തിന്റെ പോസ്റ്ററിലൂടെ ഹിന്ദു വികാരങ്ങളെ വേദനിപ്പിക്കുകയാണ് ചെയ്യുന്നതായി മുസഫർപൂർ സ്വദേശിയായ ചന്ദ്ര കിഷോർ പരാശർ നൽകിയ പരാതിയിൽ പറയുന്നു.

Sadak 2, alia bhatt, mahesh bhatt, mukesh bhatt, Sadak 2 case, Sadak 2 poster, Sadak 2 news

മുസഫർപൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ജൂലൈ 8 ന് കേസിൽ വീണ്ടും വാദം കേൾക്കും. ഐപിസി 295 എ (മത വികാരങ്ങളെ മനഃപൂർവ്വം പ്രകോപിപ്പിക്കൽ), 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നിവ പ്രകാരമാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

എ.ആർ.റഹ്മാൻ ആവറേജെന്ന് സൽമാൻ ഖാൻ;  മറുപടിയുമായി റഹ്മാൻ

ബോളിവുഡ് നടൻ സൽമാൻ ഖാനും ഓസ്കാർ ജേതാവായ സംഗീതജ്ഞൻ എ.ആർ.റഹ്മാനും ഒന്നിച്ചുള്ള ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. 2014ലെ ഒരു സ്റ്റേജ് പരിപാടിയുടേതാണ് വീഡിയോ. റഹ്മാനും അന്നത്തെ കേന്ദ്രമന്ത്രി (ടെലികോം ആൻഡ് ഐടി) കപിൽ സിബലും തമ്മിൽ സംഗീത കൂട്ടായ്മ ആരംഭിച്ച അവസരത്തിലാണ് ഇരുവരും വേദി പങ്കിട്ടത്.

ചടങ്ങിൽ നടൻ സൽമാൻ ഖാൻ ഓസ്‌കാർ പുരസ്കാരം നേടിയ റഹ്മാനെ ‘ശരാശരി’ സംഗീതജ്ഞൻ എന്ന് തമാശയായി വിളിച്ചിരുന്നു.

 

“നിങ്ങൾ എല്ലാവർക്കും അറിയാം എ.ആർ.റഹ്മാൻ ഒരു ആവറേജാണെന്ന്,” സൽമാൻ ഖാൻ പറഞ്ഞു. പിന്നീട് സൽമാൻ റഹ്മാനെ നോക്കി താൻ പറഞ്ഞത് ശരിയല്ലേയെന്ന് ചോദിക്കുന്നു. റഹ്മാൻ തലയാട്ടുന്നു. അതിന് ശേഷം സൽമാൻ റഹ്മാന്റെ കൈപിടിക്കാൻ ശ്രമിക്കുന്നുവെങ്കിലും, അദ്ദേഹം പോക്കറ്റിൽ നിന്ന് കൈയ്യെടുക്കാതെ നിന്നു. അതിന് തൊട്ടുപിന്നാലെ റഹ്മാനൊപ്പം ജോലി ചെയ്യാൻ ആ​ഗ്രഹിക്കുന്നുവെന്ന് സൽമാൻ പറയുമ്പോഴും അദ്ദേഹം പ്രതികരിക്കുന്നില്ല. കുറച്ച് സമയങ്ങൾക്ക് ശേഷം ഒരു മാധ്യമപ്രവർത്തകർ ഈ ചോദ്യം ആവർത്തിച്ചപ്പോൾ റഹ്മാന്റെ മറുപടി ഇങ്ങനെ… “ആദ്യം സൽമാൻ എനിക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമകൾ ചെയ്യട്ടെ…”

‘മേക്ക്ഓവർ’ വിശേഷങ്ങളുമായി മാമുക്കോയ

മലയാളികളുടെ പ്രിയനടനും സോഷ്യൽ മീഡിയയുടെ സ്വന്തം തഗ് ലൈഫ് കിങ്ങുമായ മാമുക്കോയയുടെ ഏറ്റവും പുതിയ മേക്ക് ഓവർ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. കോട്ടും സ്യൂട്ടും കൂളിംഗ് ഗ്ലാസ്സും തൊപ്പിയുമൊക്കെ അണിഞ്ഞ് സ്റ്റൈലൻ ലുക്കിലാണ് മലയാളികളുടെ പ്രിയപ്പെട്ട ‘ഗഫൂർക്ക’. ‘മേക്ക് ഓവർ’ ചിത്രങ്ങൾ വൈറലായതോടെ നിരവധി പേരാണ് ഫോണിൽ വിളിച്ച് അദ്ദേഹത്തെ അഭിനന്ദിക്കുന്നത്. റെയിന്‍ബോ മീഡിയയാണ് ഈ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.

മേക്ക് ഓവർ വിശേഷങ്ങൾ അറിയാൻ വിളിച്ചപ്പോൾ, “എങ്ങനെയുണ്ട്, സംഭവം ജോറായില്ലേ?” എന്നായിരുന്നു സ്വതസിദ്ധമായ ആ ചിരിയുടെ അകമ്പടിയോടെ അദ്ദേഹത്തിന്റെ ചോദ്യം.

 

“ശരത്ത് എന്നൊരു പയ്യൻ വിളിച്ച് ഇക്കാ നമുക്കൊരു മേക്ക് ഓവർ ഷൂട്ട് നടത്തിയാലോ എന്നു പറഞ്ഞു. കോഴിക്കോട് ഹൈലൈറ്റ് മാളിന് അടുത്തു വെച്ചായിരുന്നു ഷൂട്ട്. അവര് സ്റ്റൈലൻ വേഷമൊക്കെ തന്ന് കുറച്ച് ഫോട്ടോസ് എടുത്തോട്ടെ എന്നു ചോദിച്ചു. സന്തോഷത്തോടെ ഞാനും സമ്മതിച്ചു.”

“എല്ലാവരും വിളിച്ച് ഇതെന്താ സംഭവം, പുതിയ സിനിമ ആണോ ​എന്നൊക്കെ ചോദിക്കുന്നുണ്ട് ഇപ്പോൾ. സിനിമയിൽ പോലും ഇങ്ങനെയൊന്നും മുൻപ് വന്നിട്ടില്ല. മേക്കപ്പ് ഒക്കെ ചെയ്ത് പ്രായം കുറച്ചിരിക്കുകയാണ്. പേരക്കുട്ടികൾക്കു ഒക്കെ സംഭവം ഇഷ്ടമായി,” മാമുക്കോയ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് വിശേഷങ്ങൾ പങ്കിട്ടു.

സിനിമ വിടുമെന്ന സൂചന നല്‍കി സുശാന്തിന്റെ നായിക

അന്തരിച്ച പ്രമുഖ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ അവസാന ചിത്രമായ ‘ദിൽ ബെച്ചാര’യിലെ നായിക സഞ്ജന സംഘി മുംബൈ വിട്ട് ജന്മനാടായ ഡൽഹിയിലേക്ക് മടങ്ങി. മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത സഞ്ജന, ഏറെ വൈകാരികമായ ഒരു കുറിപ്പാണ് പങ്കുവച്ചത്. ഇത് വായിച്ച പലരും, സഞ്ജന സിനിമാരംഗം വിടുകയാണോ എന്ന ആശയക്കുഴപ്പത്തിലാണ്.

 

sanjana sanghi, dil bechara, sushant singh rajput, sanjana sanghi mumbai, sanjana sanghi dil bechara

“മുംബൈക്ക് വിട, ഞാൻ നിന്നെ കാണുന്നത് നീണ്ട നാല് മാസങ്ങൾക്ക് ശേഷമാണ്. ഞാന്‍ ഡൽഹിയിലേക്ക് തിരിച്ച് പോകുകയാണ്. ഇക്കുറി, മുംബൈയുടെ തെരുവുകളിൽ അസാധാരണമായ ഒരു ശാന്തതയും ശൂന്യതയും കാണുന്നു. അവ ശൂന്യമായിരുന്നു. എന്റെ ഹൃദയവേദന എന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചതാകാകാം. ആല്ലെങ്കിൽ നീയും വേദനയിലായിലായിരിക്കാം. എത്രയും പെട്ടെന്ന് വീണ്ടും കാണാം. ചിലപ്പോള്‍ കാണില്ലായിരിക്കാം,” സഞ്ജന കുറിച്ചു.

രൺബീർ കപൂറും നർഗീസ് ഫഖ്രിയും മുഖ്യവേഷത്തിൽ എത്തിയ 2011 ൽ പുറത്തിറങ്ങിയ റോക്ക്സ്റ്റാർ എന്ന ചിത്രത്തിലൂടെയാണ് സഞ്ജന സംഘി ബോളിവുഡിലേക്ക് ചുവടുവച്ചത്. നിരവധി പരസ്യങ്ങളിലും അവർ പ്രത്യക്ഷപ്പെട്ടു.

സുശാന്തിന്റെ മരണം സഞ്ജനയെ ഏറെ വേദനിപ്പിക്കുകയും അസ്വസ്ഥയാക്കുകയും ചെയ്തിരുന്നു. ബാദ്ര പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയവരിൽ സഞ്ജനയും ഉണ്ടായിരുന്നു. സുശാന്തിനൊപ്പം ജോലി ചെയ്ത അനുഭവത്തെക്കുറിച്ച് സഞ്ജന നേരത്തേ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

കടിഞ്ഞൂൽ കൺമണിയെ കാത്ത് ‘നോട്ട്ബുക്ക്’ നായകനും ഭാര്യയും

സ്കൂൾ പ്രണയത്തിന്റെ കഥ പറഞ്ഞ റോഷൻ ആൻഡ്രൂസ് ചിത്രം ‘നോട്ട്ബുക്കി’ലെ നായകൻ സ്കന്ദ അശോകിനെ മലയാളികൾക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. സ്കന്ദയുടെയും ഭാര്യ ശിഖയുടെയും ബേബി ഷവർ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. ബാംഗ്ലൂരിലാണ് ബേബി ഷവർ ചടങ്ങുകൾ നടന്നത്.

 

View this post on Instagram

 

Drushti aythade nodbedi special agavre nam jodi#perfectcouple#skashikaforever

A post shared by Skandaa Ashok (@skandaa.fans) on

 

View this post on Instagram

 

Skashika

A post shared by Skandaa Ashok (@skandaa.fans) on

 

View this post on Instagram

 

Beautiful couple skashika#babyshower#skashika#perfectcouple#congratulationsbothofyou

A post shared by Skandaa Ashok (@skandaa.fans) on

 

View this post on Instagram

 

Good night lovelies #skashika

A post shared by Skandaa Ashok (@skandaa.fans) on

 

View this post on Instagram

 

A post shared by Skandaa Ashok (@skandaa.fans) on

കന്നട താരമായ സ്കന്ദയെ മലയാളികൾക്ക് ഏറെ പരിചിതനാക്കിയത് ‘നോട്ട്ബുക്ക്’ എന്ന ചിത്രമായിരുന്നു. ഈ ചിത്രത്തിലൂടെയാണ് സ്കന്ദ തന്റെ അഭിനയജീവിതം ആരംഭിക്കുന്നതും. പിന്നീട് വികെ പ്രകാശ് ചിത്രം ‘പോസിറ്റീവ്’, ശ്യാമപ്രസാദ് ചിത്രം ‘ഇലക്ട്ര’ എന്നിവയിലും സ്കന്ദ അഭിനയിച്ചിരുന്നു. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട ഭാഷാ ചിത്രങ്ങളിലും സ്കന്ദ അഭിനയിച്ചിട്ടുണ്ട്.

അമ്മയുടെ പൊട്ടിച്ചിരിയെക്കുറിച്ച് പാർവതി

കുടുംബാംഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ള താരമാണ് പാർവതി തിരുവോത്ത്. കഴിഞ്ഞ ദിവസം അമ്മയ്‌ക്കൊപ്പം പൊട്ടിച്ചിരിക്കുന്ന ഒരു ചിത്രമാണ് പാർവതി പങ്കുവച്ചത്.”അമ്മയുടെ അനിയന്ത്രിതമായ ചിരി നിങ്ങളെ കൂടുതൽ ചിരിപ്പിക്കുമ്പോൾ. ലോകത്തിലെ ഏറ്റവും മികച്ച വികാരങ്ങളിൽ ഒന്ന്. അമ്മ,” എന്ന അടിക്കുറിപ്പോടെയാണ് പാർവ്വതി ചിത്രം പങ്കുവച്ചത്.

പാർവതി പങ്കുവച്ച ചിത്രത്തിന് താഴെ കമന്റുമായി റിമയും എത്തി. “എന്റെ അമ്മയും ഇങ്ങനെ തന്നെ. ‘ചിരിവള്ളി പൊട്ടി’ എന്നാണ് ഞങ്ങൾ പറയാറ്.”

Read More: അമ്മയുടെ പൊട്ടിച്ചിരിയെക്കുറിച്ച് പാർവതി; എന്റെ അമ്മയും ഇങ്ങനെതന്നെ എന്ന് റിമ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ilm malayalam cinema entertainment news roundup july 2