Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

മമ്മൂട്ടിയുടെ വീടുകൾ മുതൽ ഷംനയുടെ മറുപടി വരെ: ഇന്നത്തെ സിനിമ വാർത്തകൾ

താരങ്ങളുടെ കുട്ടിക്കാലവിശേഷങ്ങളൊക്കെ ആരാധകർക്ക് എപ്പോഴും കൗതുകം സമ്മാനിക്കുന്ന ഒന്നാണ്. മലയാളത്തിന്റെ അഭിമാനതാരം മമ്മൂട്ടി ജനിച്ചുവളർന്ന വീടിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുന്നത്. മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിം കുട്ടിയാണ് ചെമ്പിലെ തങ്ങളുടെ തറവാട്ട് വീടും കുട്ടിക്കാല ഓർമകളുമൊക്കെ പരിചയപ്പെടുത്തുന്നത്. ഇബ്രൂസ് ഡയറി എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇബ്രാഹിം കുട്ടി വൈക്കത്തെ തങ്ങൾ ജനിച്ചുവളർന്ന, ബാല്യം ചെലവഴിച്ച വീടിന്റെ കാഴ്ചകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നത്. മാതാപിതാക്കൾക്കും സഹോദരന്മാർക്കും മകൻ ദുൽഖറിനുമൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളും അടുത്തിടെ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവർന്നിരുന്നു. […]

entertainment films, malayalam film news, indian express malayalam, IE malayalamentertainment films, malayalam film news, indian express malayalam, IE malayalam, shane nigam, aamir khan, kappela

താരങ്ങളുടെ കുട്ടിക്കാലവിശേഷങ്ങളൊക്കെ ആരാധകർക്ക് എപ്പോഴും കൗതുകം സമ്മാനിക്കുന്ന ഒന്നാണ്. മലയാളത്തിന്റെ അഭിമാനതാരം മമ്മൂട്ടി ജനിച്ചുവളർന്ന വീടിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുന്നത്. മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിം കുട്ടിയാണ് ചെമ്പിലെ തങ്ങളുടെ തറവാട്ട് വീടും കുട്ടിക്കാല ഓർമകളുമൊക്കെ പരിചയപ്പെടുത്തുന്നത്. ഇബ്രൂസ് ഡയറി എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇബ്രാഹിം കുട്ടി വൈക്കത്തെ തങ്ങൾ ജനിച്ചുവളർന്ന, ബാല്യം ചെലവഴിച്ച വീടിന്റെ കാഴ്ചകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നത്.

മാതാപിതാക്കൾക്കും സഹോദരന്മാർക്കും മകൻ ദുൽഖറിനുമൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളും അടുത്തിടെ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവർന്നിരുന്നു. മക്കൾക്കും ഉമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ ആരാധകർ പലതവണ കണ്ടിട്ടുണ്ടാകുമെങ്കിലും ഉപ്പയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ അപൂർവ്വമാണ്. അതുകൊണ്ടു തന്നെ, ആരാധകരുടെ ഇഷ്ടം കവരാനും ആ ചിത്രങ്ങൾക്കു സാധിച്ചു.

മമ്മൂട്ടിയുടെ പുതിയ വീട്ടിൽ പൃഥ്വിരാജും ഫഹദും

മമ്മൂട്ടിയുടെ പുതിയ വീട്ടിലേക്ക് മലയാളത്തിലെ രണ്ടു മെഗാതാരങ്ങൾ എത്തിയതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പൃഥ്വിരാജും ഫഹദ് ഫാസിലുമാണ് മമ്മൂട്ടിയുടെ വീട്ടിലെത്തിയ അതിഥികൾ. മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും ഫാൻ പേജുകളിലാണ് ഇതിന്റെ ചിത്രം വന്നിരിക്കുന്നത്. മമ്മൂക്കയുടെ വീട്ടിൽ പൃഥ്വിരാജും ഫഹദും എന്ന ക്യാപ്ഷനിലാണ് ചിത്രം പ്രചരിക്കുന്നത്.

 

View this post on Instagram

 

@therealprithvi latest snap @mammootty Mammoka home #prithviraj#mammoka

A post shared by Prithviraj Fans Pathanamthitta (@prithvirajfans_pathanamthitta_) on

അതേസമയം, ഇരുവരും എന്നാണ് മമ്മൂട്ടിയുടെ വീട്ടിൽ എത്തിയതെന്നതും ഒരുമിച്ചാണോ എത്തിയതെന്നതും വ്യക്തമല്ല. പുതിയ സിനിമയുടെ ചർച്ചകൾക്കാണോ ഇരുവരും എത്തിയതെന്നും ആരാധകർ സംശയിക്കുന്നു. ദുൽഖർ സൽമാന്റെ ഭാര്യ അമാലിന്റെ അടുത്ത സുഹൃത്താണ് നസ്രിയ. ഫഹദ് ഫാസിലും നസ്രിയയുമായി അടുത്ത ബന്ധമാണ് മമ്മൂട്ടിക്കും കുടുംബത്തിനുമുള്ളത്.

നയൻതാരയെക്കുറിച്ച് ചാർമിള

നയൻതാരയും താനും തമ്മിലുള്ള ഒരു അപൂർവ്വ സൗഹൃദത്തിന്റെ കഥ പറയുകയാണ് നടി ചാർമിള. നയൻതാരയുടെ സിനിമാഭിനയത്തിന്റെ ആദ്യ നാളുകളിൽ ഉയരങ്ങളിലേക്കെത്താൻ വഴിതിരിവായ അയ്യ എന്ന സിനിമയിലേക്കെത്താൻ കാരണമായത് താനാണെന്ന് ചാർമിള പറയുന്നത്. സംഭവത്തെ കുറിച്ച് ചാർമിള പറയുന്നതിങ്ങനെ: “അഭിനയം തുടങ്ങിയ കാലത്ത് നയൻതാര എന്നെ വിളിക്കാറുണ്ടായിരുന്നു. ‘ധന’വും ‘കാബൂളിവാല’യുമൊക്കെ വലിയ ഇഷ്ടമാണെന്ന് അവൾ എപ്പോഴും പറയും.”

Nayanthara, Charmila

“2004 ൽ ആണെന്നു തോന്നുന്നു. ഒരു ദിവസം നയൻ താരയുടെ ഫോൺ വന്നു. ചേച്ചീ ഞാനഭിനയിച്ച മോഹൻലാൽ പടം പൊട്ടി. ഇനി ഇവിടെ പടം കിട്ടുമെന്ന് തോന്നുന്നില്ല. ചേച്ചിക്ക് പരിചയമുള്ള ഏതെങ്കിലും തമിഴ് സിനിമാ നിർമ്മാതാക്കളോട് എന്റെ കാര്യം പറയണേ. അവളുടെ സംസാരം കേട്ടപ്പോൾ എനിക്കും സങ്കടമായി. തമിഴിലെ കോ പ്രൊസ്വൂസർ അജിത്തിനോട് നയൻതാരയുടെ കാര്യം പറയുന്നത് ഞാനാണ്. അങ്ങനെയാണ് അജിത്ത് അവളെ ‘അയ്യാ’ എന്ന പടത്തിലേക്ക് കരാറാക്കുന്നത്. പക്ഷേ ഞാൻ പറഞ്ഞിട്ടാണ് വിളിച്ചത് എന്ന് അജിത്ത് അവളോട് പറഞ്ഞതുമില്ല. പിന്നീട് ‘ഗജിനി’യിലേക്ക് അവളെ വിളിച്ചതും അജിത്തായിരുന്നു. ഇക്കാര്യം പിന്നീടൊരിക്കലും നയൻതാരയോട് പറയാനും എനിക്ക് കഴിഞ്ഞില്ല. അത്ര വേഗത്തിലായിരുന്നല്ലോ അവളുടെ വളർച്ച.” ചാർമിള പറയുന്നു.

ആമിർ ഖാന്റെ മാതാവിന് പരിശോധന ഫലം നെഗറ്റീവ്

നടനും ചലച്ചിത്ര നിർമ്മാതാവുമായ ആമിർ ഖാന്റെ മാതാവ് സീനത്ത് ഹുസൈന്റെ കോവിഡ് പരിശോധന ഫലം പുറത്ത് വന്നു. സീനത്തിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്. താരത്തിന്റെ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചത് ഏറെ ആശങ്കകൾക്ക് ഇടവച്ചിരുന്നു.

തന്റെ മാതാവിന് കോവിഡ് പരിശോധന നടത്തുകയാണെന്നും പ്രശ്നങ്ങളൊന്നും ഇല്ലാതിരിക്കാൻ എല്ലാവരും പ്രാർത്ഥിക്കണമെന്നും ആമിർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഇപ്പോൾ പരിശോധന ഫലം പുറത്തുവന്ന കാര്യവും അദ്ദേഹം തന്നെയാണ് അറിയിച്ചത്.

“എല്ലാവർക്കും നമസ്കാരം, അമ്മി കോവിഡ്-19 നെഗറ്റീവ് ആണെന്ന് എല്ലാവരേയും അറിയിക്കുന്നതിൽ എനിക്ക് ഏറെ ആശ്വാസമുണ്ട്. നിങ്ങളുടെ പ്രാർത്ഥനയ്ക്കും ആശംസകൾക്കും എല്ലാവർക്കും നന്ദി, സ്നേഹം. ആമിർ” കുറിച്ചു.

അങ്കിത പറഞ്ഞ വാക്കുകൾ

സുശാന്ത് സിങ് രാജ്‌പുത്തിന്റെ ആത്മഹത്യയേൽപ്പിച്ച ആഘാതത്തിൽ നിന്നും ഇനിയും മുക്തരായിട്ടില്ല കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊന്നും. അദ്ദേഹത്തെ കുറിച്ചുള്ള വാർത്തകളും വിശേഷങ്ങളും മാത്രമാണ് മാധ്യമങ്ങളിലും നവമാധ്യമങ്ങളിലുമെല്ലാം. ‘പവിത്ര റിഷ്ദ’ എന്ന ടെലിവിഷൻ പരമ്പരയിലെ പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയ സുശാന്തും അങ്കിതയും പിന്നീട് പ്രണയത്തിലായതും, പ്രണയം തകർന്നതുമെല്ലാം സുശാന്തിന്റെ മരണശേഷം വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. ഈ അവസരത്തിലാണ് ഒരു അഭിമുഖത്തിൽ പ്രണയ തകർച്ചയെ കുറിച്ച് അങ്കിത പറഞ്ഞ വാക്കുകൾ വീണ്ടും പ്രചരിക്കപ്പെടുന്നത്.

സ്പോട്ട്ബോയ്ക്ക് നൽകിയ അഭിമുഖത്തിൽ അവതരാകൻ അങ്കിതയോട് ചോദിക്കുന്നു. ‘പണ്ട് പ്രണയിച്ചിരുന്നവർക്ക് വീണ്ടും ഒന്നിക്കാൻ പറ്റുമോ’ എന്ന്. “എനിക്കറിയില്ല. അവർക്കിടയിലെ സ്നേഹം അത്രയും ശക്തമാണെങ്കിൽ സാധിക്കുമായിരിക്കും,” അങ്കിതയുടെ മറുപടി. “നിങ്ങളുടെ കേസിലോ?” അവതാരകന്റെ അടുത്ത ചോദ്യം. “എന്റെ കേസോ? എന്റെ എന്തു കേസ്? നിങ്ങൾ എന്തിനെ കുറിച്ചാണ് പറയുന്നത്?” അങ്കിത തിരിച്ചു ചോദിക്കുന്നു. “സുശാന്തിന്റെ കാര്യമാണ് ഞാൻ ചോദിച്ചത്,” അവതാരകന്റെ മറുപടി. പിന്നീട് ചോദ്യത്തിന് അങ്കിതയുടെ ഉത്തരം ഇങ്ങനെ.” ഓ. സുശാന്ത്. ഇല്ല, അതിന് യാതൊരു സാധ്യതയുമില്ല.”

ആ പ്രണയം തിരിച്ചറിഞ്ഞ നിമിഷം

തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ താരദമ്പതികളാണ് മഹേഷ് ബാബുവും നമ്രത ശിരോദ്കറും. പ്രമുഖ തെലുങ്ക് നടൻ കൃഷ്ണയുടെ മകനായ പ്രിൻസ് എന്നറിയപ്പെടുന്ന ഘട്ടമനേനി മഹേഷ് ബാബുവും മറാത്തി നടി മീനാക്ഷി ശിരോദ്കറിന്റെ പൗത്രിയുമായ നമ്രതയും 2005ലാണ് വിവാഹിതരാവുന്നത്. മഹേഷുമായുള്ള പ്രണയത്തെ കുറിച്ച് സംസാരിക്കുകയാണ് അഭിനേത്രിയും മോഡലും മിസ് ഇന്ത്യയുമായിരുന്ന നമ്രത.

namrata shirodkar

ഇൻസ്റ്റഗ്രാമിൽ ‘ആസ്ക് മീ’ എന്ന അഭിമുഖപരിപാടിയിൽ തന്റെ ആരാധകരുമായി സംവദിക്കുന്നതിനിടയിലാണ് നമ്രത മഹേഷിനോട് ആദ്യം പ്രണയം തോന്നിയ നിമിഷം ഓർത്തെടുത്തത്. എപ്പോഴായിരുന്നു മഹേഷ് ബാബുവുമായി പ്രണയത്തിലായത് എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ” 52 ദിവസത്തോളം നീണ്ട ന്യൂസിലാൻഡിലെ ഷൂട്ടിന്റെ അവസാനദിവസമായിരുന്നു അത്,” എന്നാണ് നമ്രത ഉത്തരമേകിയത്. മഹേഷിനെ ആദ്യം കണ്ടപ്പോൾ തന്നെ തന്റെ രക്ഷിതാക്കൾക്ക് ഇഷ്ടമായെന്നും നമ്രത കൂട്ടിച്ചേർത്തു.

സർക്കാരിന് ബിഗ് സല്യൂട്ടെന്ന് രഞ്ജിത് ശങ്കർ

റേഷൻകടയിൽ നിന്ന് കിട്ടുന്ന അരിയിൽ നിറയെ കല്ലാണ്, അരിയ്ക്ക് മണമാണ് എന്നൊക്കെ നിരവധി പരാതികൾ നമ്മൾ കേട്ടിട്ടുണ്ട്. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർ റേഷനരി വാങ്ങില്ല എന്നൊരു ധാരണയും പൊതുസമൂഹത്തിനുണ്ട്. എന്നാൽ റേഷനരി കൂട്ടി ചോറുണ്ടതിന് ശേഷം അതിന്റെ ഗുണമേന്മയെ കുറിച്ചാണ് സംവിധായകൻ രഞ്ജിത് ശങ്കർ പറയുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

“റേഷനരി കൂട്ടി ചോറുണ്ടു. സൂപ്പർ മാർക്കറ്റ് അരിയേക്കാൾ എല്ലാം കൊണ്ടും മികച്ചത്. ഇന്നത്തെ ഈ പൊതു വിതരണ ക്വാളിറ്റിക്ക് സർക്കാരിന് ഒരു ബിഗ് സല്യൂട്ട്!,” രഞ്ജിത് ശങ്കർ ഫെയ്സ്ബുക്കിൽ കുറിച്ചു.

വിവാദങ്ങളോട് പ്രതികരിച്ച് ഷംന കാസിം

തന്നെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതികരമവുമായി നടി ഷംന കാസിം രംഗത്ത്. ഈ പ്രതിസന്ധിഘട്ടത്തിൽ തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞ ഷംന, തന്നെയും കുറ്റവാളികളേയും ചേർത്ത് വ്യാജ പ്രചരണം നടത്തരുത് എന്നും അഭ്യർഥിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് ഷംന ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

“എല്ലാ സഹായങ്ങൾക്കും പിന്തുണയ്ക്കും എന്റെ സുഹൃത്തുക്കളോടും അഭ്യുദയകാംഷികളോടും നന്ദി പറയുന്നു. ചിലമാധ്യമങ്ങളില്‍ കേസുമായി ബന്ധപ്പെട്ട ചില വ്യാജ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതില്‍ വ്യക്തതവരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ ബ്ലാക്ക്‌മെയില്‍ സംഘവുമായി ബന്ധപ്പെട്ട കുറ്റവാളികളെ എനിക്ക് അറിയില്ല. അതുകൊണ്ടു തന്നെ പ്രിയമാധ്യമ സുഹൃത്തുക്കള്‍, എന്നെയും കുറ്റവാളികളേയും ചേര്‍ത്ത് ഇല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്,” ഷംന കുറിച്ചു.

Read More: എന്നെയും കുറ്റവാളികളേയും ചേർത്ത് വ്യാജപ്രചരണം നടത്തരുത്; വിവാദങ്ങളോട് പ്രതികരിച്ച് ഷംന കാസിം

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ilm malayalam cinema entertainment news roundup july 1

Next Story
ആ പ്രണയം ഞാൻ തിരിച്ചറിഞ്ഞ നിമിഷം; മഹേഷ് ബാബുവിന്റെ ഭാര്യ നമ്രത ശിരോദ്കർ പറയുന്നുNamrata Shirodkar, Mahesh Babu, mahesh babu family
The moderation of comments is automated and not cleared manually by malayalam.indianexpress.com