സിനിമയിലെ കഥാപാത്രത്തിനും കഥയ്ക്കും വേണ്ടി ഏതറ്റം വരെയും പോകാൻ മനസുള്ള നടീനടന്മാർ ഏറെപ്പേരുണ്ടാകില്ല. എന്നാൽ നടി ഇല്യാന ഡിക്രൂസ് അങ്ങനെയല്ല, സിനിമയില്‍ നായകനോടുള്ള പ്രണയത്തിന്റെ വിശ്വാസം കാണിക്കാന്‍ ഇല്യാന ധരിച്ചിരുന്ന ജാക്കറ്റ് ഊരി പൂര്‍ണ നഗ്നയായി നിന്നു!

ബാദുഷ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇല്യാന അജയ് ദേവ്ഗണിന് മുന്നില്‍ തന്റെ നഗ്നത കാണിച്ചു നിന്നത്. ചിത്രത്തിന്റെ ട്രെയിലറിലെ ഈ രംഗം ഏറെ ശ്രദ്ധേയമായിരുന്നു. ആ ഐഡിയ തന്റേതായിരുന്നു എന്ന് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് നടി. അജയ് ദേവഗണിനൊപ്പമുള്ള അഭിനയാനുഭവത്തെ കുറിച്ച് ഇല്യാനയുടെ വെളിപ്പെടുത്തൽ ‘പിങ്ക്‌വില്ല’ ഓൺലൈൻ ആണ് റിപ്പോർട്ട് ചെയ്തത്.

‘എനിക്കും അജയ് ദേവ്ഗണിനുമിടയിലുള്ള കെമിസ്ട്രി നല്ല രീതിയില്‍ സിനിമയില്‍ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. അജയ്‌യുടെ കണ്ണുകള്‍ പോലും ഒരുപാട് കഥകള്‍ പറയും. അജയ്‌ക്കൊപ്പം അഭിനയിക്കുമ്പോള്‍ അറിയാതെ നമ്മളും ആ കഥാപാത്രമായി മാറിപ്പോവും. കാമുകനോടുള്ള വിശ്വാസം കാണിക്കാന്‍ ജാക്കറ്റ് ഊരി അഭിനയിക്കാം എന്ന ഐഡിയ എന്റേതാണ്. അതില്‍ തെറ്റായി ഒന്നും എനിക്ക് തോന്നിയില്ല. ആ രംഗം അത്രയേറെ ജനങ്ങളെ ആകര്‍ഷിക്കും എന്ന് ഉറപ്പുണ്ട്’ ഇല്യാന പറഞ്ഞു.

‘അധികം ഇഴുകി ചേര്‍ന്നുള്ള രംഗങ്ങളിലൊന്നും ഇതിന് മുന്‍പ് ഞാന്‍ അഭിനയിച്ചിട്ടില്ല. ചുംബന രംഗങ്ങള്‍ പോലും ഒഴിവാക്കിയിട്ടുണ്ട്. പക്ഷെ ബാദുഷയില്‍ ആ പ്രണയത്തെ കണ്‍വിന്‍സ് ചെയ്യാന്‍ ഇതിലും നല്ല ഒരു രംഗമില്ല എന്ന് തോന്നി. അജയ് ദേവ്ഗണിനെ പോലെ ഒരു നടനൊപ്പം ഇത്തരമൊരു രംഗം അഭിനയിക്കുന്നതിലെ കംഫര്‍ട്ട് ലെവല്‍ എനിക്ക് അറിയാമായിരുന്നു. ആ രംഗം ചിത്രീകരിച്ച് കഴിഞ്ഞ്, ജാക്കറ്റുമായി സഹായി വരുന്നത് വരെ തന്നെ പൊതിഞ്ഞ് സംരക്ഷിച്ചു നിര്‍ത്തിയത് അജയ് ദേവ്ഗണ്‍ ആയിരുന്നു’ ഇല്യാന വ്യക്തമാക്കി.

നമുക്ക് വിശ്വാസമുള്ളവര്‍ക്കൊപ്പം ഇത്തരമൊരു ഇന്റിമസി രംഗം ചെയ്യുന്നത് വലിയ പാപമല്ല എന്നാണ് എന്റെ വിശ്വാസം. മാത്രമല്ല, ഇങ്ങനെ ഒരു രംഗം പ്ലാന്‍ ചെയ്ത് വന്നതല്ല. ഷൂട്ടിങ്ങിനിടയില്‍ എനിക്ക് തോന്നിയ ഐഡിയ ആണെന്നും ഇല്യാന തുറന്നു പറയുന്നു.

വണ്‍സ് അപോണ്‍ എ ടൈം ഇന്‍ മുംബൈ ദൊബാരായ്ക്ക് ശേഷം മിലന്‍ ലുത്രിയ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറാണ് ബാദ്ഷാഹോ. അജയ് ദേവ്ഗണുമാണ് ഇമ്രാന്‍ ഹാഷ്മിയുമാണ് പ്രധാനതാരങ്ങള്‍. ഇല്യാനയ്‌ക്കൊപ്പം ഇഷാ ഗുപ്തയും ചിത്രത്തില്‍ നായികയായി എത്തുന്നു. ഇമ്രാന്‍ ഹഷ്മിക്കൊപ്പം ഐറ്റം ഡാന്‍സുമായി സണ്ണി ലിയോണും എത്തുന്നു എന്നത് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ആക്ഷന്‍ താരം വിദ്യുത് ജമാല്‍ ഒരു പ്രധാന കഥാപാത്രമായി ബാദ്ഷാഹോയില്‍ എത്തുന്നു. അടിയന്തരാവസ്ഥയും പശ്ചാത്തലമാകുന്ന ചിത്രം സെപ്റ്റംബര്‍ ഒന്നിന് തിയേറ്ററിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ