scorecardresearch

കൈയ്യിൽ പിടിച്ചോട്ടെ എന്ന് ചോദിച്ചു, ചിരിച്ചോണ്ട് കൈ നീട്ടി: ‘വിജയ്‌ പ്രാന്തി’ ശരണ്യ അണ്ണനെ കണ്ട നിമിഷം

തിരുവനന്തപുരത്തുകാരി ശരണ്യയ്ക്കാണ് തന്‍റെ ഇഷ്ട താരത്തെ നേരിട്ട് കാണാന്‍ അവസരം ലഭിച്ചത്. ഒട്ടും താരജാഡയില്ലാത്ത സ്നേഹത്തോടെ വിജയ്‌ തന്നോട് പെരുമാറിയതിനെക്കുറിച്ചും ശരണ്യ തന്‍റെ കുറിപ്പില്‍ പറയുന്നു

കൈയ്യിൽ പിടിച്ചോട്ടെ എന്ന് ചോദിച്ചു, ചിരിച്ചോണ്ട് കൈ നീട്ടി: ‘വിജയ്‌ പ്രാന്തി’ ശരണ്യ അണ്ണനെ കണ്ട നിമിഷം

തമിഴകത്തെ സൂപ്പര്‍ താരം ഇളയദളപതി വിജയ്‌ക്ക് തമിഴില്‍ മാത്രമല്ല, ഇന്ത്യയില്‍ ഒട്ടാകെ ആരാധകരുണ്ട്. കേരളത്തില്‍ പ്രത്യേകിച്ചും. കഴിഞ്ഞ ദിവസം ചെന്നൈയില്‍ അദ്ദേഹം ആരാധകരെ നേരിട്ട് കാണാനായി ഒരു ‘മീറ്റ്‌ ആന്‍ഡ്‌ ഗ്രീറ്റ്’ പരിപാടി സംഘടിപ്പിച്ചു. കേരളത്തില്‍ നിന്നുള്ള ശരണ്യയ്ക്ക് അത് ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമായി. തന്‍റെ പ്രിയപ്പെട്ട അണ്ണനെ നേരിട്ട് കണ്ട ആ നിമിഷം ഓര്‍ത്തെടുക്കുകയാണ് ശരണ്യ തന്‍റെ ഫെയ്സ്ബുക്ക്‌ പോസ്റ്റില്‍.

 

“ഓർമ്മ വച്ച കാലം മുതൽ മനസിൽ പതിഞ്ഞ മുഖം. പലപ്പോഴും വിചാരിക്കും നേരിൽ കാണാനോ.. സംസാരിക്കാനോ എനിക്ക് സാധിക്കില്ല. ഇല്ലെങ്കിലും മരണം വരെ അണ്ണനെ പോലെ മറ്റാരോടും എനിക്ക് ആരാധന തോന്നില്ല. ഒരുപാട് കളിയാക്കലുകളും പരിഹാസങ്ങളും കേട്ടിട്ടുണ്ട്. വിജയ് പ്രാന്തി നിനക്ക് അടുത്ത് നിന്നല്ല ദൂരെ നിന്ന് പോലും വിജയ്‌യെ കാണാൻ കഴിയില്ലെന്ന്. അവരോട് ആയിട്ടുള്ള മറുപടി ആണിത്. അണ്ണൻ പറഞ്ഞിട്ടുണ്ട്,, “Namukkana train varonanna nam konja neram platformile wait panni than aakanam” വർഷങ്ങളായി കാത്തിരുന്നു കണ്ടു. കാണാൻ കഴിയാത്ത അണ്ണന്റെ എല്ലാ ആരാധകർക്കും ആ ഭാഗ്യം കിട്ടും. അണ്ണനെ ഇഷ്ടപെടുന്നവർ അണ്ണന്റെ വാക്കും കേൾക്കും.
അണ്ണന്റെ haters നോട് ഒന്ന് പറയട്ടെ.. ഈ മനുഷ്യനെ ഒന്ന് നേരിട്ട് കണ്ടു നോക്കൂ. ഒരു താരജാഡയുമില്ലാതെ സ്വന്തം ആരാധകരെ സഹോദരങ്ങൾ ആയി കാണുന്ന ഈ മനുഷ്യനെ ആരാധിക്കുന്നതിൽ അഭിമാനമേയുള്ളൂ… കണ്ട നിമിഷം ഞാൻ ഒന്ന് ഞെട്ടി അണ്ണനെ കണ്ടു stuck ആയി. പറയണം എന്ന് വിചാരിച്ചു കൊണ്ട് പോയത് ഒന്നും പറയാൻ പറ്റിയില്ല. എന്റെ പകർച്ച കണ്ടപ്പോൾ തന്നെ അണ്ണൻ എന്നോട് അടുത്തേക്ക് ചെല്ലാൻ പറഞ്ഞു. കയ്യിൽ പിടിച്ചോട്ടെ എന്ന് ചോദിച്ചു ചിരിച്ചോണ്ട് കൈ നീട്ടി തന്നു. എന്നോട് ക്യാമറയിൽ നോക്കാൻ പറഞ്ഞു. പക്ഷെ നോക്കിയത് എനിക്ക് ഓർമയില്ല. അണ്ണന് advnce bdy wish ചെയ്തു. “റൊമ്പ നൻട്രി അമ്മാ കണ്ടിപ്പാ സാപ്പിട്ടിട്ടു പോങ്കെ ” എന്ന് പറഞ്ഞു. Nth sweet voice ആണ് annanteth…. ആഗ്രഹിച്ച ജീവിതവും കിട്ടി.. ഏറ്റവും വല്യ സ്വപ്നവും നടന്നു. എന്റെ സ്വപ്നം നിറവേറ്റാൻ സഹായിച്ച VMI HEAD BUSSY ANAND സർ നും തിരുനെൽവേലി SAJI ചേട്ടനും സെബാസ്റ്റ്യൻ ചേട്ടനും എന്റെ VISAKHETTANUM SARATHETTANUM കുടുംബത്തിനും ഒരായിരം നന്ദി”

വിജയ്‌യുടെ 62-ാമത്തെ ചിത്രമായ ‘ദളപതി 62’ ഷൂട്ടിങ് ആണ് ഇപ്പോള്‍ നടന്നു വരുന്നത്. ഇതില്‍ വിജയ്‌ ‘ബൈക്ക് സ്റ്റണ്ട്’ ചെയ്യുന്ന ഒരു രംഗം ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയ വീഡിയോ ആണ് കുറച്ചു നാളുകള്‍ക്കു മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. സ്റ്റണ്ട് മാസ്റ്റര്‍മാര്‍ രാം-ലക്ഷമന്‍ ഒരുക്കിയ ഒരു ‘ബൈക്ക് സ്റ്റണ്ടി’ന്‍റെ ചിത്രീകരണമാണ് വീഡിയോ പകര്‍ത്തുന്ന വേളയില്‍ നടന്നത് എന്നാണു റിപ്പോര്‍ട്ടുകള്‍. എ.ആര്‍.മുരുകദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതിയ ഗെറ്റപ്പിലാണ് താരം എത്തുന്നത്. ഹെയര്‍ സ്റ്റൈലിലും താടിയിലുമെല്ലാം പുതിയ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കീര്‍ത്തി സുരേഷും വരലക്ഷ്മി ശരത്കുമാറുമാണ് ചിത്രത്തിലെ നായികമാര്‍. സംഗീതം എ.ആര്‍.റഹ്മാന്‍.

[jwplayer dpYiwvk8]

ചിത്രത്തിലെ ഗാനരംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനായി വിജയ്‌യും കീര്‍ത്തിയും അമേരിക്കയിലേക്കു പോയിരുന്നു. ചിത്രം ദീപാവലി റിലീസ് ആയി തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ilayathapathy vijay meet and greet for fans in chennai