തന്റെ ഏറ്റവും പുതിയ ചിത്രമായ ‘സര്‍ക്കാരി’ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടു അമേരിക്കയിലായിരുന്ന തമിഴ് താരം വിജയ്‌ ഇന്ന് പുലര്‍ച്ച ചെന്നൈയില്‍ മടങ്ങിയെത്തി. രാവിലെ നാല് മണിയോടെ വിമാനമിറങ്ങിയ ഇളയദളപതി വിമാനത്താവളത്തില്‍ നിന്നും നേരെ പോയത് ദിവസങ്ങള്‍ക്ക് മുന്‍പ് തമിഴകെത്തെ വിട്ടു പിരിഞ്ഞ പ്രിയ നേതാവ് കരുണാനിധിയുടെ സ്മൃതിമണ്ഡപത്തിലേക്കാണ്.

ലാസ്‌വെഗാസില്‍ നിന്നും 22 മണിക്കൂര്‍ നീണ്ട ഫ്ലൈറ്റ് യാത്രയ്ക്കൊടുവില്‍ വീട്ടിലേക്ക് പോലും പോകാതെ വിജയ്‌ നേരിട്ട് മറീനാ ബീച്ചില്‍ എത്തിയത് ശ്രദ്ധേയമായി. കലൈഞ്ജരുടെ വിയോഗത്തില്‍ അനുശോചിച്ച് ലാസ്‌വെഗാസിലെ ചിത്രീകരണം ഒരു ദിവസം നിര്‍ത്തി വച്ചിരുന്നു.

Vijay with Kalaingar

കലൈഞ്ജരുടെ പിറന്നാള്‍ ദിനത്തില്‍ വിജയ്‌ അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍

തൂത്തുക്കൂടിയിൽ പൊലീസ് വെടിവയ്‌പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണാൻ ദളപതി വിജയ് എത്തിയതും ഇതുപോലെ രാത്രിയിൽ അപ്രതീക്ഷിതമായിട്ടാണ്. മാധ്യമങ്ങളുടെ ശ്രദ്ധ കിട്ടാതിരിക്കാനാണ് വിജയ് രാത്രിയിൽ എത്തിയത്. കാറിനു പകരം ബൈക്കിലാണ് നടനെത്തിയതെന്നതും ശ്രദ്ധേയമായി.   വെടിവയ്‌പിൽ കൊല്ലപ്പെട്ട മുഴുവൻ പേരുടെയും കുടുംബങ്ങളെ വിജയ് സന്ദർശിച്ചു.

കുടുംബാംഗങ്ങൾക്കൊപ്പം ഏറെ നേരം ചെലവിട്ടശേഷമാണ് നടൻ മടങ്ങിയത്. കുടുംബാംഗങ്ങൾക്കൊപ്പം നിലത്തിരുന്ന് അവരുമായി സംസാരിക്കുന്ന വിജയ്‌യുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ സജീവമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം വിജയ് നൽകിയതായും റിപ്പോർട്ടുകളുണ്ട്.

Read More: തൂത്തുക്കുടിയിൽ അർധരാത്രിയിൽ വിജയ്‌യുടെ സന്ദർശനം

എ.ആര്‍.മുരുകദോസ് സംവിധാനം ചെയ്യുന്ന ‘സര്‍ക്കാര്‍’ ഈ ദീപാവലിയ്ക്ക് പ്രദര്‍ശനത്തിനെത്തും.  സണ്‍ പിക്ചേഴ്സ് ആണ് നിര്‍മ്മാതാക്കള്‍.  ചിത്രത്തില്‍ പുതിയ ഗെറ്റപ്പിലാണ് താരം എത്തുന്നത്. ഹെയര്‍ സ്റ്റൈലിലും താടിയിലുമെല്ലാം പുതിയ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കീര്‍ത്തി സുരേഷും വരലക്ഷ്മി ശരത്കുമാറുമാണ് ചിത്രത്തിലെ നായികമാര്‍.  സംഗീതം എ.ആര്‍.റഹ്മാന്‍.

Read More: ബൈക്കില്‍ പറന്ന് വിജയ്‌: ‘ദളപതി 62’ ഷൂട്ടിങ് വീഡിയോ

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ