താൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ തന്റെ അനുമതിയില്ലാതെ സംഗീത വേദികളിൽ പാടരുതെന്ന് ചൂണ്ടിക്കാട്ടി ചിത്രയ്‌ക്കും എസ്‌പി ബാലസുബ്രഹ്മണ്യത്തിനും സംഗീത സംവിധായകൻ ഇളയരാജ വക്കീൽ നോട്ടീസയച്ചു. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പകർപ്പവകാശ നിയമത്തിന്റെ ലംഘനമാണെന്ന് കാണിച്ച് ഇളയരരാജ വക്കീൽ നോട്ടീസ് അയച്ച കാര്യം എസ്‌പിബി അറിയിച്ചത്.

ഗായിക ചിത്രയ്‌ക്കും മകൻ ചരണിനും പരിപാടിയുടെ മറ്റു സംഘാടകർക്കുമാണ് ഇളയരാജയുടെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ ഗാനങ്ങൾ പാടരുതെന്ന് പറഞ്ഞുളള നോട്ടീസ് ലഭിച്ചത്. പകർപ്പാവകാശത്തിന്റെ ലംഘനമായതിനാൽ വൻ തുക അടയ്‌ക്കേണ്ടി വരുമെന്നാണ് നോട്ടീസിലുളളതെന്നും എസ്‌പി പറയുന്നു.

പകർപ്പാവകാശത്തെ കുറിച്ച് താൻ ബോധവാനായിരുന്നില്ല. എന്നാൽ നിയമം അനുസരിക്കാൻ ബാധ്യസ്ഥനാണ്. ഈ ഒരു സാഹചര്യത്തിൽ ഇനി മുതതലുളള വേദികളിൽ ഇളയരാജയുടെ ഗാനങ്ങൾ പാടാനാവില്ല. മറ്റുളള സംഗീത സംവിധായകരുടെ പാട്ടുകളും പരിപാടിയിൽ പാടിയിട്ടുണ്ട്. അതായിരിക്കും ഇനിയുളള വേദികളിൽ ആലപിക്കുക- ഫെയ്‌സ്ബുക്ക് പോസ്റ്റിൽ എസ്‌പിബി കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ