ചെന്നൈ: തമിഴകത്തിന്റെ വെള്ളിത്തിരശീലയുടെ ഇളയ ദളപതി വിജയ്ക്ക് ഇന്ന് 43ാം പിറന്നാൾ. പിറന്നാളിനോടനുബന്ധിച്ച് പുതിയ സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റർ വിജയ് സഷ്യൽ മീഡിയ പേജിൽ പുറത്തുവിട്ടു. ആറ്റ്ലിയുടെ സംവിധാന മികവിൽ ഒരുങ്ങുന്ന മെർസൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്ററാണ് ഫെയ്സ്ബുക്കിലെ പേജിൽ വിജയ് തന്നെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

43ാം വയസ്സിലേക്ക് കാൽ വച്ച വിജയ്ക്ക് പിറന്നാൾ ആശംസകളുടെ പ്രളയമാണ് തെന്നിന്ത്യൻ താര ലോകത്ത് നിന്നുണ്ടായത്. ട്വിറ്ററിൽ നടൻ ധനുഷ് വിജയ്ക്ക് ആശംസയുമായി എത്തി.

വിജയെ വാനോളം പുകഴ്ത്തിയാണ് ധനുഷ് ആശംസ അർപ്പിച്ചത്. തെന്നിന്ത്യൻ സിനിമ ലോകത്ത് വൻ ആരാധക സമ്പത്ത് നേടിയ നടി ഹൻസികയും താരത്തെ ആശംസിക്കാൻ മറന്നില്ല