പാർവതിയെ ഇഷ്ടമാണ്, ആരാധനയുമുണ്ട്, പക്ഷേ…; വിജയ് ദേവേരകൊണ്ട പറയുന്നു

ഞാൻ വളരെ അസ്വസ്ഥനാണ് ഇപ്പോൾ. ഞാനിത് മനസ്സിൽ വെച്ചിരുന്നാൽ അതൊരു ട്യൂമർ പോലെ എന്റെ ഉള്ളിൽ വളരും. സാധാരണ ആളുകളെ മനസ്സിലാക്കുന്ന ഒരാളാണ് ഞാൻ

Vijay Deverakonda, Parvathy, പാർവ്വതി, Alia Bhatt, ആലിയ ഭട്ട്, Deepika-Ranveer, ദീപിക-രൺവീർ, Vijay Sethupathi, വിജയ് സേതുപതി, Vijay Deverakonda, വിജയ് ദേവരകൊണ്ട, Ayushmann Khurrana, ആയുഷ്മാൻ ഖുറാന, Vijay Devarakonda, വിജയ് ദേവരകൊണ്ട, Vijay Sethupathi, വിജയ് സേതുപതി, Manoj Bajpai, മനോജ് ബാജ്പേയ്, iemalayalam, ഐഇ മലയാളം

കുറച്ചു ദിവസങ്ങളായി ‘അർജുൻ റെഡ്ഡി’ എന്ന ചിത്രത്തെ കുറിച്ച് പാർവ്വതി നടത്തിയ പരാമർശങ്ങളും വിജയ് ദേവേരകൊണ്ടയുടെ മറുപടിയുമെല്ലാം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വിവാദങ്ങൾക്ക് മറുപടിയുമായി വിജയ് ദേവേരകൊണ്ട തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഗോവയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയിൽ വെച്ചായിരുന്നു താരത്തിന്റെ പ്രതികരണം.

“ഞാൻ വളരെ അസ്വസ്ഥനാണ് ഇപ്പോൾ. ഇത് മനസ്സിൽ വെയ്ക്കാൻ എനിക്കാവില്ല. ഞാനിത് മനസ്സിൽ വെച്ചിരുന്നാൽ അതൊരു ട്യൂമർ പോലെ എന്റെ ഉള്ളിൽ വളരും. സാധാരണ ആളുകളെ മനസ്സിലാക്കുന്ന ഒരാളാണ് ഞാൻ. ആളുകൾക്ക് സംശയത്തിന്റെ ആനുകൂല്യം ഞാൻ നൽകാറുണ്ട്. എന്നാൽ എന്താണ് കാര്യമെന്ന് മനസ്സിലാക്കാതെയാണ് ആളുകൾ സംസാരിക്കുന്നത്. ആ ചോദ്യം ഞാൻ കാര്യമാക്കിയില്ല. ഞാൻ പാർവ്വതിയെ സ്നേഹിക്കുന്നു, അവരുടെ വർക്കുകളോട് ആദരവുമുണ്ട്. എന്നെ അസ്വസ്ഥനാക്കുന്നത് സോഷ്യൽ മീഡിയയും അവിടുത്തെ അനാവശ്യ ചർച്ചകളുമാണ്. എന്താണ് സംസാരിക്കുന്നതെന്ന് അവർ മനസ്സിലാക്കുന്നില്ല. ആളുകൾ എന്റെ ചെലവിൽ ആഘോഷിക്കുന്നത് ഞാനിഷ്ടപ്പെടുന്നില്ല. അതാണ് എന്റെ പ്രശ്നം. അല്ലാതെ സിനിമയെക്കുറിച്ചോ അഭിമുഖത്തെക്കുറിച്ചോ നിങ്ങൾ എന്ത് ചിന്തിക്കുന്നുവെന്നത് ഞാൻ കാര്യമാക്കുന്നില്ല. ”

Read more: അമ്മയുടെ സന്തോഷം, അച്ഛന്റെ അഭിമാനം; പുതിയ വീടിന്റെ സന്തോഷം പങ്കുവച്ച് വിജയ് ദേവേരകൊണ്ട

അർജുൻ റെഡ്ഡി/കബീർ സിങ് എന്നീ സിനിമകൾ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നുവെന്നും റിലേഷൻഷിപ്പിലെ വയലൻസിനെ മഹത്വവൽക്കരിക്കുകയാണെന്നായിരുന്നു ഒരു സംവാദത്തിനിടയിൽ പാർവതിയുടെ അഭിപ്രായം. സിനിമയ്ക്ക് ആളുകളെ സ്വാധീനിക്കാനുള്ള കഴിവുണ്ടെന്നും അതിന് സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ടായിരിക്കണമെന്നും പാർവതി പറഞ്ഞു. ഫിലിം കമ്പാനിയന്റെ റൗണ്ട്‌ ടേബിൾ എന്ന പരിപാടിയ്ക്ക് ഇടയിലായിരുന്നു പാർവതിയുടെ പ്രതികരണം.

ഒരു സിനിമ സ്ത്രീ വിരുദ്ധമായിരിക്കണോ അക്രമത്തെ പ്രോത്സാഹിപ്പിക്കണോ എന്ന കാര്യം തീർത്തും സംവിധായകന്റേയും എഴുത്തുകാരന്റേയും തീരുമാനമാണ്. എന്നാൽ അതിന്റെ ഭാഗമാകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഒരു അഭിനേതാവ് എന്ന നിലയിൽ തനിക്കുണ്ടെന്നും അഭിനേതാക്കൾക്ക് സമൂഹത്തോട് ഉത്തരവാദിത്തമുണ്ടെന്ന് താൻ വിശ്വസിക്കുന്നുണ്ടെന്നും പാർവ്വതി കൂട്ടിച്ചേർത്തു.

എന്നാൽ ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തെ സിനിമ സ്വാധീനിക്കുന്നുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് വിജയ് ദേവരകൊണ്ട വ്യക്തമാക്കി. ‘അർജുൻ റെഡ്ഡി’ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് വിജയ് ദേവരകൊണ്ടയാണ്. സമൂഹത്തിന് സന്ദേശം കൊടുക്കുക എന്നതിലുപരി തനിക്ക് ചെയ്യാനിഷ്ടമുള്ള കഥാപാത്രം ചെയ്യുക എന്നതാണ് ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ താൻ പരിഗണിക്കുകയെന്നും വിജയ് പറഞ്ഞു.

ഒരു വ്യക്തിയുടെ സ്വഭാവത്തെ സ്വാധീനിക്കുന്നത് കുടുംബവും, രക്ഷിതാക്കളും, അധ്യാപകരും സുഹൃത്തുക്കളും, സമൂഹവുമൊക്കെയാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും റൗണ്ട്‌ ടേബിളിൽ പങ്കെടുത്തുകൊണ്ട് വിജയ് ദേവരകൊണ്ട വ്യക്തമാക്കി. ഒരു നടൻ എന്ന നിലയിൽ ഒരു കഥാപാത്രം ഇഷ്ടപ്പെട്ടാൽ അത് ചെയ്യാനുള്ള കാരണങ്ങൾ താൻ തന്നോട് തന്നെ ന്യായീകരിക്കുമെന്നും വിജയ് ദേവരകൊണ്ട പറഞ്ഞു.

Read more: സിനിമ സമൂഹത്തെ സ്വാധീനിക്കുമെന്ന് പാർവ്വതിയും ദീപികയും; എല്ലാവർക്കും വേണ്ടി അഭിനയിക്കാനാകില്ലെന്ന് വിജയ് ദേവരകൊണ്ട

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ijay deverakonda on arjun reddy row parvathy issue

Next Story
ഷെയ്ൻ നിഗമിന് വിലക്ക്; 7 കോടിയുടെ നഷ്ടം നികത്തിയാൽ അഭിനയിപ്പിക്കാമെന്ന് നിർമാതാക്കളുടെ സംഘടനShane Nigam, ഷെയ്ൻ നിഗം, Olu film, ഓള്, Olu release, Shane Nigam latest films, Shaji N Karun, ഷാജി എൻ കരുൺ, ഓള് റിലീസ്, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com