IIFA Awards 2018: 19-ാമത് ഐഫാ അവാര്‍ഡ്‌സിന് തായ്‌ലൻഡിലെ ബാങ്കോക്കില്‍ ഇന്ന് അരങ്ങുണരും. ബോളിവുഡിലെ ഏറ്റവും വലിയ അവാര്‍ഡ് നിശയായ ഐഫയില്‍ വരുണ്‍ ധവാന്‍, അര്‍ജന്‍ കപൂര്‍, കൃതി സാനോന്‍, ബോബി ഡിയോള്‍ തുടങ്ങിയ താരങ്ങള്‍ പെര്‍ഫോം ചെയ്യുന്നുണ്ട്. കളേഴ്‌സ് ചാനലിലൂടേയും വൂട്ടിലൂടേയും പ്രേക്ഷകര്‍ക്ക് പരിപാടികള്‍ കാണാം.
ഇത് നാലാമത്തെ വര്‍ഷമാണ് തുടര്‍ച്ചയായി കളേഴ്‌സ് ഐഫാ അവാര്‍ഡ്‌സ് സംപ്രേക്ഷണം ചെയ്യുന്നത്. അതില്‍ അതിയായ സന്തോഷമുണ്ടെന്നും ഐഫയുടെ മാജിക് ആസ്വാദകരില്‍ എത്തിക്കാന്‍ കഴിഞ്ഞ നാല് വര്‍ഷവും സാധിച്ചെന്നും ഈ വര്‍ഷം വയാകോമിന്റെ വൂട്ടുമായി ചേര്‍ന്ന് പുതിയ തലത്തിലേക്ക് അവാര്‍ഡ് നിശയുടെ സംപ്രേക്ഷണത്തെ എത്തിക്കുമെന്നും വയാകോമിന്റെ സിഒഒ രാജ്‌നായക് പറഞ്ഞു.
ഇന്ന് ആരംഭിക്കുന്ന ഐഫാ അവാര്‍ഡ്‌സ് 24-ാം തീയതി വരെയുണ്ടാകും. ജൂലൈയിലായിരിക്കും പരിപാടിയുടെ സംപ്രേക്ഷണം. കളേഴ്‌സ് ടിവിയിലായിരിക്കും സംപ്രേക്ഷണമുണ്ടാവുക. കൂടാതെ വൂട്ടിലും ലഭ്യമാകും.
ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ മുതല്‍ നവാഗതര്‍ വരെ പങ്കെടുക്കുന്ന അവാര്‍ഡ് നിശയില്‍ താരങ്ങളുടെ നൃത്തങ്ങളടക്കമുള്ള പരിപാടികളുമുണ്ടാകും. ബോളിവുഡിലെ ഏറ്റവും പ്രധാന്യമുള്ള അവാര്‍ഡുകളിലൊന്നായ ഐഫയില്‍ ആരാകും മികച്ച നടനും നടിയെന്നും മികച്ച ചിത്രമേതെന്നും അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.