IIFA Awards 2018: ഐഐഎഫ്എ അവാർഡ് നിശയ്‌ക്ക് തുടക്കമാകുമ്പോൾ ഇത്തവണത്തെ അവാർഡ് ജേതാക്കൾ ആരെന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരധകർ. കഴിഞ്ഞ വർഷം ഉഡ്താ പഞ്ചാബ് എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്‌ചവച്ച ഷാഹിദ് കപൂറും ആലിയ ഭട്ടുമാണ് മികച്ച നടനും നടിയുമായി തിരഞ്ഞെടുക്കപ്പെട്ടത്. നീര്‍ജ എന്ന ചിത്രമാണ് മികച്ച ചിത്രമായി തിരഞ്ഞെടുത്തത്. ന്യൂയോര്‍ക്കിലെ മെറ്റ്‍ലൈഫ് സ്റ്റേഡിയത്തിലാണ് അവാര്‍ഡ് നിശ അരങ്ങേറിയത്.
ഇത്തവണയും ഒരുപിടി മികച്ച ചിത്രങ്ങൾ അവാർഡിനായി മൽസരിക്കുന്നുണ്ട്. അന്തരിച്ച നടി ശ്രീദേവിയെയും മികച്ച നടിമാരുടെ നോമിനേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മോം ചിത്രത്തിലെ അഭിനയത്തിനാണ് ശ്രീദേവിയെ പുരസ്കാരത്തിനായി പരിഗണിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് ഇത്തവണത്തെ ദേശീയ പുരസ്കാരം ശ്രീദേവിയ്‌ക്ക് ആയിരുന്നു.
ഐഐഎഫ്എ 2018 നോമിനേഷനുകൾ
മികച്ച ചിത്രം
ബറേലി കി ബർഫി
ഹിന്ദി മീഡിയം
ന്യൂട്ടൺ
ടോയ്‌ലെറ്റ് ഏക് പ്രേം കഥ
തുംഹാരി സുലു
മികച്ച സംവിധായകൻ
അശ്വിനി അയ്യർ തിവാരി (ബറേലി കി ബർഫി)
സാകത് ചൗധരി (ഹിന്ദി മീഡിയം)
അനുരാഗ് ബസു (ജഗ്ഗ ജാസൂസ്)
അമിത് വി മസൂർക്കർ (ന്യൂട്ടൺ)
സുരേഷ് ത്രിവേണി (തുംഹാരി സുലു)
മികച്ച നടി
ആലിയ ഭട്ട് (ബദ്രിനാഥ് കി ദുൽഹനിയ)
ശ്രീദേവി (മോം)
സൈറ വസിം (സീക്രട്ട് സൂപ്പർസ്റ്റാർ)
ഭൂമി പട്‌നേക്കർ (ശുഭ് മംഗൾ സാവ്ധാൻ)
വിദ്യ ബാലൻ (തുംഹാരി സുലു)
മികച്ച നടൻ
ഇർഫാൻ ഖാൻ (ഹിന്ദി മീഡിയം)
രൺബീർ കപൂർ (ജഗ്ഗ ജാസൂസ്)
ആദിൽ ഹുസൈൻ (മുക്തി ഭവാൻ)
രാജ്കുമാർ റാവു (ന്യൂട്ടൺ)
അക്ഷയ് കുമാർ (ടോയ്‌ലെറ്റ് ഏക് പ്രേം കഥ)
മികച്ച സഹനടി
സീമ പഹ്‌വ (ബറേലി കി ബഫ്രി)
തബു (ഗോൽമാൽ എഗൈൻ)
മേഹർ വിജി (സീക്രട്ട് സൂപ്പർസ്റ്റാർ)
സീമ പഹ്‌വ (ശുഭ് മംഗൽ സാവ്‌ധാൻ)
നേഹ ധൂപിയ (തുംഹാരി സുലു)
മികച്ച സഹനടൻ
രാജ് കുമാർ റാവു (ബറേലി കി ബഫ്രി)
ദീപക് ദോബ്രിയാൽ (ഹിന്ദി മീഡിയം)
നവാസുദ്ദീൻ സിദ്ദിഖി (മോം)
പങ്കജ് ത്രിപഠി (ന്യൂട്ടൺ)
വിജയ് മയൂര (തുംഹാരി സുലു)
മികച്ച കഥ
അമി വി.മസൂർക്കർ (ന്യൂട്ടൺ)
സിദ്ധാർത്ഥ് ഗരിമ (ടോയ്‌ലെറ്റ് ഏക് പ്രേംകഥ)
സുരേഷ് ത്രിവേണി (തുംഹാരി സുലു)
മികച്ച സംഗീത സംവിധായകൻ
അമാൽ മല്ലിക് (തുംഹാരി സുലു, അഖിൽ സച്ച്ദേവ്, ബദ്രിനാഥ് കി ദുൽഹനിയ)
പ്രിതം (ജഗ്ഗ ജാസൂസ്)
തനിഷ്‌ക് ബാഗ്‌ചി, ഗുരു രാധാവ (രജത്)
നാഗ്പാൽ, അമർത്യ രഹൗട്ട്, സന്തനു ഗട്ടക് (തുംഹാരി സുലു)
ബാങ്കോക്കിലെ സിയാം നിരാമിത് തിയേറ്ററിലാണ് ഇത്തവണത്തെ അവാർഡ് നിശ. ബോളിവുഡിലെ യുവതാരങ്ങളായ ആയുഷ്‌മാൻ ഖുറാനയും കാർത്തിക് ആര്യനുമാണ് താരനിശയുടെ അവതാരകർ. ചടുലൻ നൃത്തച്ചുവടുകളുമായി ബോളിവുഡ് താരങ്ങൾ വേദിയിലെത്തും. ജൂൺ 22 ന് തുടങ്ങുന്ന ആഘോഷ രാവിന് ജൂൺ 24 നാണ് സമാപനം കുറിക്കുക.
ജൂൺ 22ന് മ്യൂസിക്കൽ ഷോയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിക്കുക. ബോളിവുഡ് താരങ്ങൾ അണിനിരക്കുന്ന സ്റ്റേജ് പ്രകടനങ്ങൾ അവസാന ദിനമായ ജൂൺ 24 നാണ് നടക്കുക. അന്നേ ദിവസത്തെ പരിപാടിയുടെ അവതാരകർ കരൺ ജോഹറും റിതേഷ് ദേശ്‌മുഖുമാണ്. രൺബീർ കപൂർ, രേഖ, അർജുൻ കപൂർ, വരുൺ ധവാൻ, ഷാഹിദ് കപൂർ, ശ്രദ്ധ കപൂർ, ബോബി ഡിയോൾ തുടങ്ങിയവർ സ്റ്റേജ് കീഴടക്കാനെത്തും.